»   » ബഹിരകാശ യാത്രയക്കൊരുങ്ങി ആമിര്‍; ചരിത്രം പുനര്‍ജനിക്കുന്നു!!!

ബഹിരകാശ യാത്രയക്കൊരുങ്ങി ആമിര്‍; ചരിത്രം പുനര്‍ജനിക്കുന്നു!!!

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബഹിരാകാശ സഞ്ചാരിയായ പ്രഥമ ഇന്ത്യക്കാരന്‍ രാകേശ് ശര്‍മയുടെ ജീവിതം സിനിമയാകുന്നു. സല്യൂട്ട് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആമിര്‍ ഖാന്‍ നായകനാകും. ഇത് സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ നിലനിന്നെങ്കിലും ആമിര്‍ രാകേഷ് ശര്‍മയാകുമെന്നുള്ള കാര്യം ഉറപ്പായി. പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്തനായ മഹേഷ് മത്തായിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

Aamir Khan

റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ യൂറി മലിഷെവ്, ഗെന്നടി സ്‌ട്രെക്കലോവ് എന്നിവരോടൊപ്പം രാകേശ് ശര്‍മ എട്ട് ദിവസത്തോളം ബഹിരാകാശത്ത് ചിലവിട്ടാതായിരിക്കും ചിത്രത്തിന്റെ പ്രമേയം. രരാകേശ് ശര്‍മയുടെ നേട്ടങ്ങള്‍ ഗവേഷണ വിഷയമാക്കേണ്ടതുണ്ട്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയല്‍ നിന്നും ബിരുദം നേടിയ രാകേശ് ശര്‍മ എയര്‍ഫോഴ്‌സില്‍ പൈലറ്റായാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്.

Aamir Khan

സിദ്ധാര്‍ഥ് റോയ് കപൂറും ആമിര്‍ ഖാനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിജയ് ആചാരി സംവിധാനം ചെയ്യുന്ന തഗ്ഗ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന ചിത്രത്തിന് ശേഷം സല്യൂട്ടിന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റ തിരക്കഥയുമായി സിദ്ധാര്‍ത്ഥാണ് ആമിറിനെ സമീപിച്ചത്. ദംഗലിന്റെ വിജയം സല്യൂട്ടിന് പ്രചോദനമാകുമെന്നാണ് കരുതുന്നത്.

English summary
Aamir Khan will play astronaut Rakesh Sharma in a biopic. Rakesh Sharma biopic: Aamir Khan to recreate this one rare incident of Indian history.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam