പ്രണയത്തിന് രണ്ട് വയസ്! സന്തോഷം പങ്കുവെച്ച് താരപുത്രി, ചിത്രം വൈറൽ
ബോളിവുഡ് താരങ്ങളുടെ മാത്രമല്ല താര പുത്രിമാരുടേയും പ്രണയവും - ബ്രേക്കപ്പുമൊക്കെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അച്ഛന്റേയും അമ്മയുടേയു പാത പിന്തുടർന്ന് മക്കൾ സിനിമയിൽ എത്തുന്നു. എന്നാൽ ചിലർ സിനമ ലോകത്ത് നിന്ന് മാറി നിൽക്കുന്നു. ആ കൂട്ടത്തിലാണ് നടൻ ആമീർ ഖാന്റെ മകൾ ഇറ ഖാൻ.

സിനിമയിൽ സജീവമല്ലെങ്കിലും ഈറ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമാകാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താര പുത്രി തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിനത്തെ കുറിച്ച പങ്കുവെയ്ക്കുകയാണ്. തന്റെ പ്രണയത്തിന്റെ രണ്ടാം വാർഷികം ആഘോഷിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ കാമുകനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രണയ വാർഷികത്തെ കുറിച്ച് വെളിപ്പെടുത്തിയത്. സംഗീത സംവിധായകനായ മിഷാല്‍ കിര്‍പലാനിയാണ് ഇറയുടെ കാമുകന്‍.
ഇറ തന്നെയാണ് താൻ പ്രണയത്തിലാണെന്നുള്ള വിവരം പ്രേക്ഷകരോട് വെളിപ്പെടുത്തിയത്. ഇറ, നിങ്ങള്‍ ആരെങ്കിലുമായി പ്രണയത്തിലാണോ എന്നുള്ള ആരാധികയുടെ ചോദ്യത്തിനോടായിരുന്നു താര പുത്രി പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കൂടാതെ മിഷാലിനെ ആലിംഗനം ചെയ്തുനില്‍ക്കുന്നൊരു ചിത്രവും പങ്കുവച്ചിരുന്നു.
ആമീർ ഖാൻ- റീന ദമ്പതികളുടെ മകളാണ് ഇറ. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഈറ യുടെ 22ാം പിറന്നാളായിരുന്നു. മകൾക്ക് ആശംസ നേർന്ന് ആമീർ ഖാൻ രംഗത്തെത്തിയിരുന്നു. ആമിര്‍ ഖാനും റീനയും വിവാഹമോചിതരായ ശേഷം ഇറയും സഹോദരന്‍ ജുനൈദ് ഖാനും അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്.


Click it and Unblock the Notifications











