ഒരു സിനിമയ്ക്ക് പ്രതിഫലമായി 175 കോടി രൂപ! ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി ആമിര്‍ ഖാന്‍!!
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ആമിര്‍ ഖാന്‍. ആമിര്‍ ഖാന്റെ ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. ആമിറിന്റെതായി ഇറങ്ങിയ മിക്ക ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ നിന്നും വലിയ കളക്ഷന്‍ നേടിയവയായിരുന്നു. വ്യത്യസ്ത പ്രമേയം പറയുന്ന സിനിമകളുമായാണ് താരം എപ്പോഴും എത്താറുളളത്.
സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രമായിരുന്നു ആമിറിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിളെത്തിയിരുന്നത്. ഇന്ത്യയിലെന്നെ പോലെ വിദേശത്തും ചിത്രം മികച്ച വിജയം നേടിയിരുന്നു. അമിതാഭ് ബച്ചനൊപ്പമുളള തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ എന്ന ചിത്രമാണ് ആമിറിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു സിനിമയില്‍ താന്‍ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ച് ആമിര്‍ മനസു തുറന്നത്.

ദംഗല്‍ എന്ന ചിത്രം
ആമിറിന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ദംഗലിനെ മുന്‍നിര്‍ത്തിയായിരുന്നു പ്രതിഫലത്തെക്കുറിച്ച് അഭിമുഖത്തില്‍ ചോദ്യം വന്നത്. ആമിറിന്റെ കരിയറിലെ തന്നെ വലിയ വിജയമായി തീര്‍ന്ന ചിത്രമായിരുന്നു ദംഗല്‍. 2016ല്‍ നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു ആമിര്‍ അവതരിപ്പിച്ചിരുന്നത്. ഗുസ്തി പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം മഹാവീര്‍ സിംഗ് ഫൊഗാട്ട് എന്ന താരത്തിന്റെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ഒരുക്കിയിരുന്നത്. ഇന്ത്യയിലെന്ന പോലെ വിദേശത്തും മികച്ച സ്വീകാര്യത നേടിയ ചിത്രം 2000കോടിക്കടുത്തായിരുന്നു കളക്ഷന്‍ നേടിയിരുന്നത്.

ചിത്രത്തിന് വാങ്ങിയ പ്രതിഫലം
175 കോടിയായിരുന്നു ദംഗലിലെ അഭിനയത്തിന് ആമിര്‍ ഖാന്‍ വാങ്ങിയ പ്രതിഫലം. ഒരു ചിത്രത്തിനു വേണ്ടി ആമിര്‍ ഇത്രയും പ്രതിഫലം വാങ്ങിയത് നേരത്തെ സമൂഹ മാധ്യമങ്ങളിലെല്ലാം ചര്‍ച്ചയായിരുന്നു. മറ്റു താരങ്ങളെല്ലാം കുറഞ്ഞ പ്രതിഫലം വാങ്ങിയ സമയത്ത് ആമിര്‍ എന്തുക്കൊണ്ട് ഇത്രയും വാങ്ങിയെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടത്. അടുത്തിടെ നടന്ന ഈ അഭിമുഖത്തിലായിരുന്നു പ്രേക്ഷകരുടെ എല്ലാം സംശയങ്ങള്‍ക്കുമുളള മറുപടിയുമായി ആമിര്‍ എത്തിയിരുന്നത്.

ആമിര്‍ പറഞ്ഞത്
തനിക്ക് ഏതെങ്കിലും ഒരു തിരക്കഥയോ പ്രമേയമോ ഇഷ്ടമായാല്‍ അത് എത്രയും പെട്ടെന്ന് ചെയ്യാന്‍ ആഗ്രഹിക്കാറുണ്ടെന്ന് ആമിര് പറയുന്നു. ആ സിനിമ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം കൂടിയാണ് താന്‍ ഏറെറടുക്കുന്നത്. ഈ തിരക്കഥ സിനിമയാവുമ്പോള്‍ അതിന്റെ നിര്‍മ്മാതാവിനു ഒരിക്കലും നഷ്ടമുണ്ടാവരുതെന്നാണ് ഞാന്‍ മനസില്‍ കാണുക. അത് എന്റെ ഉത്തരവാദിത്വമാണ്. അത് ഒരിക്കലും നിര്‍മ്മാതാവിന്റെ തലയില്‍ വെക്കുവാന്‍ ഞാന്‍ അനുവദിക്കാറില്ല. ആമിര്‍ പറയുന്നു.

ആര്‍ക്കും ഇതുവരെ നഷ്ടം വരുത്തിയിട്ടില്ല
തന്റെ കരിയറില്‍ ഒരു നിര്‍മ്മാതാവിനും ഇതുവരെ ഞാന്‍ നഷ്ടം വരുത്തിയിട്ടില്ലെന്നും ആമിര്‍ പറയുന്നു. ആമിറിനൊപ്പം പ്രവര്‍ത്തിച്ചാല്‍ നഷ്ടം ഉണ്ടാകില്ല എന്ന് എല്ലാവരും പറയാറുണ്ട്. മാത്രമല്ല, ഒരു സിനിമ തിരഞ്ഞടുത്താല്‍ അതിന്റെ നിര്‍മ്മാതാവോ സംവിധായകനോ തന്നെ ചോദ്യം ചെയ്യാന്‍ വരാറില്ലെന്നും ആമിര്‍ പറയുന്നു. തന്നിലുളള വിശ്വാസം കൊണ്ടാണ് പലരും ഇങ്ങനെ ചെയ്യാറുളളത്. ആമിര്‍ പറയുന്നു

തന്റെ പ്രതിഫലം
നിര്‍മ്മാതാവിനു മുടക്കുമുതല്‍ തിരിച്ചു കിട്ടുന്ന സമയത്താണ് താന്‍ പ്രതിഫലം വാങ്ങാറുളളതെന്നും ആമിര്‍ പറയുന്നു. നൂറ് കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമയ്ക്ക് നിര്‍മ്മാതാവിന് ലാഭമുണ്ടായാല്‍ മാത്രമാണ് പ്രതിഫലം വാങ്ങാറുളളത്. തീര്‍ച്ചയായും താന്‍ വലിയൊരു ശതമാനമാണ് പ്രതിഫലമായി വാങ്ങാറുളളതെന്നും ആമിര്‍ പറയുന്നു. താനാണ് റിസ്‌ക്ക് എറ്റെടുക്കുന്നത് എന്ന കാരണം കൊണ്ടാണിതെന്നും ആമിര്‍ പറയുന്നു. ഒരു സിനിമയ്ക്കു വേണ്ടി വലിയ ആത്മസപ്പര്‍ണമാണ് താന്‍ നടത്താറുളളതെന്നും അഭിമുഖത്തില്‍ ആമിര്‍ പറഞ്ഞു.


Click it and Unblock the Notifications