For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന്‍റെ രണ്ടാമൂഴം സ്വാഹയാവുമ്പോള്‍ ആമിര്‍ഖാന്‍ മഹാഭാരതവുമായെത്തുന്നു! ഒപ്പം അംബാനിയും! കാണൂ!

  |
  ആമിര്‍ഖാന്‍ മഹാഭാരതവുമായെത്തുന്നു | #AamirKhan | #Mahabharat | filmibeat Malayalam

  മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും നായികനായകന്‍മാരാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയായ രണ്ടാമൂഴത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. തിരക്കഥാകൃത്തായ എംടി വാസുദേവന്‍ നായര്‍ സിനിമയുടെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കം പരസ്യമായത്. നിശ്ചിത സമയത്തിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കിയില്ലെന്നും സംവിധായകനില്‍ വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

  അവളെ ഇഷ്ടമായിരുന്നു! നഷ്ട പ്രണയത്തെക്കുറിച്ച് ശ്രീനി! റിമി ടോമിയും പ്രണയത്തെക്കുറിച്ച് പറഞ്ഞു! കാണൂ

  അസുഖമാണെന്നറിഞ്ഞപ്പോള്‍ സിനിമയില്‍ നിന്നും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് മനീഷ കൊയ്‌രാള!

  ആദ്യ സിനിമയായ ഒടിയനുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു താനെന്നും കാര്യങ്ങളെക്കുറിച്ച് കൃത്യമായി അദ്ദേഹത്തെ അറിയിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. സിനിമയുമായി മുന്നേറാനാണ് ആഗ്രഹമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നുവെങ്കിലും തന്റെ നിലപാടില്‍ നിന്നും മാറാന്‍ തിരക്കഥാകൃത്ത് തയ്യാറായിരുന്നില്ല. സിനിമയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ച തുടരുന്നതിനിടയിലാണ് ബോളിവുഡില്‍ നിന്നും സുപ്രധാനമായൊരു പ്രഖ്യാപനമെത്തിയത്. മഹാഭാരതവുമായി ആമിര്‍ഖാനെത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. സിനിമയെക്കുറിച്ചുള്ള സുപ്രധാനമായ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  മുന്‍നിര നായികമാരടക്കം പലരും നോ പറഞ്ഞു! തന്‍റെ നായികയാവാന്‍ വിസമ്മതിച്ചവരെക്കുറിച്ച് ജോജു ജോര്‍ജ്!

  നിത്യ മേനോന്‍ വീണ്ടും ഫഹദ് ഫാസിലിനെ പ്രണയിക്കുന്നു? കാത്തിരിപ്പിനൊടുവില്‍ ആ സന്തോഷമെത്തുമോ?

  1000 കോടി ബഡ്ജറ്റിലൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് മുകേഷ് അംബാനിയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 7 ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന സിനിമയില്‍ ആമിര്‍ഖാന്‍ ശ്രീകൃഷ്ണന്റെ വേഷത്തിലാണ് എത്തുന്നത്. വിവിധ ഭാഗങ്ങളിലായി ഒരുക്കുന്ന സിനിമയുടെ ഓരോ സീരീസും വ്യത്യസ്തരായ സംവിധായകരാണ് ഒരുക്കുന്നത്. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ വിജയകരമായി മുന്നേറുന്നതിനിടയിലാണ് അടുത്ത സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനമെത്തിയത്.

  ചുണ്ടിലും വായിലും തുന്നിക്കെട്ട്! ജെല്ലിക്കെട്ട് ഷൂട്ടിങ്ങിനിടയില്‍ ആന്റണി വര്‍ഗീസിന് പരിക്ക്!

  നിഷാ സാരംഗിന്റെ സ്വന്തം കുഞ്ഞാവ! മകളുടെ കുഞ്ഞിനൊപ്പം താരം! വൈറലാവുന്ന വീഡിയോ കാണൂ!

  മഹാഭാരതവുമായി ആമിര്‍ഖാന്‍

  മഹാഭാരതവുമായി ആമിര്‍ഖാന്‍

  മോഹന്‍ലാലിനെ നായകനാക്കി മഹാഭാരതം സിനിമയാവുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ സിനിമാപ്രേമികള്‍ ആവേശത്തിലായിരുന്നു. വ്യവസായ പ്രമുഖനായ ബി ആര്‍ ഷെട്ടിയായിരുന്നു സിനിമ നിര്‍മ്മിക്കാമെന്നേറ്റത്. ഇന്ത്യന്‍ സിനിമ ഇന്നുവരെ കാണാത്ത തരത്തിലായിരിക്കണം സിനിമയൊരുക്കേണ്ടതെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു. മലയാളത്തില്‍ രണ്ടാമൂഴമെന്ന് പേരിട്ടിരിക്കുന്ന സിനിമ അന്യഭാഷകളിലും ഒരുക്കാനായിരുന്നു തീരുമാനിച്ചത്. 3 വര്‍ഷം മുന്‍പ് സിനിമയുടെ തിരക്കഥ എംടി വാസുദേവന്‍ നായര്‍ സംവിധായകന് കൈമാറിയിരുന്നു.2 വര്‍ഷമായിരുന്നു ആദ്യം നല്‍കിയ സമയം. പിന്നീടത് നീട്ടുകയായിരുന്നു. മലയാളത്തിലെ മഹാഭാരതം ഇപ്പോഴും അനിശ്ചിത്വത്തിലാണ്. അതിനിടയിലാണ് മഹാഭാരതവുമായി എത്തുന്നതിനെക്കുറിച്ച് ആമിര്‍ഖാന്‍ പ്രഖ്യാപിച്ചത്.

