കാമുകനൊപ്പം താരപുത്രിയുടെ വീഡിയോ! മദ്യവും മയക്ക് മരുന്നും ലൈംഗികതയും, ആമിറിന്റെ മകള്‍ക്കെതിരെ ട്രോൾ

ബോളിവുഡില്‍ താരുപത്രിമാരുടെ പിന്നാലെയാണ് പാപ്പരാസികള്‍. കഴിഞ്ഞ ദിവസമാണ് നടന്‍ അജയ് ദേവ്ഗണിന്റെ മകള്‍ നൈസ വസ്ത്രധാരണത്തിന്റെ പേരില്‍ ട്രോളുകള്‍ക്ക് ഇരയായത്. ഇതിന് മറുപടിയുമായി താരം തന്നെ നേരിട്ടെത്തി. ഇപ്പോഴിതാ സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്റെ ചിത്രങ്ങളാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഐറയും കാമുകനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാദം തുടങ്ങിയത്.

 ira-khan

ആമീര്‍ ഖാനും ആദ്യ ഭാര്യ റീന ദത്തയിലുമുള്ള മകളാണ് ഐറ. നേരത്തെ താരപിതാവിനൊപ്പമുള്ള ഐറയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഐറയും ബോയ് ഫ്രണ്ട് മിഷാല്‍ ക്രിപലാനിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്ത് വന്നത്. അറിയപ്പെടുന്ന ഗായകനും സംഗീത സംവിധായകനുമാണ് മിഷാല്‍. ഐറയുടെയും കാമുകന്റെയും ചിത്രങ്ങളും വീഡിയോസും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കാന്‍ കാരണം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നു എന്ന പേരിലാണ്.

മിഷാലിന്റെ മ്യൂസിക് വീഡിയോകളില്‍ മദ്യവും മയക്ക് മരുന്നു ലൈംഗികതയും നിറയുന്നതാണെന്നാണ് പ്രധാന വിമര്‍ശനം. ഇത്തരം വീഡിയോ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നത്. കാലിഫോര്‍ണിയയില്‍ നിന്നുള്ള താരപുത്രിയുടെ ചിത്രങ്ങളായിരുന്നു സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. മിഷാലും ഐറയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇരുവരുടെയും സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ കൊടുത്തിരിക്കുന്നതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X