കാമുകൻ്റെ കഴുത്തിന് പിടിച്ചതാണോ? അദ്ദേഹമൊരു നാടകക്കാരനാണെന്ന് ആമിർ ഖാൻ്റെ മകള്‍ ഐറ ഖാന്‍

ബോളിവുഡിന്റെ സൂപ്പര്‍താരം ആമിര്‍ ഖാനും രണ്ടാം ഭാര്യ കിരണ്‍ റാവുവും വിവാഹമോചിതരായി എന്ന വാര്‍ത്തയാണ് കഴിഞ്ഞ ആഴ്ചകളില്‍ പ്രചരിച്ചത്. പരസ്പര ധാരണയോടെയും സമ്മതത്തോട് കൂടിയുമാണ് വേര്‍പിരിയല്‍ എന്ന് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ താരങ്ങള്‍ പറഞ്ഞിരുന്നു. മകന് വേണ്ടി ഇനിയും ഒരുമിക്കുമെന്നും സിനിമയും മറ്റ് ജോലികളും മുന്‍പ് ചെയ്തിരുന്നത് പോലെ നടക്കുമെന്നും ആമിര്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ആമിര്‍ ഖാന്റെ മകളുടെ ചില ഫോട്ടോസാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇന്ത്യയില്‍ അറിയപ്പെടുന്ന താരപുത്രിമാരില്‍ ഒരാളാണ് ഐറ ഖാന്‍. ആമിര്‍ ഖാനെ പോലെ വലിയ ആരാധക പിന്‍ബലം താരപുത്രിയ്ക്കും ലഭിക്കാറുണ്ട്. താനൊരാളുമായി പ്രണയത്തിലാണെന്ന് ഐറ മുന്‍പേ പറഞ്ഞിരുന്നു. ഇപ്പോഴിതാ കാമുകനൊപ്പമുള്ള ചിത്രങ്ങളുമായിട്ടാണ് താരം എത്തിയിരിക്കുന്നത്.

 ira-khan-

കാമുകനായ നുപുര്‍ ഷിക്രെയെ മടിയില്‍ കിടത്തിയിരിക്കുന്ന ഫോട്ടോയാണ് ഐറ പോസ്റ്റ് ചെയ്തത്. ഒപ്പം അദ്ദേഹം നല്ലൊരു നാടകക്കാരന്‍ ആണെന്ന് കൂടി ക്യാപ്ഷനില്‍ സൂചിപ്പിച്ചിരിക്കുകയാണ്. നിരവധി ആരാധകരാണ് ഐറയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. കൂട്ടത്തില്‍ കാമുകനും ഒരു കമന്റ് നല്‍കിയിട്ടുണ്ട്.

ഇന്ത്യയിലെ പ്രമുഖ നടിമാർ അവധി ആഘോഷിക്കാൻ തിരഞ്ഞെടുക്കാറുള്ള സ്ഥലങ്ങൾ, കിടിലൻ ഫോട്ടോസ് വൈറലാവുന്നു

Recommended Video

15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് Aamir Khan and Kiran Rao | FilmiBeat Malayalam

ഞാന്‍ നാടകക്കാരനാണെന്നാണോ? ഒരിക്കലും അല്ല. ചിലപ്പോള്‍ അങ്ങനെയാവാം. കാരണം ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നുമായിരുന്നു നുപുറിന്റെ കമന്റ്. മുന്‍പും നുപുറിനൊപ്പമുള്ള രസകരമായ വീഡിയോസും ചിത്രങ്ങളുമെല്ലാം ഐറ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം പുറംലോകം അറിയുന്നത്. വിവാഹം എന്നാണെന്നുള്ള ചോദ്യങ്ങളൊക്കെ പ്രചരിക്കുന്നുണ്ടെങ്കിലും അതിനൊന്നും സമയം ആയിട്ടില്ലെന്നാണ് താരം പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X