പികെയെ കുറിച്ച് ഇങ്ങനെ പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ, കാണുക
2014 രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത പികെ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍ വാരിയെടുത്ത ചിത്രമാണ്. അന്യഗ്രഹത്തില്‍ നിന്നും ഭൂമിയിലെത്തിയ ഒരു അന്യ ജീവിയുടെ കഥ പറയുന്ന ചിത്രമായിരുന്നു രാജ്കുമാര്‍ ഹിറാനിയുടെ പികെ.
പികെയെ കുറിച്ച് പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത ഒരു കാര്യം പറയട്ടെ. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഹിറ്റ് ചിത്രമായ പികെയില്‍ 126 തെറ്റുണ്ടത്രേ. ചിത്രത്തില്‍ ഇത്രയും തെറ്റ് കണ്ടെത്തിയെങ്കില്‍ അതിന്റെ പിന്നില്‍ നല്ലൊരു പരിശ്രമവും നടന്നിട്ടുണ്ട്.

പത്ത് മിനിറ്റുള്ള ഒരു വീഡിയോയിലാണ് പികെയിലെ ഇത്രയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്. വീഡിയോ ഇതിനോടകം യൂട്യൂബില്‍ വൈറലാകുകെയും ചെയ്തു. സിനിമ കണ്ടിറങ്ങിയപ്പോള്‍ ആര്‍ക്കും ഒരു സംശയം പോലും സൃഷ്ടിക്കാത്ത രംഗങ്ങളിലാണ് വീഡിയോയില്‍ തെറ്റുണ്ടെന്ന് പറയുന്നത്.
ഇന്ത്യയില്‍ വന്‍പ്രദര്‍ശന വിജയം നേടിയ നാലു ദിവസം കൊണ്ട് നൂറുകോടിയിലധികമാണ് സ്വന്തമാക്കിയത്. ആമീര്‍ ഖാനും അനുഷ്‌ക ശര്‍മ്മയുമാണ് ചിത്രത്തിലെ നായകനായിക വേഷങ്ങള്‍ അവതരിപ്പിച്ചത്.


Click it and Unblock the Notifications











