»   » ദങ്കലിന് വേണ്ടി ആമീര്‍ തൂക്കം കൂട്ടിയത് ഭാര്യയ്ക്ക് ഇഷ്ടപെട്ടില്ലേ?

ദങ്കലിന് വേണ്ടി ആമീര്‍ തൂക്കം കൂട്ടിയത് ഭാര്യയ്ക്ക് ഇഷ്ടപെട്ടില്ലേ?

Posted By:
Subscribe to Filmibeat Malayalam


ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പേ വാര്‍ത്തകളില്‍ ഇടം നേടിയ ആമീര്‍ ഖാന്റെ ചിത്രമാണ് ദങ്കല്‍. അതിന് കാരണവുമുണ്ട്. വ്യത്യസ്ത വേഷങ്ങള്‍ ബോളിവുഡില്‍ കൊണ്ടു വന്നിട്ടുള്ള ഒരു നടനാണ് ആമീര്‍ ഖാന്‍.

മഹാവീര്‍ സിങ് എന്ന ഗുസ്തിക്കാരന്റെ ജീവിതമാണ് സംവിധായകന്‍ നിതീഷ് തിവാരി ദങ്കല്‍ എന്ന ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തിന് വേണ്ടി ആമീര്‍ ഖാന്‍ 95 കിലോ വര്‍ദ്ധിപ്പിച്ചതും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു.

aamirkhan

ആമീര്‍ ഖാന്‍ ചിത്രത്തിന് വേണ്ടി ഭാരം കൂട്ടിയതിന് താരത്തിന്റെ ഭാര്യ കിരണ്‍ പറയുന്നത് ഇങ്ങനെ. ആമീര്‍ പെട്ടന്ന് ഭാരം കൂട്ടിയത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ എന്ന ഒരു പേടിയുണ്ടായിരുന്നു.

പക്ഷേ അക്കാര്യത്തില്‍ പേടിക്കണ്ടന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ടെന്നും ആമീറിന്റെ ഭാര്യ കിരണ്‍ റാവോ പറയുന്നു. ചിത്രം പൂര്‍ത്തിയായതിന് ശേഷം പഴയ തൂക്കത്തിലേക്ക് തിരിച്ച് വരാന്‍ പ്രയാസമൊന്നുമില്ലെന്നും കിരണ്‍ റാവോ പറയുന്നു.

English summary
Aamir Khan's wife Kiran Rao says her husband's overweight for Dangal hasn't affected his health.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam