ആത്മവിശ്വാസത്തോടെ ഡയലോഗ് പറയാന്‍ എനിക്ക് ഇപ്പോഴും സാധിച്ചിട്ടില്ല! തുറന്ന് പറഞ്ഞ് ആമിര്‍ ഖാന്‍
ബോളിവുഡില്‍ ആരാധകര്‍ ഏറെയുളള സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. ഏതു കഥാപാത്രമായാലും തന്റെ അഭിനയമികവു കൊണ്ട് ആമിര്‍ മികവുറ്റതാക്കാറുണ്ട്. വ്യത്യസ്ഥ പ്രമേയം പറഞ്ഞ സിനിമകളിലൂടെയെല്ലാം ആരാധകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ആമിറിന് സാധിച്ചിരുന്നു. താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ നിന്ന് ലഭിക്കാറുളളത്.
അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രമായിരുന്നു ആമിറിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. മികച്ചൊരു പ്രമേയം പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. സിനിമാ പ്രേമികളുടെ ഇഷ്ട താരം ബോളിവുഡില്‍ മുപ്പത് വര്‍ഷം പിന്നിടുകയാണ്. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ ഡയലോഗ് പറയാന്‍ ഇപ്പോഴും കഷ്ടപ്പെടുന്നതിനെക്കുറിച്ച് ആമിര്‍ തുറന്ന് പറഞ്ഞിരുന്നു.

ആരാധകരുടെ ഇഷ്ടതാരം
ആമിര്‍ ഖാന്റെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. എപ്പോഴും വ്യത്യസ്ഥ പ്രമേയവും ഏറെ പുതുമകള്‍ ഉളളതുമായ സിനിമകളാണ് താരം ചെയ്യാറുളളത്. കരിയറിന്റെ തുടക്ക ഘട്ടത്തില്‍ പ്രണയ സിനിമകളിലൂടെ തുടങ്ങിയ താരം പിന്നീ്ട് താരപരിവേഷമുളള ചിത്രങ്ങളില്‍ അഭിനയിച്ചാണ് ബോളിവുഡിലെ സൂപ്പര്‍ താരമായി മാറിയത്. ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച കളക്ഷനാണ് തിയ്യേറ്ററുകളില്‍ നിന്ന് ലഭിക്കാറുളളത്. ഇന്ത്യയ്ക്കു പുറമേ വിദേശത്തും ഏറെ ആരാധകരുളള താരത്തിന്റെ ചിത്രങ്ങള്‍ക്കായി എല്ലായ്‌പ്പോഴും ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്.

ആദ്യ സിനിമ
ബാലതാരമായി സിനിമയിലെത്തിയ ആമിര്‍ 1988ല്‍ പുറത്തിറങ്ങിയ ഖയാമത് സേ ഖയാമത് തക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു നായകനടനായി അരങ്ങേറ്റം കുറിച്ചിരുന്നത്. ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ജൂഹീ ചൗളയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയിരുന്നത്,. നായകനടനായുളള ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കി മാറ്റിയായിരുന്നു ആമിര്‍ ബോളിവുഡിലേക്കുളള തന്റെ വരവറിയിച്ചിരുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ച് ബോളിവുഡിന്റെ അവിഭാജ്യ ഘടകമായി ആമിര്‍ മാറുകയായിരുന്നു. അഭിനേതാവ്, എഴുത്തുകാരന്‍,നിര്‍മ്മാതാവ്, പിന്നണി ഗായന്‍ എന്നീ മേഖലകളിലെല്ലാം സിനിമയില്‍ തിളങ്ങാന്‍ താരത്തിന് സാധിച്ചിരുന്നു

സൂപ്പര്‍ഹിറ്റ് സിനിമകള്‍
നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ മുപ്പത് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ ആമിറിന്റെതായി പുറത്തിറങ്ങിയിരുന്നു. ആമിറിന്റെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. ദില്‍,ദില്‍ ഹേ കി മാന്ത,രംഗീല,രാജാ ഹിന്ദുസ്ഥാനി,ഇഷ്‌ക് ,സര്‍ഫറോഷ് തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ കരിയറിന്റെ തുടക്കത്തില്‍ ആമിറിന്റെതായി പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. താരേ സമീന്‍ പര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ആമിര്‍ സംവിധായകനായി മാറിയിരുന്നത്. സാമൂഹിക പ്രാധാന്യമുളള ഒരു പ്രമേയം പറഞ്ഞ ചിത്രം ഫിലിം ഫെസ്റ്റിവലുകളിലെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടൊരു സിനിമയായിരുന്നു. 3 ഇഡിയറ്റ്സ്,പികെ,ദങ്കല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നീ സിനിമകളെല്ലാം തന്നെ തിയ്യേറ്ററുകളില്‍ നിന്ന് കോടികള്‍ വാരിയ ആമിര്‍ ചിത്രങ്ങളായിരുന്നു.

ഡയലോഗ് കാണാതെ പഠിക്കാന്‍ ഇപ്പോഴും കഷ്ടപ്പാട്
അടുത്തിടെ സിനിമയില്‍ മുപ്പത് വര്‍ഷം പിന്നിട്ടെങ്കിലും ഡയലോഗ് കാണാതെ പറയാന്‍ ഇപ്പോഴും കഷ്ടപ്പാട് തന്നെയാണെന്ന് ആമിര്‍ തുറന്നു പറഞ്ഞിരുന്നു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ ഖാന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. "സിനിമാ രംഗത്ത് വലിയ പരിചയമുണ്ടെങ്കിലും ഇപ്പോഴും സംഭാഷണങ്ങള്‍ ഒഴുക്കോടെ പറയാനുളള ആത്മവിശ്വാസം വന്നിട്ടില്ല. ഷൂട്ടിംഗിന് മുന്‍പ് മാസങ്ങള്‍ നീണ്ട പരിശീലനം എനിക്ക് ഇപ്പോഴും ആവശ്യമാണ്. സഞ്ജയ് ദത്തൊക്കെ പത്ത് മിനിറ്റിനുളളില്‍ മുഴുവന്‍ ഡയലോഗും കാണാതെ പറയും. എന്നാല്‍ അങ്ങനെയൊക്കെ ചെയ്യാന്‍ എനിക്ക് ഇപ്പോഴും സാധിക്കില്ല"ആമിര്‍ പറഞ്ഞു.

ആദ്യ ശമ്പളം ലഭിച്ചത്
"നായകനായി അഭിനയിച്ച ആദ്യ ചിത്രത്തിന് തനിക്ക് ആയിരം രൂപയായിരുന്നു ലഭിച്ചത്. ഒന്നര വര്‍ഷം നീണ്ടു ചിത്രീകരണം. സിനിമ വമ്പന്‍ ഹിറ്റായപ്പോള്‍ ആളുകള്‍ എനിക്ക് ചുറ്റും കൂട്ടു കൂടാന്‍ തുടങ്ങി. സ്വന്തമായി വണ്ടിയില്ലാത്തതിനാല്‍ നടന്നും ഓട്ടോയിലൊക്കെയുമായിരുന്നു എന്റെ സഞ്ചാരം. സിനിമ വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ എന്റെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടമായി" ആമിര്‍ അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications