വിജയുടെ സര്‍ക്കാരിനെ പിന്നിലാക്കി ആമിറിന്റെ കുതിപ്പ്! തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന് കളക്ഷനില്‍ റെക്കോര്‍ഡ്
ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്‍കുന്ന സ്വീകാര്യത വാക്കുകള്‍തീതമാണ്. ആമിറിന്റെ ചിത്രങ്ങള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. ബോളിവുഡില്‍ എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍
ആമിര്‍ ഖാന്‍ സിനിമകളാണ് കൂടുതലുളളത്. ആമിര്‍ ഖാന്റെ ദംഗല്‍ എന്ന ചിത്രം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ റെക്കോര്‍ഡിട്ട ചിത്രമായിരുന്നു.
സീക്രട്ട് സൂപ്പര്‍സ്റ്റാറിനു ശേഷം ആമിര്‍ ഖാന്റെതായി റിലീസിനെത്തിയ പുതിയ ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍. പ്രേക്ഷകര്‍ക്കുളള ദീപാവലി വിരുന്നായിട്ടായിരുന്നു ചിത്രം തിയ്യേറ്ററുകളിലെത്തിയിരുന്നത്. ബിഗ് ബഡ്ജറ്റിലൊരുക്കിയ ചിത്രം വമ്പന്‍ റിലിസായിട്ടായിരുന്നു തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്. ചിത്രത്തിന്റെ ആദ്യ ദിന ബോക്‌സ് ഓഫീസ് കളക്ഷനെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും റിലീസ് ദിന കളക്ഷന്റെ കാര്യത്തില്‍ ചിത്രം റെക്കോര്‍ഡിട്ടിരിക്കുകയാണ്.

തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍
ആമിര്‍ ഖാനൊപ്പം ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും മുഖ്യവേഷത്തിലെത്തിയ ചിത്രമായിരുന്നു തഗ്സ് ഓഫ് ഹിന്ദൊസ്ഥാന്‍. വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന്‍ പീരിയഡ് ചിത്രമായാണ് സംവിധായകന്‍ ഈ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനില്‍ ഫിരംഗി എന്ന കഥാപാത്രമായിട്ടാണ് ആമിര്‍ എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലര്‍ എല്ലാവരിലും വലിയ ആവേശമായിരുന്നു ഉണ്ടാക്കിയിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ ട്രെയിലറിലുണ്ടായിരുന്നു

1795ലെ കഥ
ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് നവംബര്‍ ഏട്ടിനായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നത്. 1795ലെ കഥയാണ് ചിത്രം പറയുന്നത്. വ്യാപാരത്തിനായി ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലേക്ക് വന്ന കാലഘട്ടമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലമാകുന്നതെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

സര്‍ക്കാരിനെ പിന്നിലാക്കി
ഈ വര്‍ഷത്തെ ആദ്യ ദിന ബോക്‌സ് ഓഫീസ് കളക്ഷനില്‍ തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ വിജയ് ചിത്രം സര്‍ക്കാരിനെ പിന്നിലാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ആദ്യദിനം 47.85 കോടിയായിരുന്നു നേടിയിരുന്നത്. അതേസമയം 52.25 കോടി നേടിയാണ് ആമിറിന്റെ തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ മുന്നിലെത്തിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശായിരുന്നു ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നത്. രണ്‍ബീര്‍ കപൂറിന്റെ സഞ്ജുവാണ് ആദ്യ ദിന കളക്ഷന്റെ കാര്യത്തില്‍ മൂന്നാമതെത്തിയിരിക്കുന്നത്. 34.75 കോടിയായിരുന്നു ചിത്രം കളക്ട് ചെയ്തിരുന്നത്. ആദ്യ ദിന കളക്ഷന്‍ പുറത്തുവന്നപ്പോള്‍ നെഗറ്റീവ് പബ്ലിസിറ്റി ചിത്രത്തെ കാര്യമായി ബാധിച്ചില്ലെന്നു തന്നെയാണ് അറിയുന്നത്.

വമ്പന്‍ താരനിര
കത്രീന കൈഫാണ് ചിത്രത്തില്‍ ആമിറിന്റെ നായികാ വേഷത്തിലെത്തുന്നത്. യഷ്രാജ് ഫിലിംസ് നിര്‍മ്മിച്ച ചിത്രം ആക്ഷന്‍ അഡൈ്വഞ്ചര്‍ ഫിലിമായാണ് അണിയിച്ചൊരുക്കിയിരുന്നത്. വിജയ് കൃഷ്ണ ആചാര്യ തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന് അജയ്- അതുല്‍ ടീമാണ് സംഗീതമൊരുക്കിരിക്കുന്നു. 7000 തിയ്യേറ്ററുകളിലായിരുന്നു തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ ആദ്യ ദിനം പ്രദര്‍ശനത്തിനെത്തിയിരുന്നത്.


Click it and Unblock the Notifications











