ആമിര്‍ ഖാന്റെ മകള്‍ ഐറ 4 വര്‍ഷമായി വിഷാദത്തോട് പോരാടുകയാണ്; വെളിപ്പെടുത്തലുമായി താരപുത്രിയുടെ വീഡിയോ
ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ സിനിമകളെ കുറിച്ച് മാത്രമല്ല അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളും വലിയ ചര്‍ച്ചയാക്കപ്പെടാറുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാനെ കുറിച്ചുള്ള രസകരമായ കാര്യങ്ങളായിരുന്നു പുറത്ത് വനനിരുന്നത്. ആമീര്‍ ഖാന്റെ ആദ്യ ഭാര്യ റീന ദത്തയിലുള്ള മകളാണ് ഐറ. ആമിറിനൊപ്പമുള്ള താരപുത്രിയുടെ ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു.
പിതാവിനെ പോലെ തന്നെ സിനിമാലോകത്തേക്ക് പ്രവേശിക്കാന്‍ തന്നെയായിരുന്നു ഐറയുടെയും താല്‍പര്യം. മോഡലിങ് ചെയ്തിട്ടുള്ള ചിത്രങ്ങള്‍ താരപുത്രി പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സുപ്രധാനമായൊരു വെളിപ്പെടുത്തല്‍ നടത്തി ആരാധകരെയും സിനിമാപ്രേമികളെയുമെല്ലാം ഞെട്ടിച്ചിരിക്കുകയാണ് ഐറ. നാല് വര്‍ഷത്തോളമായി താന്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് താരപുത്രി സൂചിപ്പിച്ചത്.

'ഹായ് ഞാന്‍ വിഷാദത്തിലാണ്. ഇപ്പോള്‍ നാല് വര്‍ഷത്തിലേറെയായി. ഒരു ഡോക്ടറുടെ അടുത്ത് പോയി. ഞാന്‍ ക്ലിനിക്കലായി ഡിപ്രസ്ഡ് ആണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ എനിക്ക് നല്ല വ്യത്യാസമുണ്ട്. മാനികാരോഗ്യത്തെ സംബന്ധിച്ച് എന്തെങ്കിലം ചെയ്യണമെന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഞാന്‍ ആഗ്രഹിക്കുന്നു. എന്ത് ചെയ്യാനാകുമെന്ന് എനിക്ക് അറിയില്ല.
ഞാന്‍ നിങ്ങളെ ഒരു യാത്രയിലേക്ക് കൊണ്ട് പോകാന്‍ തീരുമാനിച്ചു. എന്റെ യാത്ര, എന്താണ് സംഭവിക്കുന്നതെന്ന് കാണുക. നമുക്ക് നമ്മുടെ മാനസികാരോഗ്യത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കാനും ഡിപ്രഷന്‍ എന്തെന്ന് അറിയാനും സാധിക്കുമന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷേ എന്തിന് പറയണം, ഞാന്‍ എന്തിനാണിത് ചെയ്യുന്നത്. എന്നുമാണ് ലോകമാനസികാരോഗ്യ ദിനത്തോട അനുബന്ധിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ ഐറ പറയുന്നത്.
വിദേശത്ത് താമസിക്കുന്ന ഐറ തന്റെ ആണ്‍ സൂഹൃത്തായ മിഷാല്‍ ക്രിപലാനിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. പാട്ടുകാരനായ മിഷാലുമായി പ്രണയത്തിലാണെന്ന് നേരത്തെ തന്നെ താരപുത്രി വെളിപ്പെടുത്തിയിരുന്നു. മിഷാലിന്റെ മ്യൂസിക് വീഡിയോകളില്‍ മദ്യവും മയക്ക് മരുന്നു ലൈംഗികതയും നിറയുന്നതാണെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ വന്നതോടെ ഐറയും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. അതിനിടെയാണ് വിഷാദത്തെ കുറിച്ചുള്ള താരപുത്രിയുടെ വെളിപ്പെടുത്തല്‍.
ഐറയുടെ വീഡിയോ കാണാം


Click it and Unblock the Notifications