താരപുത്രി ഐറ ഖാന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട്! ആമിര്‍ ഖാന്റെ മകളുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു
ബോളിവുഡ് താരം ആമിര്‍ ഖാന്‍ കേരളത്തിലെത്തിയ വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ തരംഗമായി മാറിയിരുന്നു. ഒരു സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ടായിരുന്നു താരം കേരളത്തിലെത്തിയത്. നടുറോഡിലൂടെ നടന്ന് നീങ്ങുന്ന ആമിര്‍ ഖാന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടതോടെ ആരാധകരും അമ്പരപ്പിലായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മകള്‍ ഐറ ഖാന്‍ ആണ് വാര്‍ത്തകളില്‍ നിറയുന്നത്.
ആമീര്‍ ഖാന്റെ ആദ്യ ഭാര്യ റീന ദത്തയിലുള്ള മകളാണ് ഐറ. നേരത്തെ ഐറയും ആണ്‍ സൂഹൃത്ത് മിഷാല്‍ ക്രിപലാനിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. മാത്രമല്ല ഇരുവര്‍ക്കുമെതിരെ പലവിധ ആരോപണങ്ങളും വന്നിരുന്നു. എന്നാലിപ്പോള്‍ മോഡലിങ് രംഗത്തേക്ക് എത്തിയ താരപുത്രിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് തരംഗമായി കൊണ്ടിരിക്കുന്നത്.

സമൂഹ മാധ്യമത്തിലൂടെ ഐറ തന്നെ പങ്കുവെച്ച ചിത്രങ്ങളാണ് തരംഗമായി കൊണ്ടിരിക്കുന്നത്. നേരത്തെയും താരപുത്രിയുടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത്തവണയും ഗ്ലാമറസായി തന്നെയാണ് താരപുത്രിയുടെ ചിത്രങ്ങള്‍. വൈലറ്റ് നിറമുള്ള വസത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് ഐറ എത്തിയത്. അച്ഛനെ പോലെ സിനിമയിലേക്കുള്ള വരവിന്റെ മുന്നോടിയാണോ ഇതെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്.
മാതാപിതാക്കള്‍ ഇന്ത്യയിലാണെങ്കിലും ഐറ വിദേശത്താണ് തമാസിക്കുന്നത്. പാട്ടുകാരനായ മിഷാലുമായി പ്രണയത്തിലാണെന്ന് നേരത്തെ തന്നെ താരപുത്രി വെളിപ്പെടുത്തിയിരുന്നു. മിഷാലിന്റെ മ്യൂസിക് വീഡിയോകളില്‍ മദ്യവും മയക്ക് മരുന്നു ലൈംഗികതയും നിറയുന്നതാണെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഇന്ത്യയില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതോടെ ഐറയും വിമര്‍ശനങ്ങള്‍ക്കിരയായി.


Click it and Unblock the Notifications