ആമിര്‍ ഖാന്‍ ബുദ്ധിമാനാണ്.. പ്രമുഖ താരങ്ങളെ ഒഴിവാക്കി മഹാഭാരത്തില്‍ പുതുമുഖങ്ങള്‍! കാരണമിതാണ്..

ബാഹുബലിയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമാ ലോകത്തെ വിസ്മയിപ്പിക്കാന്‍ പോവുന്നത് മഹാഭാരതം എന്ന ചിത്രത്തിലൂടെയായിരിക്കും. മോഹന്‍ലാലിനെ നായകനാക്കി ബിഗ് ബജറ്റിലൊരു സിനിമ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. പിന്നാലെ ബോളിവുഡ് താരം ആമിര്‍ ഖാനും മഹാഭാരതവുമായി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാസങ്ങള്‍ക്ക് മുന്‍പ് ആമിര്‍ ഖാന്റെ ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതിന്റെ പേരില്‍ ചില വിവാദങ്ങളും ഉണ്ടാവുകയും ചെയ്തിരുന്നു. ആയിരം കോടി ബജറ്റിലൊരുക്കുന്ന ചിത്രത്തില്‍ ഇന്ത്യയില്‍ നിന്നും വമ്പന്‍ താരങ്ങള്‍ അണിനിരക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് വരുന്നത്.

മഹാഭാരതം

മഹാഭാരതം

കോടികള്‍ വാരിയെറിഞ്ഞ് കോടികള്‍ വാരുന്ന സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കുന്ന മഹാഭാരതം വരുന്നുണ്ടെന്ന് കഴിഞ്ഞ വര്‍ഷം അനൗണ്‍സ് ചെയ്തിരുന്നു. എന്നാല്‍ പിന്നാലെ ആമിര്‍ ഖാന്റെ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളും വന്നിരിക്കുകയാണ്. ആമിര്‍ ഖാന്റെ സ്വപ്ന സിനിമയായിട്ടാണ് ബോളിവുഡില്‍ നിന്നും മഹാഭാരതം നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. മുന്‍പ് സിനിമ നിര്‍മ്മിക്കാന്‍ ഷാരുഖ് ഖാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

പത്ത് ഭാഗങ്ങള്‍

പത്ത് ഭാഗങ്ങള്‍

ബോളിവുഡില്‍ നിന്നും നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ചിത്രത്തില്‍ ആമിര്‍ ഖാന്‍ കൃഷ്ണന്റെ വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹം അര്‍ജുന്‍ ആയിട്ടായിരിക്കും അഭിനയിക്കുന്നത്. മഹാഭാരതം പത്ത് ഭാഗങ്ങളായി നിര്‍മ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും പ്രചരിച്ചിരുന്ന റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു. ഇടക്കാലത്ത് സിനിമയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത അധിഷേപം നടന്നിരുന്നു. ഇനി ഔദോഗികമായ പ്രഖ്യാപനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍

വമ്പന്‍ താരങ്ങളില്ല...

വമ്പന്‍ താരങ്ങളില്ല...

ആമിര്‍ ഖാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാം സിനിമയിലുണ്ടാവുമെന്നായിരുന്നു സൂചന. എന്നാല്‍ അതിലൊരു മാറ്റം സംഭവിച്ചിരിക്കുകയാണ്. താനെഴികെ ബാക്കി എല്ലാവരും പുതുമുഖങ്ങള്‍ മതിയെന്ന തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് ആമിര്‍ ഖാന്‍. ഇന്ത്യ മുഴുവനുമായിട കഴിവുള്ള പുതുമുഖങ്ങളെ തിരഞ്ഞെടുക്കാനുള്ള കാസ്റ്റിംഗ് കോള്‍ നടത്താനുള്ള ഒരുക്കം ആമിര്‍ നടത്തുന്നതായിട്ടും സൂചനകളുണ്ട്. ആയിരം കോടിയാണ് സിനിമയുടെ മുതല്‍ മുടക്കായി തീരുമാനിച്ചിരിക്കുന്നത്. ബജറ്റിന് മുകളില്‍ ചിലവ് വരാതിരിക്കാനാണ് താന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ആമിര്‍ ഖാന് പറയുന്നത്.

ഈഗോ ക്ലാഷുമില്ല..

ഈഗോ ക്ലാഷുമില്ല..

പുതുമുഖങ്ങള്‍ സിനിമയിലേക്ക് എത്തുമ്പോള്‍ വേറെയും നല്ല കാര്യങ്ങളുണ്ട്. ആമിര്‍ ഖാനുമായി ഈഗോ ക്ലാഷ് ഉണ്ടാവാനും സാധ്യതയില്ല. ഇതൊക്കെയാണ് ഇത്തരത്തില്‍ മാറി ചിന്തിക്കാന്‍ താരത്തെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരമൊരു തീരുമാനം ബോളിവുഡ് ലോകത്തെ തന്നെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ആമിറിന്റെ ചിത്രത്തിന് ആയിരം കോടി മുടക്കാന്‍ പ്രമുഖ വ്യവസായി മുകേഷ് അംബാനി രംഗത്തെത്തിയിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി മുകേഷ് അംബാനി പുതിയ നിര്‍മാണ കമ്പനി തുടങ്ങുമെന്ന് വരെയും വാര്‍ത്തകള്‍ വന്നിരുന്നു.

പ്രശ്‌നങ്ങള്‍ വേറെയും..

പ്രശ്‌നങ്ങള്‍ വേറെയും..

സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് റിലീസിനൊരുങ്ങുന്നതിനിടെ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. മഹാഭാരത്തില്‍ ആമിര്‍ ഖാനെ കൃഷ്ണനായി അഭിനയിപ്പിക്കരുതെന്നായിരുന്നു ആരോപണം. മുസ്ലിമായ ഒരാള്‍ കൃഷ്ണന്റെ വേഷത്തില്‍ വരരുതെന്നും അതിന് ഒരു ഹിന്ദുവിനെ തന്നെ നായകനാക്കണമെന്നുമുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇതിനെ കുറിച്ച് കൂടുതല്‍ പ്രതികരണങ്ങളൊന്നും പിന്നീട് ഉണ്ടായിട്ടില്ലായിരുന്നു. എന്തായാലും ഇന്ത്യന്‍ സിനിമാ ലോകം ഇനി ഞെട്ടുന്നത് മഹാഭാരതം കണ്ടിട്ടായിരിക്കും.

രണ്ടാംമൂഴം

രണ്ടാംമൂഴം

എംടി വാസുദേവന്‍ നായരുടെ രണ്ടാംമൂഴം എന്ന നോവലിനെ ആസ്പദമാക്കി മോഹന്‍ലാലിനെ നായകനാക്കിയും സിനിമ വരികയാണ്. മഹാഭാരതം ഇതിവൃത്തമാക്കുന്ന സിനിമയില്‍ ഭീമന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ ഒടിയന് ശേഷമായിരക്കും ഈ സിനിമയിലേക്ക് വിഎ ശ്രീകുമാര്‍ മേനോന്‍ എത്തുന്നത്. ബി ആര്‍ ഷെട്ടി ആയിരം കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. അപ്പോള്‍ ആമിര്‍ ഖാന്റെ സിനിമയോ എന്നതാണ് സംശയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X