Aamir Khan: മഹാഭാരതം വരുന്നത് പത്ത് ഭാഗങ്ങളില്‍! വര്‍ഗീയ വിഷം ഏറ്റില്ല കൃഷ്ണന്‍ ആമിര്‍ ഖാന്‍ തന്നെ..
മഹാഭാരതം സിനിമയാക്കാന്‍ പോകുന്നു എന്ന് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അവസാനമായി മോഹന്‍ലാല്‍ ചിത്രമായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ ബോളിവുഡ് താരം ആമിര്‍ ഖാനും മഹാഭാരതത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമായിരുന്നു ആമിര്‍ ഖാന്റെ സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത്.
എന്നാല്‍ ആമിര്‍ ഖാന്‍ മുസ്ലിമാണെന്നും അദ്ദേഹമെങ്ങനെ മഹാഭാരതത്തില്‍ അഭിനയിക്കും എന്ന തരത്തില്‍ വര്‍ഗീയ വിഷം പുറത്ത് വന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ആമിറിനും സിനിമ വരുന്നുണ്ടെങ്കില്‍ സമ്മതിക്കില്ലെന്നുമുള്ള തരത്തില്‍ പോസ്റ്റുകള്‍ വന്ന് തുടങ്ങിയത്.

മഹാഭാരതം
മഹാഭാരതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ ആമിര്‍ ഖാന്‍ കൃഷ്ണന്റെ വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആമിര്‍ ഖാന്റെ സ്വപ്‌ന സിനിമയായിട്ടാണ് ബോളിവുഡില്‍ നിന്നും മഹാഭാരതം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നത്. സിനിമ ആയിരം കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന സിനിമ വിവിധഭാഗങ്ങളായി ചെയ്യാനായിരുന്നു പദ്ധതി. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമ പത്ത് സീരിയസുകളിലായി നിര്‍മ്മിക്കുമെന്നാണ് പറയുന്നത്. വരും ദിവസങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ സിനിമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത അധിഷേപമാണ് നടക്കുന്നത്.

നിര്‍മാണം
ആമിര്‍ ഖാന്റെ സിനിമയ്ക്ക് ആയിരം കോടി മുതല്‍ മുടക്കാന്‍ പ്രമുഖ വ്യവസായി മുകേഷ് അംബാനി രംഗത്തെത്തിയിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി മുകേഷ് അംബാനി പുതിയ നിര്‍മാണ കമ്പനി തുടങ്ങുമെന്ന് വരെയും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നുമില്ല. പത്ത് ഭാഗങ്ങളായി നിര്‍മ്മിക്കുകയാണെങ്കില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിനിമയായിരിക്കും ആമിറിന്റെ മഹാഭാരതം എന്നുള്ള കാര്യത്തില്‍ സംശയമില്ല. ഏറെ നാളുകളായി മഹാഭാരതം സിനിമയാക്കാന്‍ ആമിര്‍ ഖാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ആയിരം കോടിയുമായി മികച്ചൊരു നിര്‍മാണ കമ്പനി വേണമായിരുന്നു. മുകേഷ് അംബാനി കൂടി എത്തിയതോടെ ഇപ്പോള്‍ ആമിര്‍ അഭിനയിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ കഴിഞ്ഞ് മഹാഭാരതമായിരിക്കുമെന്നാണ് സൂചന.

വിവാദങ്ങള്‍
ബോളിവുഡില്‍ സിനിമകള്‍ക്ക് നേരെ വിമര്‍ശനങ്ങളും വിവാദങ്ങളും വരുന്നത് പുതിയ കാര്യമല്ല. സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് ഇന്ത്യ മുഴുവനുമായി വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ മഹാഭാരതവും അതേ പ്രശ്‌നത്തിലാണ്. മഹാഭാരത്തില്‍ ആമിര്‍ ഖാനെ കൃഷ്ണനായി അഭിനയിപ്പിക്കരുതെന്നാണ് ആരോപണം. മുസ്ലിമായ ഒരാള്‍ കൃഷ്ണന്‍ ആവരുതെന്നും അതിന് ഒരു ഹിന്ദുവിനെ തന്നെ നായകനാക്കണമെന്നുമുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. സിനിമയ്ക്ക് വേണ്ട കഥ, സംവിധാനം, മറ്റ് താരങ്ങള്‍ തുടങ്ങിയവയൊന്നും ഇനിയും പുറത്ത് വിട്ടിട്ടില്ല.

മോഹന്‍ലാലിന്റെ സിനിമ
എംടി വാസുദേവന്‍ നായരുടെ രണ്ടാംമൂഴം എന്ന നോവലിനെ ആസ്പദമാക്കി മഹാഭാരതം സിനിമയാക്കുന്നുണ്ട്. സിനിമയില്‍ നായകനായി ഭീമന്റെ വേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കും. ഒടിയന് ശേഷം വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ച് റിപ്പോര്‍ട്ടുകളൊന്നുമില്ല്. എന്നാല്‍ ആമിര്‍ ഖാന്‍ സിനിമ വരുന്നുണ്ട് എന്ന് കേട്ടതോടെ മോഹന്‍ലാലും ആമിര്‍ ഖാനും ഒന്നിക്കുന്നുണ്ടോ എന്നും, രജനികാന്ത, ഷാരുഖ് ഖാന്‍, അജയ് ദേവ്ഗണ്‍, നാഗാര്‍ജുന, മഹേഷ് ബാബു തുടങ്ങിയവരുടെ പേരുകളും കേട്ടിരുന്നു. ഇതോടെ ഇന്ത്യയിലെ പ്രമുഖ താരങ്ങളെയെല്ലാം അണിനിരത്തി ഒരു സിനിമ വരികയാണെങ്കില്‍ നല്ലതായിരിക്കും എന്ന് ആഗ്രഹിക്കുന്നവരാണ് പലരും. ബാഹുബലിയ്ക്ക് ശേഷം മഹാഭാരതം നിര്‍മ്മിക്കാന്‍ രാജമൗലിയും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം മനസില്‍ കണ്ടത് മോഹന്‍ലാല്‍, ആമിര്‍ ഖാന്‍, രജനികാന്ത് എന്നിവരെയായിരുന്നു.


Click it and Unblock the Notifications