മീ ടൂവിന് ശേഷം ഇന്‍ഡസ്ട്രിയില്‍ ഒരു തരം ശൂചീകരണം സംഭവിക്കുന്നു! തുറന്ന് പറഞ്ഞ് ആമിര്‍ ഖാന്‍

By Prashant V R

സിനിമാ രംഗത്തുനിന്നുമുളള മീടൂ വെളിപ്പെടുത്തലുകള്‍ നേരത്തെ തരംഗമായിരുന്നു. ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമാ ലോകത്തുനിന്നുമുളള നടിമാരുടെ തുറന്നുപറച്ചിലുകള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നിരുന്നത്. നടി തനുശ്രീ ദത്തയുടെ വെളിപ്പടുത്തലുകള്‍ക്ക് ശേഷമായിരുന്നു ഇന്ത്യയില്‍ മീ ടൂ ക്യാംപെയ്ന്‍ ഒന്നുകൂടി സജീവമായിരുന്നത്. തനുശ്രീയെ പിന്തുണച്ച് നിരവധി പേരായിരുന്നു രംഗത്തെത്തിയിരുന്നത്.

നടിമാരുടെ മീ ടു ക്യാംപെയ്‌ന് പിന്തുണയറിയിച്ച് എത്തിയ താരങ്ങളില്‍ ഓരാളായിരുന്നു ആമിര്‍ ഖാന്‍. തന്റെ പുതിയ ചിത്രത്തില്‍ നിന്നും പിന്മാറികൊണ്ടായിരുന്നു ആമിര്‍ മീടു ക്യാംപെയ്ന് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. സംവിധായകന്‍ സുഭാഷ് കപൂര്‍ ലൈംഗികാരോപണത്തില്‍പ്പെട്ട സമയത്താണ് ആമിര്‍ സുപ്രധാന തീരുമാനം എടുത്തിരുന്നത്. അടുത്തിടെ സംവിധായകന്‍ കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിലും മീ ടൂവിനെക്കുറിച്ചുളള തന്റെ കാഴ്ചപ്പാടുകള്‍ ആമിര്‍ പങ്കുവെച്ചിരുന്നു.

മീ ടൂവിനെക്കുറിച്ച് ആമിര്‍

മീ ടൂവിനെക്കുറിച്ച് ആമിര്‍

സിനിമാ രംഗത്ത് മാത്രമല്ല ഏത് മേഖലയിലും സംഭവിക്കേണ്ട ശരിയായ കാര്യമാണ് മീ ടു എന്നാണ് തന്റെ വ്യക്തിപരമായ വിശ്വാസമെന്ന് ആമിര്‍ പറയുന്നു. മീ ടു ക്യാംപെ്യന്‍ വന്നതിനു ശേഷം പലതരം മാറ്റങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാവുന്നുണ്ട്. വ്യക്തികളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുന്നു. സ്ത്രീകള്‍ ഉറക്കെ അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ സ്ത്രീ ശാക്തീകരണം കൂടിയാണ് സംഭവിക്കുന്നത്. നമ്മുടെ സിനിമാ രംഗം ഇത്തരം ചൂഷണങ്ങളെ പ്രോല്‍സാഹിപ്പിക്കാതെ ഇരുന്നെങ്കില്ലെന്ന് ഞാനാഗ്രഹിക്കുന്നുണ്ട്. ആമിര്‍ പറയുന്നു

ആമിര്‍ പറഞ്ഞത്

ആമിര്‍ പറഞ്ഞത്

നൂറ്റാണ്ടുകളായി സ്ത്രീകള്‍ ചൂഷണങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഒരു വ്യക്തി ഇത്തരത്തില്‍ തരംതാഴ്ത്തപ്പെടുന്നതും ചൂഷണം ചെയ്യപ്പെടുന്നതും ഭീകരവും വേദനാജനകവുമായ സാമൂഹിക അവസ്ഥയാണ്. ആയതിനാല്‍ ഇതിനെതിരെ സ്ത്രീകള്‍ ധൈര്യപൂര്‍വ്വം പ്രതികരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. ആമിര്‍ ഖാന്‍ പറയുന്നു. മീടൂ ആരോപണം നേരിട്ട സുഭാഷ് കപൂര്‍ ചിത്രത്തില്‍ നിന്നും പിന്മാറിയതിനെക്കുറിച്ചും ആമിര്‍ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.

ഈ പരാമര്‍ശങ്ങള്‍ക്കു പോലും

ഈ പരാമര്‍ശങ്ങള്‍ക്കു പോലും

ഞാനു ഭാര്യയും തീരുമാനത്തിലെത്തിയ ഒരു കാര്യം എന്താണെന്ന് വെച്ചാല്‍,ഒരു വ്യക്തിയെ സംശയിക്കാന്‍ മതിയായ കാരണങ്ങളുണ്ടെങ്കില്ഡ അയാളുമായി അസോസിയേറ്റ് ചെയ്യാതിരിക്കുക എന്നാണ്. അത്തരം വ്യക്തികളുമായി ഇടപഴകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ഭവിഷ്യത്തുക്കളുണ്ടെന്ന് അറിയാം. കിരണിനും ആ ബോധ്യമുണ്ട്. മീടുവിനെക്കുറിച്ചുളള ഈ പരാമര്‍ശങ്ങള്‍ക്കു പോലും അതിന്റെതായ ഇംപാക്റ്റുണ്ട്. ആമിര്‍ പറയുന്നു

ആ വ്യക്തി തെറ്റുകാരനല്ലെന്ന് തിരിച്ചറിഞ്ഞാല്‍

ആ വ്യക്തി തെറ്റുകാരനല്ലെന്ന് തിരിച്ചറിഞ്ഞാല്‍

ഞങ്ങളുടെ പരമാര്‍ശങ്ങളുടെ ഉത്തരവാദിത്ത്വവും ഞങ്ങള്‍ക്കു തന്നെയാണ്. അതില്‍ ഒരുപാട് കാര്യങ്ങള്‍ വരുന്നുണ്ട്. ഈ പരമാര്‍ശങ്ങള്‍ക്കു ശേഷം ആ വ്യക്തി തെറ്റുകാരനല്ലെന്ന് തിരിച്ചറിഞ്ഞാല്‍ പിന്നെ എന്തു ചെയ്യുമെന്ന് എനിക്കറിയില്ല.ആ ബാധ്യതയും നമ്മള്‍ സഹിക്കുന്നുണ്ട്. എല്ലാ രാത്രികളിലും അതിനെക്കുറിച്ച് ആലോചിക്കാറുമുണ്ട് അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ പറഞ്ഞു.

സുഭാഷ് കപൂറിനെതിരായ ആരോപണം

സുഭാഷ് കപൂറിനെതിരായ ആരോപണം

മുന്‍പ് സംഗീതഞ്ജന്‍ ഗുല്‍ഷന്‍ കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി സുഭാഷ് കപൂര്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ നിന്നുമായിരുന്നു ആമിറും ഭാര്യ കിരണ്‍ റാവുവും പിന്‍മാറിയിരുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളില്‍ ഒരാളായിരുന്നു ആമിര്‍. എന്നാല്‍ സുഭാഷ് കപൂര്‍ ആരോപണ വിധേയനായതോടെ നടന്‍ തീരുമാനം മാറ്റുകയായിരുന്നു.ആരോപണ വിധേയര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന ഉറച്ച നിലപാട് എടുക്കുകയായിരുന്നു ആമിര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X