»   » ആമീര്‍ ഖാന്‍ ഇനിയും കാത്തിരിക്കണം, ഷാരൂഖിനൊപ്പം സണ്ണി ലിയോണ്‍

ആമീര്‍ ഖാന്‍ ഇനിയും കാത്തിരിക്കണം, ഷാരൂഖിനൊപ്പം സണ്ണി ലിയോണ്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് സെക്‌സി താരം സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് അടുത്തിടെ ആമീര്‍ ഖാന്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആമീര്‍ ഖാന്‍ സണ്ണിയോടൊപ്പം അഭിനയിക്കാന്‍ ഇനി കാത്തിരിക്കേണ്ടി വരും. ഷാരൂഖാന്റെ പുതിയ ചിത്രമായ റായീസ് എന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്.

ചിത്രത്തില്‍ ഐറ്റം ഡാന്‍സിലാണ് സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന. ഗാനരംഗത്തില്‍ ഷാരൂഖ് ഖാനും എത്തുന്നുണ്ടത്രേ. നേരത്തെ ആമീര്‍ ഖാന്റെ കൂടെ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് സണ്ണി ലിയോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ബുപേന്ദ്ര ചൗദരി എന്ന മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ലിയോണുമായി നടത്തിയ അഭിമുഖം ഏറെ വിവാദങ്ങള്‍ക്ക് വഴി തുറക്കുകയായിരുന്നു.

sharukh-sunnyleone

സണ്ണി ലിയോണിന്റെ ഭൂതകാലത്തെ അന്വേഷിച്ചതായിരുന്നു അന്നേ ഏറെ ചര്‍ച്ചയായത്. അതിനുശേഷം സണ്ണി ലിയോണിന്റെ ഭൂതം കാലം തനിക്ക് പ്രശ്‌നമില്ല, സണ്ണിയുടെ കൂടെ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ആമീര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ സണ്ണി ലിയോണിന് ഷാരൂഖാന്‍ ചിത്രത്തിലേക്ക് അവസരം ലഭിക്കുന്നു.

മിലാപ് സവേരി സംവിധാനം ചെയ്ത മസ്തിസാദെയാണ് ഒടുവില്‍ പുറത്തിറങ്ങിയ സണ്ണി ലിയോണിന്റെ ചിത്രം. രാഹുല്‍ ദൊലൈക സംവിധാനം ചെയ്യുന്ന ഷാരൂഖിന്റെ റായിസ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. റായി നവാസുദ്ദീന്‍ സിദ്ദിഖി, മഹീറ ഖാന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Aamir Khan will have to wait. Shah Rukh Khan to star with Sunny Leone.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam