താരപുത്രിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്! ആമിര്‍ ഖാന്റെ മകളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത്
ഷാരുഖ് ഖാന്റെ മകള്‍ സുഹാനയുടെ അടക്കം സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ആമിര്‍ ഖാന്റെ മകള്‍ ഐറ വിദേശത്ത് അടിച്ച് പൊളിച്ച് ജീവിക്കുന്നതാണ് പാപ്പരാസികള്‍ കണ്ടെത്തിയിരിക്കുന്നത്. അടുത്ത കാലത്തായി ഐറയെ കുറിച്ചുള്ള പല വാര്‍ത്തകളും പുറത്ത് വന്നിരുന്നു.
താരപുത്രി കാമുകനൊപ്പമാണ് താമസിക്കുന്നതെന്നുമടക്കം നിരവധി കാര്യങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പേജിലൂടെ ഐറ തന്നെ പുറത്ത് വിട്ട ചിത്രമാണ് വൈറലാവുന്നത്. നീ ആരാണ് എന്ന ചോദ്യ ചിഹ്നം ക്യാപ്ഷനായി കൊടുത്തായിരുന്നു ഐറയുടെ ചിത്രങ്ങള്‍ പുറത്ത് വന്നത്. ഫോട്ടോസില്‍ താരപുത്രി അതീവ സുന്ദരിയായിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.ഐറയ്‌ക്കൊപ്പം ചിത്രത്തില്‍ മറ്റൊരാള്‍ കൂടി പ്രത്യക്ഷപ്പെടുന്നുണ്ട്.

ആമീര്‍ ഖാന്റെയും ആദ്യ ഭാര്യ റീന ദത്തയുടെയും മകളാണ് ഐറ. നേരത്തെ താരപിതാവിനൊപ്പമുള്ള ഐറയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായിരുന്നു. അടുത്തിടെ ബോയ് ഫ്രണ്ട് മിഷാല്‍ ക്രിപലാനിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഐറ പുറത്ത് വിട്ടിരുന്നു.
പിന്നാലെ ഐറയ്ക്കും കാമുകനും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. മിഷാലിന്റെ മ്യൂസിക് വീഡിയോകളില്‍ മദ്യവും മയക്ക് മരുന്നു ലൈംഗികതയും നിറയുന്നതാണെന്നാണ് പ്രധാന വിമര്‍ശനം. ഇത്തരം വീഡിയോ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നത്.


Click it and Unblock the Notifications