twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റീനയുമായി വേര്‍പിരിയാനെടുത്ത തീരുമാനം വിഷമം ഉണ്ടാക്കിയിരുന്നു! വിവാഹമോചനത്തെക്കുറിച്ച് ആമിര്‍

    By Prashant V R
    |

    മുന്‍ഭാര്യ റീന ദത്തയുമായുളള വിവാഹ മോചനത്തെക്കുറിച്ച് മനസു തുറന്ന് ആമിര്‍ ഖാന്‍. സംവിധായകന്‍ കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിലായിരുന്നു ആമിര്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നത്. ഏറെ വിഷമത്തോടെ ആയിരുന്നു ഞങ്ങള്‍ തമ്മില്‍ വേര്‍പിരിയാനുളള തീരുമാനം എടുത്തതെന്ന് ആമിര്‍ പറയുന്നു.

    കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ വിക്രമിന്റെ കദരംകൊണ്ടന്‍! ഞെട്ടിക്കുന്ന ഫസ്റ്റ്ലുക്ക് പുറത്ത്കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ വിക്രമിന്റെ കദരംകൊണ്ടന്‍! ഞെട്ടിക്കുന്ന ഫസ്റ്റ്ലുക്ക് പുറത്ത്

    16 വര്‍ഷമായിരുന്നു റീനയും ആമിറും തമ്മില്‍ ഒരുമിച്ച് ജീവിച്ചത്. റീനയുമായുളള വിവാഹ മോചനത്തിനു ശേഷം കിരണ്‍ റാവുവിനെ ആയിരുന്നു ആമിര്‍ വിവാഹം കഴിച്ചത്. റീനയുമായി വേര്‍പിരിയാനെടുത്ത തീരുമാനം തങ്ങള്‍ക്ക് മാത്രമല്ല കുടുംബത്തിനും വിഷമമുണ്ടാക്കിയതായി ആമിര്‍ പറഞ്ഞിരുന്നു.

    aamir khan-reena

    പക്ഷേ കഴിയുന്നത്ര നല്ല രീതിയില്‍ ഞങ്ങള്‍ രണ്ടു പേരും അതിനെ കൈകാര്യം ചെയ്തു. റീന ശരിക്കും അതിശയിപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ്. വിവാഹമോചനം നേടിയതിലൂടെ അവളോടുളള ബഹുമാനം എനിക്ക് കുറഞ്ഞെന്നോ അവളോടുളള എന്റെ സ്‌നേഹം നഷ്ടപ്പെട്ടുവെന്നോ അര്‍ത്ഥമില്ല. ആമിര്‍ പറയുന്നു.

    16 വര്‍ഷം ഒരുമിച്ച് ജീവിക്കാനായതില്‍ ഞാന്‍ ഭാഗ്യവാനാണ്. വളരെ ചെറുപ്പത്തിലാണ് ഞങ്ങള്‍ വിവാഹിതരായത്.അവളുമായുളള ജീവിതം ഞാനെന്ന വ്യക്തിത്വത്തെ വളരാന്‍ സഹായിച്ചു. എനിക്കൊപ്പം തന്നെ ഞങ്ങളുടെ വിവാഹജീവിതത്തിന് അവളും അതിന്റെതായി പ്രാധാന്യം നല്‍കിയിരുന്നു. അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ പറഞ്ഞു.

    ഗ്ലാമര്‍ വേഷങ്ങളില്‍ ഇനി അഭിനയിക്കില്ല! തുണി കുറച്ച് കിട്ടുന്ന അവസരങ്ങളോട് താല്‍പര്യമില്ല: ഹന്‍സികഗ്ലാമര്‍ വേഷങ്ങളില്‍ ഇനി അഭിനയിക്കില്ല! തുണി കുറച്ച് കിട്ടുന്ന അവസരങ്ങളോട് താല്‍പര്യമില്ല: ഹന്‍സിക

    ഉണ്ടയില്‍ മമ്മൂക്കയ്‌ക്കൊപ്പം ഒരു സൂപ്പര്‍താരം കൂടി? ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍!ഉണ്ടയില്‍ മമ്മൂക്കയ്‌ക്കൊപ്പം ഒരു സൂപ്പര്‍താരം കൂടി? ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍!

    English summary
    aamir khan says about ex wife reena dutta
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X