»   » അങ്ങനെ ആ സ്വപ്‌ന നേട്ടം ദംഗല്‍ സ്വന്തമാക്കി... ഇനിയെല്ലാം പഴങ്കഥ... ആമിറിന് അഭിമാനിക്കാം...

അങ്ങനെ ആ സ്വപ്‌ന നേട്ടം ദംഗല്‍ സ്വന്തമാക്കി... ഇനിയെല്ലാം പഴങ്കഥ... ആമിറിന് അഭിമാനിക്കാം...

By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ദംഗല്‍. അപ്രാപമെന്ന് കരുതിയ ഒരു ചരിത്ര നേട്ടത്തിലേക്ക് മുന്നിലോടിയവരേയും പിന്നിലാക്കി ദംഗല്‍ നടന്ന കയറി. അവിടെ മലര്‍ത്തിയടിക്കപ്പെട്ടത്. ഇന്ത്യയുടെ മറ്റൊരു ചരിത്രമായി മാറിയ ബാഹുബലിയും. 1000 കോടി, 1500 കോടി എന്നീ ബോക്‌സ് ഓഫീസ് നേട്ടങ്ങള്‍ സ്വന്തമാക്കിയ ബാഹുബലിയ മലര്‍ത്തിയടിച്ച് 2000 കോടി എന്ന സ്വപ്‌ന നേട്ടമാണ് ദംഗല്‍ സ്വന്തമാക്കിയത്. ചൈനയിലെ റിലീസാണ് ഈ നേട്ടം സ്വന്തമാക്കാന്‍ ദംഗലിനെ സഹായിച്ചത്. 2001 കോടിയാണ് ചിത്രം ഇതുവരെ നേടിയത്.

Dangal

കഴിഞ്ഞ ക്രിസ്തുമസിന് ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ആകെ നേടിയത് 750 കോടിയില്‍ താഴെ മാത്രമമായിരുന്നു. എന്നാല്‍ മെയ് അഞ്ചിന് ചിത്രത്തിന്റെ ചൈനീസ് പതിപ്പ് ചൈനയിലെ 9000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ചൈനയില്‍ നിന്ന് മാത്രം ഇതുവരെ 1218 കോടി കളക്ഷന്‍ നേടിയ ചിത്രം ചൈനയില്‍ ആയിരം കോടി പിന്നിടുന്ന 33ാമത്തെ ചിത്രമായി. മറ്റ് 32 ചിത്രങ്ങളും ഹോളിവുഡ് ചിത്രമായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ചൈനയോടൊപ്പം തായ്‌വാനിലും പ്രദര്‍നത്തിനെത്തിയ ചിത്രം അവിടെ നിന്നും നേടിയത് 41 കോടിരൂപയാണ്.

Dangal

നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം മഹാവീര്‍ സിംഗ് ഫഗോട്ട് എന്ന യഥാര്‍ത്ഥ ഗുസ്തിക്കാരന്റെ ജീവിത കഥ ചിത്രീകരിച്ച സിനിമയായിരുന്നു. അമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റേയും യുടിവി മോഷന്‍ പിക്‌ച്ചേഴ്‌സിന്റെയും സംയുക്ത നിര്‍മാണ സംരംഭമായിരുന്നു ചിത്രം. 1700 കോടിയോള കളക്ഷന്‍ നേടിയ ബാഹുബലി രണ്ടാണ് ഏറ്റവും അധികം കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രം. ബാഹുബലി രണ്ടാം ഭാഗവും ചൈനയില്‍ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍.

English summary
Aamir Khan’s Dangal is has finally become the first Indian movie to enter the Rs 2000 crore club. Even after six weeks of it’s theatrical run, the movie is still unshaken at the Chinese box office. It has so far earned Rs 1218 crores at the Chinese box office. The earnings from Taiwanese box office estimated as Rs 41 crores.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam