For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആമിര്‍ ഖാന്റെ മകള്‍ ഉടനെ വിവാഹിതയാവും? കാമുകനൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതിങ്ങനെയാണ്

  |

  ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ രണ്ടാം വിവാഹവും പരാജയമായത് വലിയ വാർത്തയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ആമിര്‍ ഭാര്യ കിരണ്‍ റാവുവുമായി വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. പിന്നീട് നിരവധി വാര്‍ത്തകളാണ് താരകുടുംബത്തെ സംബന്ധിച്ച് പുറത്ത് വന്നത്. എന്നാലിപ്പോള്‍ നടന്റെ മകള്‍ ഐറ ഖാന്റെ വിവാവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളും ചര്‍ച്ചയാവുകയാണ്.

  മുന്‍പ് പലപ്പോഴായാ താരപുത്രി തന്റെ പ്രണയത്തെ കുറിച്ചും കാമുകനെ പറ്റിയും സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്താറുണ്ട്. ഇരുവരും ഒരുമിച്ചുള്ള യാത്രകളിലെയും പാര്‍ട്ടികളിലെയും ചിത്രങ്ങള്‍ വാര്‍ത്തയാവുകയും ചെയ്യാറുണ്ട്. എന്നാല്‍ കാമുകനെ തന്നെ ഐറ വിവാഹം കഴിച്ചേക്കുമെന്നാണ് പുതിയ വിവരം. ഈ വിഷയത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളിങ്ങനെയാണ്..

  ആമിര്‍ ഖാന്റെ ആദ്യ ഭാര്യ റീന ദത്തയില്‍ ജനിച്ച മകളാണ് ഐറ ഖാന്‍. മാതാപിതാക്കളുടെ പാതയിലൂടെ ഇനിയും സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും ഐറയ്ക്ക് വലിയ ജനപിന്തുണയുണ്ട്. താരപുത്രി എന്ന ലേബലില്‍ തന്നെയാണ് ഐറ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ ഐറയും നിറയും. അതില്‍ പ്രധാനപ്പെട്ടത് പ്രണയകഥകള്‍ തന്നെയാണ്. ഫിറ്റ്‌നസ് പരിശീലകനായി വന്ന നൂപുര്‍ ശിഖാരെയുമായി ഐറ ഖാന്‍ ഡേറ്റിങ്ങിലായിരുന്നു.

  അമ്മയ്ക്ക് കല്യാണമെന്ന് പറഞ്ഞ് സൗഭാഗ്യ; എൻ്റെ രണ്ടാം വിവാഹത്തിന് മകൾക്ക് എതിർപ്പില്ലെന്ന് താര കല്യാൺ

  പലപ്പോഴും കാമുകനായ നൂപുറിന്റെ കൂടെയുള്ള പ്രണയനിമിഷങ്ങള്‍ ഐറ പുറത്ത് വിടാറുണ്ട്. അങ്ങനെ ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് താരപുത്രി വിവാഹിതയായോ എന്ന ചോദ്യത്തിന് കാരണമായത്. നൂപൂര്‍ ശിഖാരയ്ക്കും മുത്തശ്ശി സീനത്ത് ഹുസൈനുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ഐറ പങ്കുവെച്ചിരിക്കുന്നത്. തന്റെ കാമുകനെ മുത്തശ്ശിയ്ക്ക് പരിചയപ്പെടുത്താന്‍ കൊണ്ട് വന്നപ്പോഴുള്ള ചിത്രമാണോ ഇതെന്ന ചോദ്യമായി മാറി..

  ആരും മോഹിക്കുന്ന ജോലി വിട്ടിട്ടാണ് നിവിന്‍ പോളി വന്നത്; പഴയ ലുക്കിലുള്ള നിവിന്‍ തിരിച്ച് വരും, കുറിപ്പ് വൈറല്‍

  മാത്രമല്ല വൈകാതെ വിവാഹം ഉണ്ടായേക്കും എന്ന തരത്തിലേക്കും പ്രചരിച്ചു. 'നിങ്ങള്‍ രണ്ട് പേരും വിവാഹിതരാവാന്‍ പോവുകയാണോ? ഐറയുടെ കൂടെയുള്ളത് അമ്മായിയമ്മയാണോ?' എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഫോട്ടോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്. നേരത്തെ ഈദ് ആഘോഷത്തില്‍ നൂപുര്‍ ഐറ ഖാനൊപ്പം അതിന്റെ ഭാഗമാവുകയും ഇമ്രാന്‍ ഖാന്‍ അടക്കമുള്ളവര്‍ക്കൊപ്പം പോസ് ചെയ്യുകയും ചെയ്തിരുന്നു.

  'നയൻ‌താര ഒരാളോട് മിണ്ടുന്നില്ലെങ്കിൽ വളരെ സൂക്ഷിക്കണം'; ലേഡി സൂപ്പർ സ്റ്റാറെക്കുറിച്ച് ശരണ്യ പൊൻവണ്ണൻ

  Recommended Video

  Dilsha Opening A Giftbox She Received From A Fan | ആരാധകന്റെ സമ്മാനപെട്ടി തുറന്ന് ദിൽഷ

  ഏകദേശം രണ്ട് വര്‍ഷത്തോളമായി ഐറയും നൂപുറും ഡേറ്റിങ് ആരംഭിച്ചിട്ട്. അടുത്തിടെ ഞങ്ങള്‍ ഒരുമിച്ചിട്ട് രണ്ട് വര്‍ഷമായെന്ന് പറഞ്ഞ് ഐറ ഒരു പോസ്റ്റ് ഇട്ടിരുന്നു. പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ഫോട്ടോസ് എടുത്തിട്ടാണ് നൂപുറിനൊപ്പമുള്ള രണ്ട് വര്‍ഷത്തെ ജീവിതത്തെ കുറിച്ച് പറഞ്ഞത്. എന്തായാലും മുന്‍പുണ്ടായിരുന്ന പ്രണയതകര്‍ച്ചകളെ മറികടന്ന് താരപുത്രി പുതിയൊരു ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്. നന്നായി ജീവിക്കാനുള്ള ആശംസകളാണ് ആരാധകര്‍ ഇരുവര്‍ക്കും നേരുന്നത്.

  എന്നാൽ അടുത്തിടെ ഐറയുടെ പിറന്നാളാഘോഷത്തിലെ ചിത്രങ്ങൾ പരിഹാസത്തിന് കാരണമായി. താരപുത്രിയുടെ വസ്ത്രധാരണമാണ് വിമർശനങ്ങളിലേക്ക് എത്തിച്ചത്.

  Read more about: aamir khan
  English summary
  Aamir Khan's Daughter Ira Khan Getting Married Boyfriend Nupur Shikhare Latest Report Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X