തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനില്‍ ഫിരംഗിയായി ആമിര്‍ ഖാന്‍! പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്ത്!!
സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിനു ശേഷം ആമിര്‍ ഖാന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍. ആമിറിനൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനില്‍ ഫിരംഗി എന്ന കഥാപാത്രമായിട്ടാണ് ആമിര്‍ എത്തുന്നത്.
നവംബര്‍ ഏട്ടിനാണ് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ആമിറിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഫസ്റ്റ്‌ലുക്കായിരുന്നു ഇറങ്ങിയിരുന്നത്. കൈയ്യില്‍ ഒരു മദ്യക്കുപ്പിയുമായി കുതിരപ്പുറത്തിരിക്കുന്ന ഫിരംഗിയെ ആണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.

അമിതാഭ് ബച്ചന്റെ ഫസ്റ്റ്ലുക്കും ഇതേപോലെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. കത്രീന കൈഫാണ് ചിത്രത്തില്‍ ആമിറിന്റെ നായികാ വേഷത്തിലെത്തുന്നത്. യഷ്‌രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ആക്ഷന്‍ അഡൈ്വഞ്ചര്‍ ഫിലിമായാണ് അണിയിച്ചൊരുക്കുന്നത്. വിജയ് കൃഷ്ണ ആചാര്യ തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന് അജയ്- അതുല്‍ ടീമാണ് സംഗീതമൊരുക്കുന്നത്. ആമിര്‍ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്.


Click it and Unblock the Notifications











