»   » എക്കാലത്തെയും ഹിറ്റായി മാറി ‘ദംഗല്‍’, ‘പികെ’യെ മറികടന്നത് 17 ദിവസംകൊണ്ട്

എക്കാലത്തെയും ഹിറ്റായി മാറി ‘ദംഗല്‍’, ‘പികെ’യെ മറികടന്നത് 17 ദിവസംകൊണ്ട്

By: Nihara
Subscribe to Filmibeat Malayalam

ബോക്‌സോഫീസില്‍ ഇനി ദംഗലിന് എതിരാളികളില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. പികെ നേടിയ 340.8 കോടിയെ ദംഗല്‍ മറി കടന്നത് വെറും 17 ദിവസങ്ങള്‍ കൊണ്ട്. ചിത്രം ആമിര്‍ ഖാന്റെ കരിയറില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ചരിത്രം തിരുത്തിക്കുറിച്ചുവെന്നതിന് ഇതില്‍പ്പരം തെളിവുകള്‍ ആവശ്യമുണ്ടോ??

ചിത്രം പുറത്തിറങ്ങിയിട്ട് 20 ദിവസമാകുന്നതേയുള്ളൂ. 17 ദിവസം കൊണ്ട് 345.30 കോടിയാണ് ചിത്രം നേടിയത്. ആഗോള ബോക്‌സോഫീസില്‍ നിന്ന് 17 ദിവസം കൊണ്ട് 520.58 കോടി നേടാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു.

കണക്കുകളിലെ ആമിര്‍ഖാന്‍

ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടുന്ന ബോളിവുഡ് ചിത്രം 2008 ല്‍ പുറത്തിറങ്ങിയ ആമിര്‍ ചിത്രം ഗജിനിയാണ്. ചേതന്‍ ഭഗത്തിന്റെ 5 പോയിന്റ് സംവണ്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ 3ഇഡിയറ്റ്‌സിലൂടെയാണ് ആദ്യമായി ഒരു ചിത്രം 200 കോടി നേടിയത്. ആദ്യമായി 300 കോടി നേടിയത് 2014 ല്‍ പുറത്തിറങ്ങിയ പികെയിലൂടെയാണ്.

ചരിത്രം കുറിച്ച് ദംഗല്‍

ഗുസ്തിക്കാരനായ മഹാവീര്‍ ഫോഗട്ട് മക്കളായ ഗീത ഫോഗട്ട് , ബബിത കുമാരി എന്നിവരുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് ദംഗല്‍. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച കായിക ചിത്രമാണെന്നാണ് നിരൂപകര്‍ വിലയിരുത്തുന്നത്.

ഗുസ്തി താരമായ ആമിര്‍

മിക്ക സിനിമാ താരങ്ങളെയും പോലെ ചോക്ലേറ്റ് നായകനായാണ് ആമിര്‍ ഖാനും വെള്ളിത്തിരയിലെത്തിയത്. തുടക്കത്തില്‍ അധികം പ്രശസ്തിയോ ആരാധക പിന്തുണയോ നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ലഗാന്‍, രംഗ്‌ദേ ബസന്തി, താരേസമീന്‍ പര്‍, ത്രീ ഇഡിയറ്റ്‌സ്, പികെ തുടങ്ങിയ സിനിമകളിലൂടെയാണ് ആമിര്‍ ലോകമറിയുന്ന താരമായി മാറിയത്.

ദംഗല്‍ ചരിത്രത്തിലേക്ക്

ബോക്‌സോഫീസില്‍ സൂപ്പര്‍ഹിറ്റായി പ്രദര്‍ശനം തുടരുന്ന ദംഗല്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സ്വര്‍ണ്ണലിപിയില്‍ എഴുതാവുന്ന സിനിമയാണ് പല കാര്യങ്ങള്‍ കൊണ്ടും.

English summary
Dangal became all time biggest grosser in indian cinema.
Please Wait while comments are loading...

Malayalam Photos

Go to : More Photos