»   » ബാഹുബലിയെ മലര്‍ത്തിയടിച്ച് ചരിത്രത്തിലേക്ക് നടന്ന് കയറി ദംഗല്‍!!! ആമീര്‍ ഖാന്‍ ഡാ...

ബാഹുബലിയെ മലര്‍ത്തിയടിച്ച് ചരിത്രത്തിലേക്ക് നടന്ന് കയറി ദംഗല്‍!!! ആമീര്‍ ഖാന്‍ ഡാ...

Posted By: Karthi
Subscribe to Filmibeat Malayalam

ആയിരം കോടി ബോക്‌സ് ഓഫീസില്‍ നേടുക എന്നത് അസാദ്ധ്യമാണ് എന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ അതിവേഗം ആ നേട്ടത്തിലേക്ക് ഓടിക്കയറി  ഇതൊക്കെ വെറും നിഷ്പ്രയാസമാണെന്ന് ബാഹുബലി ദ കണ്‍ക്ലൂഷന്‍ എന്ന രാജമൗലി ചിത്രം തെളിയിച്ചു. ആദ്യ 1000 കോടി, 1500 കോടി എന്നീ ക്ലബ്ബുകളിലെ പ്രഥമ അംഗത്വം ചിത്ര കരസ്ഥമാക്കി. 

പ്രിയദര്‍ശന്റെ മഹേഷിനെ തല്ലിത്തോല്‍പ്പിക്കാന്‍ എത്തുന്നത് മോഹന്‍ലാലിന്റെ വില്ലന്‍???

Dangal

ബാഹുബലി തിയറ്ററിലെത്തി ഒരാഴ്ച പിന്നിട്ടപ്പോഴായിരുന്നു ഒരിക്കല്‍ പ്രദര്‍ശനം അവസാനിപ്പിച്ച ആമിര്‍ഖാന്‍ ചിത്രം ദംഗല്‍ ചൈനീസിലേക്ക് മൊഴിമാറ്റി ചൈനയില്‍ പ്രദര്‍ശനത്തിന് എത്തിയത്. മെയ് അഞ്ചിന് 9000 സ്‌ക്രീനുകളിലായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ചൈനയില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് 1193 കോടി രൂപയാണ്. ചൈനയില്‍ 1000 കോടി പിന്നിടുന്ന 33ാമത്തെ സിനിമയാണ് ദംഗല്‍. മറ്റൊരു രാജ്യത്ത് ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത്. 

പൃഥ്വിരാജിന്റെ ടിയാനും രജനികാന്തിന്റെ കബാലിയും തമ്മിലൊരു ബന്ധമുണ്ട്!!! ഒരു അടി ഇടി ബന്ധം???

തായ് വാനിലും പ്രദര്‍ശനം തുടരുന്ന ചിത്രം അവിടെ നിന്നും 40 കോടി കളക്ഷന്‍ നേടി. ആഗോള അടിസ്ഥാനത്തില്‍ ചിത്രം ഇതുവരെ 1977.34 കോടി രൂപ നേടിക്കഴിഞ്ഞു. ഈ വാരാന്ത്യത്തോടെ ചിത്രം 2000 കോടി പിന്നിടുമെന്നാണ് വിവരം. മഹാവീര്‍ സിംഗ് ഭഗോട്ടിന്റെ യഥാര്‍ത്ഥ ജീവിത കഥ പറഞ്ഞ സിനിമ നിതേഷ് തിവാരിയാണ് സംവിധാനം ചെയ്തത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും യുടിവി മോഷന്‍ പിക്‌ച്ചേഴ്‌സും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.

English summary
Aamir Khan’s Dangal is all set to achieve huge milestone at the box office. The movie with this fantastic run in the Chinese box office is inching closer to the historic Rs 2000 crore mark. Dangal will become the first Indian movie to enter the Rs 2000 crore club.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam