ലാല്‍സിംഗ് ഛദ്ദയ്ക്കായി ശരീരഭാരം കുറച്ച് ആമിര്‍ ഖാന്‍? ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി കാത്ത് ആരാധകര്‍
ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്റെ ചിത്രങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമേ ചെയ്യാറുളളൂവെങ്കിലും അതിനെല്ലാം പ്രതീക്ഷകളോടെ എല്ലാവരും കാത്തിരിക്കാറുണ്ട്. തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്റെ പരാജയത്തോടെ വളരെയധികം സെലക്ടീവായിട്ടാണ് ആമിര്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നത്.

ലാല്‍ സിംഗ് ഛദ്ദയാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം .ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി 20 കിലോ ശരീരഭാരം നടന്‍ കുറയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയ്ക്ക് വേണ്ടി പ്രത്യേക ഡയറ്റിംഗിലാണ് സൂപ്പര്‍ താരം ഇപ്പോഴുളളതെന്നും അറിയുന്നു.
ഹോളിവുഡ് താരം ടോം ഹാങ്ക്‌സിന്റെ ഫോറസ്റ്റ് ഗംപ് എന്ന സിനിമയുടെ ഔദ്യോഗിക റീമേക്ക് കൂടിയാണ് ലാല്‍സിംഗ് ഛദ്ദ. അടുത്തിടെ ആമിര്‍ ഖാന്റെ പിറന്നാള്‍ ദിനമായ മാര്‍ച്ച് 14നായിരുന്നു സിനിമ പ്രഖ്യാപിച്ചിരുന്നത്.
1994ല്‍ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗംപ് മികച്ച നടനുളള പുരസ്‌കാരം അടക്കം ആറ് ഓസ്‌കര്‍ അവാര്‍ഡുകളാണ് നേടിയത്. ടോം ഹാങ്ക്‌സിന്റെതായി ഹോളിവുഡ് സിനിമാ പ്രേമികള്‍ക്ക് ഏറെയിഷ്ടപ്പെട്ട ചിത്രങ്ങളില്‍ ഒന്നുകൂടിയാണിത്. റീമേക്ക് ചിത്രത്തില്‍ ടോം ഹാങ്ക്‌സിനെ പോലെ ആമിര്‍ ഖാനും തിളങ്ങുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications