പ്രണയം വെളിപ്പെടുത്തി താരപുത്രി, അച്ഛന്റെ ഫിറ്റ്നസ് ട്രെയ്നറുമായി പ്രണയത്തിൽ....

സിനിമ താരങ്ങൾ മാത്രമല്ല താരങ്ങളുടെ മക്കളും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ വാർത്തയാകാറുണ്ട്. പലപ്പോഴും മാതാപിതാക്കളുടെ താരപദവി മക്കളുടെ സ്വകാര്യ ജീവിതത്തിൽ വലിയ തലവേദന സൃഷ്ടിക്കാറുണ്ട്. സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വാർത്തകളിൽ ഇടം പിടിക്കുന്ന താരപുത്രിയാണ് ബോളിവുഡ് താരം ആമീർ ഖാന്റെ മകൾ ഇറ ഖാൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പവങ്കുവെയ്ക്കാറുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.

അമല പോളിന്റെ മേക്കോവർ ചിത്രം

ആമീർ ഖാന്റെ മകൾ ഇറയുടെ പ്രണയ കഥ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയമായിരുന്നു. താരപുത്രിയുടെ ഫിറ്റ്നസ് ട്രെയ്നറായ നൂപുർ ശിഖാരെയുമായി പ്രണയത്തിലാണെന്നാണ് വാർത്തകൾ പ്രചരിച്ചത് സോഷ്യൽ മീഡിയയിലും ബോളിവുഡ്കോളങ്ങളിലും ഇത് വലിയ ചർച്ചയായിരുന്നു. എന്നാൽ താരപുത്രി ഇതിനെ കുറിച്ച് പ്രതികരിച്ചില്ല.

ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരപുത്രി. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. പ്രണയദിനത്തോട് അനുബന്ധിച്ച് പ്രോമിസ്ഡേയിലാണ് തൻറെ പ്രണയത്തെ കുറിച്ച് താരപുത്രി വെളിപ്പെടുത്തിയിരിക്കുന്നത്.

ചിത്രം വൈറൽ

കാമുകൻ നൂപുർ ശിഖാരെയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് താരപുത്രി പ്രണയത്തെ കുറിച്ചുള്ള സൂചന നൽകിയിരിക്കുന്നത്. ഇറയുടെ പോസ്റ്റിന് ഐ ലവ് യു എന്ന് നൂപുർ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. തിരിച്ചും കമന്റ് ചെയ്തിട്ടുണ്ട്. ഇറയുടെ പോസ്റ്റും കമന്റും ബോളിവുഡ് കോളങ്ങളിൽ വൈറലായിട്ടുണ്ട്.

അച്ഛന്റെ  ഫിറ്റ്നെസ് ട്രെയിനർ

ഇറയുടെ മാത്രമല്ല നടൻ ആമീർഖാന്റേയും ഫിറ്റ്നസ് ട്രെയിനറാണ് നൂപുർ. മുംബൈ സ്വദേശിയായ നൂപൂർ ലോക്ക് ഡൗൺ സമയത്ത് ഇറയേയും പരിശീലിപ്പിച്ചിരുന്നു.ഈ സൗഹൃദമാണ് പ്രണയത്തിലെത്തിയത്. ഇരുവരുടേയും ബന്ധം രണ്ട് വീട്ടുകാർക്കും അറിയാം.സംഗീത സംവിധായകനായ മിഷാൽ കിർപലാനിയുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് നൂപുറുമായി അടുക്കുന്നത്. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. ഇറ, മിഷാൽ ബന്ധം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അതുകൊണ്ട് തന്നെ വേർപിരിയലും വാർത്തയായിരുന്നു.

വിഷാദ രോഗം

വിഷാദത്തെ കുറിച്ച് വെളിപ്പെടുത്തി കൊണ്ട് ഇറ അടുത്തിടെ രംഗത്തെത്തിയിരുന്നു. 'ജോലിക്കു പോകുക, കരയുക, ഉറങ്ങുക.' ഇതായിരുന്നു ഒരു സമയത്തെ തന്റെ ദിനചര്യയെന്നാണ് ഇറ പറയുന്നത്. തന്റെ കസിനായ സയിന്‍ ഖാന്റെ വിവാഹം ഈ കാലത്തായിരുന്നുവെന്നും ആഘോഷങ്ങളിലെല്ലാം പങ്കെടുക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒരു ഫോട്ടോയ്ക്കു വേണ്ടി മുഖത്ത് ചിരിവരുത്താന്‍ താന്‍ വളരെ പാടുപെട്ടിരുന്നുവെന്നും ഇറ പറയുന്നു.

Recommended Video

Shine Tom Chacko Exclusive Interview | Operation Java | Jerrys Talk Tube | FilmiBeat Malayala
കുടുംബം

ആമീർ ഖാന്റെ ആദ്യ ഭാര്യയായ റീന ദത്തയുടേയും മകളാണ് ഇറ. റീത്ത- ആമീർ ദമ്പതികൾക്ക് ജുനൈദ് എന്നൊരു മകൻ കൂടിയുണ്ട്.
വിവാഹമോചിതരായ ശേഷം ഇറയും സഹോദരന്‍ ജുനൈദ് ഖാനും അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്. അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നതെങ്കിലും അച്ഛൻ ആമീറുമായി വളരെ അടുത്ത ബന്ധമാണ് ഇറയ്ക്കും സഹോദരനുമുള്ളത്. മാതാപിതാക്കളുടെ വേർപിരിയലിനെ കുറിച്ച് വെളിപ്പെടുത്തി ഇറ ഒരിക്കൽ രംഗത്തെത്തിയിരുന്നു, ഞങ്ങളുടെ കുടുംബം ഒരു തകർന്ന കുടുംബമല്ലെന്നാണ് ഇറ അന്ന് പറഞ്ഞത്.

More from Filmibeat

Read more about: amir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X