പ്രശ്നങ്ങൾ അവസാനിച്ചില്ലേ?; ആമിറിന്റെ മകളുടെ വിവാഹത്തിനെത്താതെ സഹോദരൻ; പകരം അന്ന് രാത്രി ചെയ്തത്

കഴിഞ്ഞ ദിവസമാണ് നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായത്. ഫിറ്റ്നെസ് ട്രെയ്നറായ നുപുർ ശിഖാരെയയാണ് ഇറ ഖാൻ വിവാഹം ചെയ്തത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. താരപുത്രിയാണെങ്കിലും വലിയ ആഡംബരമെന്നും ഇല്ലാതെയാണ് ഇറ ഖാൻ വിവാഹിതയായത്. സോഷ്യൽ മീഡിയയിൽ ഇക്കാര്യം പ്രശംസിക്കപ്പെട്ടു. വിവാഹ ചട‌ങ്ങിലു‌ടനീളം ആമിർ ഖാന്റെ നിറ സാന്നിധ്യം ഉണ്ടായിരുന്നു. ഇറയുടെ കുടുംബവും സുഹൃത്തുക്കളും വിവാഹദിനം ആഘോഷമാക്കി മാറ്റി.

ഇറ ഖാന്റെ അമ്മ റീന ദത്തയ്ക്ക് പുറമെ ആമിർ ഖാന്റെ രണ്ടാം ഭാര്യയായിരുന്ന കിരൺ റാവുവും വിവാഹ ചടങ്ങിൽ പങ്കെടുത്തു. ഒരു കുടുംബമായി റീനയും കിരൺ റാവുവും ആമിർ ഖാനും മുന്നിൽ നിന്ന് എല്ലാ കാര്യങ്ങളും നടത്തി. എന്നാൽ കുടുംബത്തിലെ വേണ്ട‌പ്പെട്ടയാൾ വിവാഹത്തിന് എത്തിയില്ല. ആമിർ ഖാന്റെ സഹോദരൻ ഫൈസൽ ഖാനാണ് വിവാഹത്തിന് എത്താതിരുന്നത്. വിവാഹത്തിൽ പങ്കെ‌ടുക്കാതിരുന്ന ഫൈസൽ ഖാൻ അന്ന് രാത്രി സോഷ്യൽ മീഡിയയിൽ ലൈവിൽ വരികയും ചെയ്തു.

Ira Khan Wedding

സഹോദരന്റെ മകളുടെ വിവാഹക്കാര്യമൊന്നും ഫൈസൽ സംസാരിച്ചില്ല. സാധാരണ പോലെ ആരാധകരോടെ സംസാരിക്കുകയും രാജ്യത്തെ മതേതരത്തെക്കുറിച്ചും മറ്റും സംസാരിക്കുകയും ചെയ്തു. പിറ്റേ ദിവസം മറ്റൊരു വിവാഹചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളും ഫൈസൽ ഖാൻ പങ്കുവെച്ചു. ഇതോടെയാണ് ആമിറിന്റെ ആരാധകരുടെ ചോദ്യങ്ങൾ വന്നത്. സഹോദരന്റെ മകളുടെ വിവാഹത്തിന് പോയില്ലേ എന്നാണ് ചോ​ദ്യങ്ങൾ.

കമന്റുകൾക്ക് ഫൈസൽ ഖാൻ മറു‌പ‌ടി നൽകിയിട്ടില്ല. ആമിർ സഹോദരനെ ക്ഷണിച്ചില്ലേ എന്ന ചോദ്യങ്ങളും വന്നു. മുമ്പൊരിക്കൽ ആമിർ ഖാനെതിരെ ഫൈസൽ ഖാൻ പരസ്യമായി രം​ഗത്ത് വന്നിട്ടുണ്ട്. ആമിറും തന്റെ മറ്റ് ബന്ധുക്കളും തന്നെ വീട്ടു തടങ്കലിൽ വെച്ചെന്നായിരുന്നു ഫൈസൽ ഖാന്റെ ആരോപണം. ഈ വിഷയം കോടതി വരെ എത്തുകയുമുണ്ടായി.

Ira Khan Wedding

പിന്നീടും ആമിർ ഖാനെതിരെ ഫൈസൽ ഖാൻ രം​ഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയിലെ അസഹിഷ്ണുതയെക്കുറിച്ച് ആമിർ നട‌ത്തിയ പരാമർശത്തിനെതിരെയാണ് ഫൈസൽ രം​ഗത്ത് വന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചെന്നാണ് ഏവരും കരുതിയത്. അമ്മയുടെ പിറന്നാൾ ദിന പാർട്ടിക്ക് എത്തിയപ്പോൾ രണ്ട് പേരും കെട്ടിപ്പിടിക്കുന്ന ഫോട്ടോകളും അന്ന് പുറത്ത് വന്നു.

എന്നാലിപ്പോൾ വിവാഹത്തിന് എത്താത്ത സാഹചര്യത്തിൽ ഇവർ തമ്മിൽ വീണ്ടും പ്രശ്നമായോ എന്നാണ് ആരാധകരുടെ ചോദ്യം.
ഫൈസൽ ഖാന് പുറമെ ഫർഹത് ഖാൻ, നിഖത് ഖാൻ എന്നീ രണ്ട് സഹോദരിമാരും ആമിർ ഖാനുണ്ട്. ലാൽ സിം​ഗ് ഛദ്ദ എന്ന സിനിമയുടെ പരാജയത്തിന് ശേഷം കുറച്ച് നാളായി സിനിമാ രം​ഗത്ത് മാറിനിൽക്കുകയായിരുന്നു ആമിർ ഖാൻ. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് നടൻ തീരുമാനിച്ചത്.

സിനിമകളിലെ തിരക്കുകൾ കാരണം മക്കളുടെ കുട്ടിക്കാലത്ത് അവർക്കൊപ്പമുണ്ടാകാൻ കഴിഞ്ഞില്ലെന്നും നടൻ തുറന്ന് പറഞ്ഞു. ആമിറിന്റെ മൂത്ത മകൻ ജുനൈദ് ഖാൻ സിനിമാ രം​ഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്. ആദ്യ ഭാര്യ റീന ദത്തയിൽ ആമിറിന് ജനിച്ച മക്കളാണ് ജുനൈദ് ഖാനും ഇറ ഖാനും. റീന ദത്തയുമായി വേർപിരിഞ്ഞ ശേഷം വിവാഹം ചെയ്ത കിരൺ‌ റാവുവിൽ ആസാദ് എന്ന മകനും ആമിറിനുണ്ട്.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X