മുഴുവന്‍ സമയ സംവിധായകനാകുമ്പോള്‍ അഭിനയം നിര്‍ത്തുമോ? ആമിര്‍ ഖാന്‍ പറഞ്ഞ മറുപടി വൈറല്‍! കാണൂ

By Midhun Raj

ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ ചിത്രങ്ങള്‍ക്ക് വലിയ വരവേല്‍പ്പാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. ബിഗ് ബഡ്ജറ്റിലൊരുങ്ങാറുളള ആമിറിന്റെ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയമാകാറുണ്ട്. ത്രീ ഇഡിയറ്റ്‌സ്,പികെ പോലുളള സിനിമകളെല്ലാം ആമിറിന്റെതായി തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു.

എന്നാല്‍ നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ തിയ്യേറ്ററുകളില്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനു ശേഷമുളള തന്റെ പുതിയ ചിത്രത്തെക്കുറിച്ച് പിറന്നാള്‍ ദിനത്തില്‍
ആമിര്‍ മനസു തുറന്നിരുന്നു. ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കായിരിക്കും തന്റെ സിനിമയെന്നാണ് ആമിര്‍ വെളിപ്പെടുത്തിയത്. അതേസമയം പുതിയൊരു അഭിമുഖത്തില്‍ പുതിയ സിനിമകളെയും സംവിധാനത്തെയും കുറിച്ച് ആമിര്‍ മനസു തുറന്നിരുന്നു.

 ആമിര്‍ ഖാന്‍ പറഞ്ഞത്

ആമിര്‍ ഖാന്‍ പറഞ്ഞത്

തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്റെ പരാജയത്തിനു ശേഷം സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ സമയം കണ്ടെത്തിയിരുന്നു ആമിര്‍. വളരെയധികം സെലക്ടീവായിട്ടാണ് താരം മുന്നോട്ടു പോവുന്നത്. അടുത്തിടെ തന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു തന്റെ പുതിയ സിനിമയെക്കുറിച്ച് ആമിര്‍ ഖാന്‍ മനസുതുറന്നിരുന്നത്. ടോം ഹാങ്ക്സിന്റെ ക്ലാസിക്ക് ചിത്രമായ ഫോറസ്റ്റ് ഗംപിന്റെ റീമേക്കായിരിക്കും തന്റെ സിനിമയെന്നാണ് ആമിര്‍ പറഞ്ഞത്.

പുതിയ സിനിമ

പുതിയ സിനിമ

വിയാകോം 18 മോഷന്‍ പിക്ചേഴ്സുമായി ചേര്‍ന്നാണ് ആമിര്‍ ഈ സിനിമ നിര്‍മ്മിക്കുന്നത്. സിനിമയ്ക്ക് ലാല്‍ സിംഗ് ചദ്ദ എന്നാണ് പേരിട്ടതെന്നും ആമിര്‍ പറഞ്ഞിരുന്നു. ആമിറിന്റെ തന്നെ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ സംവിധാനം ചെയ്ത അദ്വൈത് ചന്ദനാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിനു വേണ്ടി മെലിഞ്ഞ് ശരീരം ഭാരം കുറച്ചാണ് താന്‍ എത്തുകയെന്നും നടന്‍ വെളിപ്പെടുത്തിയിരുന്നു.

അതെന്നെ വളരെയധികം പ്രചോദിപ്പിക്കുന്നു

അതെന്നെ വളരെയധികം പ്രചോദിപ്പിക്കുന്നു

തുടര്‍ന്നുളള ഒരഭിമുഖത്തിലാണ് മുഴുവന്‍ സമയ സംവിധായകനായി മാറുകയാണെങ്കില്‍ അഭിനയം നിര്‍ത്തുമെന്ന് ആമിര്‍ പറഞ്ഞത്. അഭിനയത്തോടും സംവിധാനത്തോടും വലിയ ഇഷ്ടമാണ് എനിക്ക്. എന്നാല്‍ കരിയര്‍ ആരംഭിച്ചത് നടനായാണ്. അതെന്നെ വളരെയധികം പ്രചോദിപ്പിക്കുന്ന ഒന്നാണ്. എപ്പോ്ള്‍ ഞാന്‍ മുഴുവന്‍ സമയ സംവിധായകനായി മാറുമോ ആ നിമിഷം ഞാന്‍ അഭിനയം നിര്‍ത്തും.

അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്

അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്

എന്നാല്‍ ഇപ്പോള്‍ അഭിനയം നിര്‍ത്താന്‍ താല്‍പ്പര്യം ഇല്ല. അതുകൊണ്ട് തന്നെ എന്റെ ഉളളിലെ സംവിധായകനെ പിടിച്ചു നിര്‍ത്തുകയാണെന്നും ആമിര്‍ ഖാന്‍ വെളിപ്പെടുത്തി. അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ താല്‍പര്യമെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. സിനിമയാണ് തനിക്ക് പ്രധാനമെന്നും എവിടെ നല്ല അവസരം കിട്ടിയാലും അത് ഉപയോഗിക്കുമെന്നും എന്നാല്‍ ഹോളിവുഡിനോട് പ്രത്യേക ആകര്‍ഷണം ഇതുവരെ തോന്നിയിട്ടില്ലെന്നും ആമിര്‍ ഖാന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X