താരപുത്രിയുടെ കൈവിട്ട കളി! അഭ്യാസത്തിനിടെ താഴെ വീണു, ആമിര്‍ ഖാന്റെ മകള്‍ ഐറയുടെ വര്‍ക്കൗട്ട് വീഡിയോ
സിനിമയിലേക്ക് എത്തിയില്ല അതിന് മുന്‍പ് തന്നെ ബോളിവുഡിലെ താരപുത്രിമാര്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാനും ആമിര്‍ ഖാന്റെ മകള്‍ ഐറയുമെല്ലാം ഇക്കാര്യത്തില്‍ ഒരുപോലെയാണ്. വിദേശത്തുള്ള ആമിറിന്റെ മകള്‍ക്ക് പലപ്പോഴും വിമര്‍ശന പെരുമഴയാണ്. കാമുകനൊപ്പമുള്ള താരപുത്രിയുടെ വീഡിയോസ് ആണ് അതിവേഗം വൈറലാവാറുള്ളത്.
എന്നാലിപ്പോള്‍ എല്ലാവരെയും അതിശയിപ്പിക്കുന്ന വര്‍ക്കൗട്ട് വീഡിയോ ആണ് ഐറ ഖാന്‍ പങ്കുവെച്ചിരിക്കുന്നത്. ജിമ്മില്‍ പോയി പലരും വ്യായമങ്ങള്‍ ചെയ്യാറുണ്ടെങ്കിലും ഭീകരമായ പല അഭ്യാസങ്ങളുമായിട്ടാണ് താരപുത്രി എത്തിയിരിക്കുന്നത്. വര്‍ക്കൗട്ടിനിടെ കൈവിട്ട് താഴേക്ക് വീഴുന്ന ഒരു വീഡിയോ ദൃശ്യമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

തൂങ്ങി നിന്ന് അഭ്യാസങ്ങള്‍ കാണിക്കുന്നതിനിടെയായിരുന്നു ഐറ കൈവിട്ട് താഴേക്ക് വീഴുന്നത്. എന്നാല്‍ സേഫ് ആയി ഒന്നും പറ്റാത്ത തരത്തില്‍ വീണതിനാല്‍ കുഴപ്പമൊന്നും ഉണ്ടായില്ല. താന്‍ ഓക്കെ ആണെന്ന് പറഞ്ഞ് ഐറ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആക്ഷന്‍ മൂവിയ്ക്ക് പറ്റിയ ആളാണ് ഐറയെന്നും അതിന് പറ്റിയ ശരീരം താരപുത്രിയ്ക്ക് ഉണ്ടെന്നും ആരാധകര്‍ പറയുന്നു. ചിത്രത്തിന് താഴെ നിരവധി കമന്റുകള്‍ വന്നിരിക്കുകയാണ്.
ആമീര്‍ ഖാന്റെ ആദ്യ ഭാര്യ റീന ദത്തയിലുള്ള മകളാണ് ഐറ. അടുത്തിടെ ഐറയും ആണ്‍ സൂഹൃത്ത് മിഷാല്‍ ക്രിപലാനിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. പാട്ടുകാരനാണ് മിഷാല്‍. മിഷാലിന്റെ മ്യൂസിക് വീഡിയോകളില്‍ മദ്യവും മയക്ക് മരുന്നു ലൈംഗികതയും നിറയുന്നതാണെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഇന്ത്യയില്‍ നിന്നും ഉയര്‍ന്നിരുന്നു.


Click it and Unblock the Notifications