കാമുകനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ വീഡിയോ പരസ്യമാക്കി ആമിര്‍ ഖാന്റെ മകള്‍; സ്‌നേഹം പങ്കുവെച്ച് കാമുകനും

ബോളിവുഡിലെ സൂപ്പര്‍ നായകനായ ആമിര്‍ ഖാന്‍ രണ്ട് തവണ വിവാഹം കഴിച്ച വ്യക്തിയാണ്. ഇപ്പോള്‍ രണ്ടാം ഭാര്യയ്ക്കും മകനുമൊപ്പം സന്തോഷത്തോടെ കഴിയുന്നു. ആദ്യ ഭാര്യ റീനയിലുള്ള മകളാണ് ഐറ ഖാന്‍. പിതാവിനെ കാണാന്‍ എത്തുന്ന ഐറയുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം വൈറലാവാറുണ്ട്. ഇപ്പോഴിതാ കാമുകനൊപ്പമുള്ള വീഡിയോ ഐറ തന്നെ പങ്കുവെച്ചിരിക്കുകയാണ്.

കാമുകനായ നുപുര്‍ ഷിക്രെയെ അവതാരകന്‍ എന്നാണ് ഐറ അഭിസംബോധന ചെയ്തിരിക്കുന്നത്. നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ് നുപുറിനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുകയാണ് താരപുത്രി. ശേഷം ഇരുവരും ഒന്നിച്ച് നടത്തിയ യാത്രകളുടെയും സ്വാകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളെല്ലാം കോര്‍ത്തിണക്കിയൊരു വീഡിയോ കൂടി പങ്കുവെച്ചിരിക്കുകയാണ്. നിന്നെ ഞാനും സ്‌നേഹിക്കുന്നുണ്ടെന്നായിരുന്നു നുപുര്‍ മറുപടി നല്‍കിയിരിക്കുന്നത്.

 ira-khan

നടന്‍ ടൈഗര്‍ ഷെറഫിന്റെ സഹോദരി കൃഷ്ണ ഷെറഫും ഇരുവര്‍ക്കും സ്‌നേഹം പങ്കുവെച്ചുള്ള കമന്റുമായി എത്തിയിരിക്കുകയാണ്. മുന്‍പ് വലൈന്റൈന്‍സ് ദിനത്തില്‍ ഐറയ്‌ക്കൊപ്പമുള്ള ഫോട്ടോസ് നുപുര്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. അന്ന് താരപുത്രിയുടെ മുടി കെട്ടി കൊടുക്കുന്നതും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതുമടക്കം നിരവധി ചിത്രങ്ങള്‍ വൈറലായിരുന്നു.

ഗ്ലാമറസ് ലുക്കിൽ ഷാരുഖ് ഖാൻ്റെ മകൾ, വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റത്തിനുള്ള ഒരുക്കമാണോ

അടുത്ത കാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു ഐറ ഖാന്‍. പ്രണയത്തെ കുറിച്ച് മാത്രമല്ല ചെറിയ പ്രായത്തില്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് താരപുത്രി പറഞ്ഞ വാക്കുകള്‍ വലിയ വാര്‍ത്തയായിരുന്നു. അതിന് ശേഷം താന്‍ അനുഭവിച്ച വിഷാദത്തില്‍ നിന്നും മറികടന്നതിനെ കുറിച്ചും ഐറ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കാനുള്ള അനുഗ്രഹങ്ങളാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X