  സൂപ്പര്‍ താരങ്ങളുമെത്തും

  സൂപ്പര്‍ താരങ്ങളുമെത്തും

  ആമിര്‍ ഖാനൊപ്പം ഇന്ത്യന്‍ സിനിമയിലെ നിരവധി പേരെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. 1000 കോടി മുതല്‍മുടക്കിലാണ് സിനിമയൊരുക്കുന്നത്. ഇന്ത്യന്‍ സിനിമ ഇന്നുവരെ കാണാത്ത തരത്തില്‍ വിസ്മയിപ്പിക്കുന്ന സിനിമയായിരിക്കും ഇതെന്നാണ് സിനിമാപ്രേമികളുടെ വിലയിരുത്തല്‍. വ്യവസായ പ്രമുഖനായ മുകേഷ് അംബാനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

  കാസ്റ്റിങ് കോളുമായി ഉടനെത്തും

  കാസ്റ്റിങ് കോളുമായി ഉടനെത്തും

  സിനിമയിലേക്ക് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി കാസ്റ്റിങ് കോളുമായി ആമിര്‍ ഉടനെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. താരവുമായുള്ള ഈഗോ ക്ലാഷ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കാസ്റ്റിങ് കോളിലൂടെ ്അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ താരം ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. പതിവില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹത്തിന്‍രെ പുതിയ സിനിമയ്ക്ക് നേരെ രൂക്ഷവിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

  വിവിധ ഭാഗങ്ങളായി

  വിവിധ ഭാഗങ്ങളായി

  7 ഭാഗങ്ങളായി സിനിമയൊരുക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. ശ്രീകൃഷ്ണനായാണ് ആമിര്‍ എത്തുന്നത്. വ്യത്യസ്തരായ സംവിധായകരെയാണ് ഓരോ ഭാഗം ഒരുക്കുന്നതിനായും സമീപിക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഏതൊക്കെ സംവിധായകരാണ് സിനിമയുമായി സഹകരിക്കുന്നതെന്ന കാര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

  സ്വപ്‌ന പദ്ധതിയാണ്

  സ്വപ്‌ന പദ്ധതിയാണ്

  തന്റെ മനസ്സിലെ സ്വപ്‌ന പദ്ധതിയാണ് മഹാഭാരതം. അത് സിനിമയാക്കണമെന്ന ആഗ്രഹത്തെക്കുറിച്ച് നേരത്തെയും ആമിര്‍ പറഞ്ഞിരുന്നു. സിനിമയ്ക്കായി നിരവധി വര്‍ഷങ്ങള്‍ ചെലവഴിക്കേണ്ടി വരുമോ എന്ന് ഭയമുള്ളതിനാലാണ് അതുമായി മുന്നോട്ട് പോവാതിരുന്നതെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. താരത്തിന്റെ പുതിയ പ്രഖ്യാപനത്തിന്റെ കൂടുതല്‍ വിശദാംശങ്ങളറിയാനായി കാത്തിരിക്കുകയാണ് സിനിമാലോകം.

  കൃഷ്ണനായി എത്തും

  കൃഷ്ണനായി എത്തും

  കര്‍ണ്ണനാണ് തന്നെ ആകര്‍ഷിച്ച കഥാപാത്രമെന്നും തന്റെ ശരീരഘടന അതിന് അനുയോജ്യമാവമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും താരം പറഞ്ഞിരുന്നു. കര്‍ണ്ണനല്ലെങ്കില്‍ കൃഷ്ണനായി താനെത്തുമെന്നായിരുന്നു അന്നദ്ദേഹം പറഞ്ഞത്. നീണ്ട നാളുകള്‍ക്ക് ശേഷം മഹാഭാരതത്തെക്കുറിച്ചുള്ള സുപ്രധാന വിവരം പുറത്തുവിട്ടപ്പോഴും കൃഷ്ണനായാണ് ആമിറെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

  പ്രഭാസും ദീപികയും?

  പ്രഭാസും ദീപികയും?

  മഹാഭാരതത്തില്‍ അര്‍ജുനനായി പ്രഭാസ് എത്തിയേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദ്രൗപദിയായി ദീപിക പദുക്കോണായിരിക്കും എത്തുന്നതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമയെക്കുറിച്ചുള്ള താരനിര്‍ണ്ണയം ഇതുവരെയും തുടങ്ങിയിട്ടില്ല. അതിനാല്‍ത്തന്നെ ഈ താരങ്ങള്‍ ചിത്രത്തിലുണ്ടാവുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ട്വീറ്റ് കാണാം

  സിനിമയെക്കുറിച്ചുള്ള ട്വീറ്റ് കാണൂ.

  English summary
  Aamir Khan to make Mahabharat into a 7 part series?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X