»   » ഷാരൂഖ് സല്‍മാന്‍ ബന്ധം വളരുന്നതില്‍ ആമിര്‍ ഖാന്‍ അസ്വസ്ഥനാണോ?

ഷാരൂഖ് സല്‍മാന്‍ ബന്ധം വളരുന്നതില്‍ ആമിര്‍ ഖാന്‍ അസ്വസ്ഥനാണോ?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡില്‍ പകരം വെക്കാനില്ലാത്ത മൂന്നു നടന്മാരാണ് ഖാന്‍ ത്രയം എന്ന പേരില്‍ അറിയപ്പെടുന്ന ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍. മൂവരെയും താരതമ്യം ചെയ്യുന്നതിനു പകരം അവരവരുടെ റോളുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മിടുക്കാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നത് എന്ന് പറയാം.

സിനിമാ മേഖലപോലുള്ള ഒരു വ്യവസായത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന നടീനടന്മാര്‍ തമ്മില്‍ പലപ്പോഴും അസ്വാരസ്യങ്ങള്‍ പതിവാണ്. ഇത്തരത്തില്‍ വര്‍ഷങ്ങളോളം അകല്‍ച്ച കാണിച്ചവരാണ് സല്‍മാനും ഷാരൂഖും. ഇവര്‍ക്കിയിലെ അകല്‍ച്ചയ്ക്കുള്ള കാരണം ഇപ്പോഴും രഹസ്യമാണ്. എന്നാല്‍, 2013ല്‍ ബാബ സിദ്ദിഖിയുടെ ഇഫ്താര്‍ പാര്‍ട്ടിയില്‍ വെച്ച് കണ്ടുമുട്ടിയ ഷാരൂഖും സല്‍മാനും പരസ്പരം ആശ്ലേഷിക്കുകയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോസ് ചെയ്യുകയും ചെയ്തതോടെ ഇവരുടെ ബന്ധത്തിലുള്ള വിള്ളല്‍ പതുക്കെ മാറിവരികയാണ്.

salman-khan-and-shahrukh-khan

പല അവസരങ്ങളിലും പിന്നീട് ഇരുവരും കണ്ടുമുട്ടി. സല്‍മാന്റെ സഹോദരി അര്‍പിതയുടെ വിവാഹത്തിനെത്തിയ ഷാരൂഖ് സഹോദരിയെ ഉമ്മവെക്കുന്നതടക്കമുള്ള ചിത്രങ്ങള്‍ ബോളിവുഡ് സിനിമാ മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. എന്നാല്‍, ഇവരുടെ ബന്ധം വളരുന്നതില്‍ നടന്‍ ആമിര്‍ ഖാന് അസ്വസ്ഥതയുണ്ടെന്നാണ് ഒരു ബോളിവുഡ് മാധ്യമം പറയുന്നത്.

ഇതിന്റെ ഭാഗമായാണ് ആമിര്‍ അടുത്തിടെ സല്‍മാനെ പുകഴ്ത്തുന്നത് പതിവാക്കിയതെന്നും മാധ്യമം പറയുന്നു. ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരുന്ന സല്‍മാന്റെ ഭജ്‌രംഗീ ഭായീജാന്‍ എന്ന സിനിമയെ ആമിര്‍ വാനോളം പുകഴ്ത്തിയിരുന്നു. സിനിമകണ്ട് കണ്ണു നിറഞ്ഞെന്നായിരുന്നു നടന്റെ പ്രതികരണം. നേരത്തെ ഷാരൂഖ് ഖാന്‍ സിനിമയുടെ ആദ്യലുക്ക് പോസ്റ്റ് ചെയ്തതിനുള്ള മറുപടിയാണ് ഇതെന്നാണ് ബോളിവുഡ് ഗോസിപ്പ് കോളങ്ങളുടെ കണ്ടുപിടുത്തം. ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ സല്‍മാനെ കോടതി ശിക്ഷിച്ചപ്പോള്‍ ആമിര്‍ വീട്ടില്‍ സന്ദര്‍ശിച്ച് സമാധാനിപ്പിക്കുകയും ചെയ്തിരുന്നു.

English summary
Aamir Khan worried about growing bond between Salman, Shah Rukh

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam