»   » ദംഗല്‍ എത്തി; ആമിര്‍ ഖാന്റെ കരിയറിലെ മികച്ച പ്രകടനം; കോടികള്‍ വാരുമെന്നുറപ്പ്

ദംഗല്‍ എത്തി; ആമിര്‍ ഖാന്റെ കരിയറിലെ മികച്ച പ്രകടനം; കോടികള്‍ വാരുമെന്നുറപ്പ്

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഏറെക്കാലത്തെ കാത്തിരിപ്പിനും പ്രതീക്ഷകള്‍ക്കുമൊടുവില്‍ ആമിര്‍ ഖാന്‍ നായകനാകുന്ന ദംഗല്‍ എന്ന ബിഗ്ബജറ്റ് ചിത്രം റിലീസ് ചെയ്തു. ആദ്യദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പര്‍ താരം ആമിര്‍ ഖാന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്ന് ചില നിരൂപകര്‍ വിലയിരുത്തുന്നു.

ഗുസ്തിതാരമാകാന്‍ ആഗ്രഹിക്കുകയും പിന്നീട് തന്റെ മക്കളിലൂടെ ആ ആഗ്രഹം സാധിച്ചെടുക്കുകയും ചെയ്ത പിതാവിന്റെ വേഷത്തിലാണ് ആമിര്‍ ഖാന്‍ ദംഗലില്‍ എത്തുന്നുന്നത്. ലോകമറിയുന്ന ഇന്ത്യന്‍ ഗുസ്തിതാരം ഗീതാ ഫോഗട്ടിന്റെ പിതാവായാണ് ചിത്രത്തില്‍ ആമിറിന്റെ വേഷപ്പകര്‍ച്ച. എക്കാലത്തെയും മികച്ച ലഗാനെ കവച്ചുവെക്കുന്നതാണ് ആമിറിന്റെ അഭിനയമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ചിത്രം വന്‍ കലക്ഷന്‍ നേടുമെന്ന് ഉറപ്പിച്ചിരിക്കയാണ്.

 dangal

തനിക്ക് നഷ്ടമായ സ്വപ്‌നം പെണ്‍മക്കളിലൂടെ സാധിച്ചെടുക്കുന്ന ആമിറിന്റെ കഥാപാത്രം പെണ്‍കുട്ടികളുളള പിതാക്കന്മാര്‍ക്ക് വഴികാട്ടികൂടിയാകും. പെണ്‍കുട്ടികളെ മറ്റുള്ളവര്‍ക്കൊപ്പം ഗുസ്തിക്കായി അനുവദിക്കാതിരിക്കുന്ന കാലത്താണ് ഗീതാ ഫോഗട്ടിന്റെ പിതാവ് മക്കളെ ഗോദയില്‍ ഇറക്കുന്നതും ഇന്ത്യയ്ക്ക് അഭിമാനമായി മാറുന്നതും.

ആമിര്‍ ഖാനെ കൂടാതെ സാക്ഷി തന്‍വാര്‍, ഫാത്തിമ സന ഷെയ്ക്ക്, ഗിരീഷ് കുല്‍ക്കര്‍ണി, അപര്‍ശക്തി ഖുരാന, സന്‍യ മല്‍ഹോത്ര തുടങ്ങിയവരാണ് നിതീഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.

English summary
Dangal; This is Aamir Khan’s best performance till date
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam