ചിലത് മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നില്ല, ഒടുവിൽ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി താരപുത്രി
താരങ്ങളെ പോലെ തന്നെ മക്കളുടേയും പിന്നാലെ പപ്പാരാസി കണ്ണികൾ പാറി നടപ്പുണ്ട്. സിനിമയിൽ അല്ലെങ്കിൽ പോലും ഇവരെ വെറുതെ വിടാൻ പപ്പാരാസികൾ തയ്യാറാകുന്നില്ല. ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ചർച്ച വിഷയമാകാറുളള പേരാണ് നടൻ ആമീർഖാന്റെ മകൾ ഐറ ഖാൻ. ആമീർ ഖാൻ ആദ്യ വിവാഹത്തിലെ മകളാണ് ഐറ. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ ഐറയുടെ പ്രണയകഥയ്ക്ക് പിന്നാലെ പായുകയാണ് പപ്പാരാസികൾ.

സുഹൃത്ത് മിഷാൽ കൃപലാനിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇത് ബോയ് ഫ്രണ്ട് ആണോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. ഇതിനെ കുറിച്ച് താരപുത്രിയോട് തന്നെ ചോദിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഐറ ഖാൻ.
ഡേറ്റിങ് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. ചില കാര്യങ്ങൾ തുറന്നു പറയണം എന്ന് തോന്നുമ്പോൽ തുറന്നു പറയുക, തുറന്നു പറയാൻ ഇഷ്ടമില്ലെങ്കിൽ തുറന്നു പറയാതിരിക്കുക.. ചില കാര്യങ്ങൾ ഞാൻ തുറന്നു പറയാൻ ആഗ്രഹിക്കുന്നില്ല, അതുപോലെ മറ്റു ചിലകാര്യങ്ങൾ മറച്ചു വയ്ക്കാനും ആഗ്രഹിക്കുന്നില്ല- ഐറ പറഞ്ഞു. നിങ്ങള്‍ ആരെങ്കിലുമായി ഡേറ്റിങ്ങിലാണോ എന്നുള്ള ആരാധകന്റെ ചോദ്യത്തിന് ഒരു ചിത്രം മിഷാല്‍ കൃപലാനിയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു താരപുത്രിയുടെ മറുപടി. ഇതോട് കൂടി താരപുത്രിയുടെ പ്രണയത്ത കുറിച്ച് വ്യക്ത വന്നിരിക്കുകയാണ്.


Click it and Unblock the Notifications











