Don't Miss!
- News
പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
അച്ഛന്റെ ഫിറ്റനസ് കോച്ചുമായി മകള്‍ക്ക് പ്രണയം; ലോക്ക്ഡൗണ്‍ കാലത്ത് താരപുത്രി കണ്ടുപിടിച്ച കാമുകന്
സിനിമാ നടീ - നടന്മാര് മാത്രമല്ല, അവരുടെ സഹോദരങ്ങളും മക്കളുമെല്ലാം പലപ്പോഴും ഗോസിപ്പു കോളങ്ങളില്‍ സജീവമാണ്. പ്രത്യേകിച്ചും ബോളിവുഡ് സെലിബ്രിറ്റികളും അവരുടെ കുടുംബവും. ഒരുപക്ഷെ താരങ്ങളെക്കാള്‍ വലിയ സ്വീകാര്യത താര കുടുംബത്തിലുള്ളവര്‍ക്ക് പലപ്പോഴും ലഭിയ്ക്കാറുണ്ട്. അത്തരത്തിലൊരാളാണ് ആമിര്‍ ഖാന്റെ കുടുംബം. ബോളിവുഡ് പെര്‍ഫക്ട് ഖാന്റെ മകളുടെ പ്രണയ കഥകളാണ് ഇപ്പോള്‍ ബോളിവുഡ് ഗോസിപ്പു കോളങ്ങളിലെ പ്രധാന വാര്‍ത്ത.
മിഷാല്‍ കൃപാലിനിയുമായുള്ള തന്റെ പ്രണയ ബന്ധത്തെ കുറിച്ച് നേരത്തെ ഇറ ഖാന് തുറന്ന് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും ബന്ധത്തിന്റെ തെളിവുകളും പാറിപ്പറന്നു നടന്നു. എന്നാല്‍ വെറും രണ്ട് വര്‍ഷം മാത്രമേ ആ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. 2019 ഡിസംബറില്‍ മിഷാലുമായി വേര്‍പിരിഞ്ഞ ശേഷം ഇറ ഖാന് തന്റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെയായി. അഭിനയത്തില്‍ ആയിരുന്നില്ല സംവിധാനത്തിലായിരുന്നു താരപുത്രിയ്ക്ക് താത്പര്യം. യൂറിപൈഡ്സ് മീഡിയ എന്ന നാടകം സംവിധാനം ചെയ്തുകൊണ്ട് ഇറ ഖാന് സംവിധാന ലോകത്ത് നാന്ദി കുറിച്ചു.

ഇപ്പോള്‍ വീണ്ടും ഇറയുടെ പ്രണയ കഥകള്‍ സജീവമാവുകയാണ്. പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ പ്രകാരം അച്ഛന്റെ ഫിറ്റ്നസ്സ് കോച്ചാണ് താരപുത്രിയുടെ പുതിയ കാമുകന്. നുപുര്‍ ശിഖറുമായി ഇറ പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ കൂടുതല്‍ ശക്തമായി വ്യാപിയ്ക്കുകയാണ്. ലോക്ക് ഡൗണ്‍ കാലത്ത് ഇറ ഖാനും ശരീര സൗന്ദര്യത്തില്‍ കുറച്ച് ശ്രദ്ധ കൊടുത്തിരുന്നു. ഇതിന്റെ ഭാഗമായി അച്ഛന്റെ ഫിറ്റ്നസ്സ് കോച്ചായ നുപുറിന്റെ സഹായം തേടി. ആ സൗഹൃദം പിന്നെ പ്രണയത്തിന് വഴി മാറുകയായിരുന്നുവത്രെ.
ആറ് മാസം കൊണ്ടാണ് ഇറയും നുപുറും പ്രണയത്തിലായത്. അതിന് ശേഷം നടന്ന എല്ലാ വിശേഷ ദിവസങ്ങളിലും ഇരുവരും ഒന്നിച്ചായിരുന്നു. മഹാബലേശ്വറിലുള്ള ആമിര്‍ ഖാന്റെ ഫാം ഹൗസില്‍ വച്ചാണ് ഇരുവരും ആഘോഷങ്ങള്‍ പങ്കിടാറുള്ളതത്രെ. ചുമ്മാ പ്രേമിച്ചു നടക്കാനല്ല, രണ്ട് പേരും വളരെ അധികം സീരിയസ് ആണെന്നാണ് കേള്‍ക്കുന്നത്. വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കാനാണ് ഇരുവരുടെയും ആഗ്രഹം. ഇക്കാര്യം ഇറ തന്റെ അമ്മ റീന ദത്തിനോട് പറഞ്ഞിട്ടുമുണ്ടത്രെ.
ഫിറ്റ്നസ്സ് വദഗ്ദന് എന്നതിനപ്പുറം ഫിറ്റ്നസ്സ കണ്‍സള്‍ട്ടന്റ് കൂടെയാണ് നുപുര്‍ ശിഖര്‍. ഒരു ദശാബ്ദ കാലത്തോളം ഇന്ത്യയിലെ ആദ്യത്തെ ലോകസുന്ദരിയായ സുസ്മിത സെന്നിന്റെ പേഴ്സണല്‍ പരിശീലകനായിരുന്നു നുപുര്‍. തുടര്‍ന്ന് ആമിര്‍ ഖാന്റെയും. അധികം വൈകാതെ നുപുറും ഇറ ഖാനും തങ്ങളുടെ പ്രണയം ഔദ്യോഗികമായി പുറത്തുവിടും എന്ന് തന്നെയാണ് പാപ്പരാസികളുടെ വിശ്വാസം.
-
'ഇത് ചെറിയ ചെക്കനാണല്ലോയെന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്, മക്കളെ അല്ലു അർജുൻ ഇംഗ്ലീഷ് പഠിപ്പിക്കില്ല'; ദേവ്
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു
-
ലാലേട്ടന്റെ കൂടെ സിംഗപ്പൂരില്‍ പോയവനെ പോലീസ് അകത്താക്കി; കാരണമായത് മൂന്ന് ചോദ്യങ്ങള്‍!