ലക്ഷങ്ങൾ വിലമതിക്കുന്ന ലെഹങ്കയോ ആഭരണങ്ങളോ ഇല്ല... വധു ഇറ സിംപിളാണ്, ആമിർ ഖാന്റെ മകളുടെ വിവാഹം ചർച്ചയാകുന്നു!

സെലിബ്രിറ്റികളുടെ വിവാ​ഹം സിനിമാപ്രേമികൾ എപ്പോഴും ഉറ്റുനോക്കുന്ന ഒന്ന് തന്നെയാണ്. വിവാഹ​ത്തിന് എത്ര പണം പൊടിക്കുന്നുവെന്നത് ഒരു മത്സരഇനമായി കരുതിയാണോ താരങ്ങൾ വിവാഹത്തിന് ചെലവഴിക്കുന്നതെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകും. ഏറ്റവും കൂടുതൽ ആഢംബര വിവാഹങ്ങൾ നടക്കുന്നത് ബോളിവുഡിലാണ്. ഒരാഴ്ച വരെ നീണ്ടുനിൽക്കുന്ന വിവാഹങ്ങളാണ് മിക്കതും. പലരും ഡെസ്റ്റിനേഷൻ വെഡ്ഡിങാണ് തെരഞ്ഞെടുക്കാറുള്ളത്. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും വിവാഹവേദി, വധൂവരന്മാരുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഭക്ഷണം, വീഡിയോ​ഗ്രഫി, ഫോട്ടോ​ഗ്രഫി, സമ്മാനങ്ങൾ എന്നിവയ്ക്കെല്ലാമായി വലിയൊരു സംഖ്യ ചെലവാക്കും.

ബോളിവുഡ് വിവാഹങ്ങൾ എന്നത് തന്നെ അർത്ഥമാക്കുന്നത് ആഢംബരത്തിന്റെ പാരമ്യമെന്നാണ്.‍ അടുത്തിടെ നടന്നിട്ടുള്ള ബോളിവുഡ് വിവാഹങ്ങളെല്ലാം ആഡംബരെ നിറഞ്ഞതായിരുന്നു. എന്നാൽ ആമിർ ഖാന്റെ മകളുടെ വിവാ​ഹം അങ്ങനൊന്നുമായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇറയുടെ വിവാഹം ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.

Ira Khan

ഇറയുടെ വിവാഹ​ വസ്ത്രങ്ങൾ പോലും വളരെ സിംപിളായിരുന്നു. ഇങ്ങനൊരു വധുവിനെയും വരനേയും അടുത്തൊന്നും ബോളിവുഡ് കണ്ടിട്ടുണ്ടാകില്ല. ഫിറ്റ്‌നെസ് ട്രെയിനറും ദീർഘകാല സുഹൃത്തുമായ നുപൂർ ശിഖരെയാണ് ഇറയെ വിവാഹം ചെയ്തത്. മുംബൈയിലെ താജ് ലാൻഡ്‌സ് എൻഡ് ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

ആമിറിന്റെ ആദ്യ ഭാര്യയായ റീന ദത്തയുടെയും രണ്ടാം ഭാര്യയായ കിരൺ റാവുവിന്റെയും കുടുംബങ്ങൾ ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഇറ്റലിയിലായിരുന്നു ഇറയും നുപൂറും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നവംബറിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത നിശ്ചയവിരുന്നും നടന്നിരുന്നു. വിവാഹത്തിന് മുന്നോടിയായി മുൻ ഭാര്യ റീന ദത്തയുടെ വസതിയിലെ ആഘോഷ പരിപാടികളിൽ ആമിറും ഭാഗമായിരുന്നു.

ആമിർ ഖാന്റെയും റീനയുടെയും വീടുകളിലെ ഒരുക്കങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രജിസ്റ്റർ വിവാഹത്തിനുശേഷമാണ് വിവാഹചടങ്ങുകൾ ആരംഭിച്ചത്. ആമിർ ഖാന്റേയും ആദ്യ ഭാര്യ റീന ദീത്തയുടേയും മകളാണ് ഇറ ഖാൻ. ജുനൈദ് ഖാൻ എന്നൊരു മകൻ കൂടി ഇവർക്കുണ്ട്. കഴിഞ്ഞ ദിവസം നുപൂർ ശിഖരെയുടെ വീട്ടിൽ മഹാരാഷ്ട്രാ ആചാരപ്രകാരമുള്ള കേൾവൻ ആഘോഷങ്ങൾ നടന്നിരുന്നു. പരിപാടിയിൽ ഇറയും പങ്കെടുത്തിരുന്നു.

റീന ദത്തയും സുഹൃത്ത് മിഥില പാൽക്കാറും ഇറയ്‌ക്കൊപ്പമുണ്ടായിരുന്നു. വധുവായി ഒരുങ്ങിയപ്പോൾ ഇറ ട്രെഡീഷണൽ ഔട്ട്ഫിറ്റിലാണ് എത്തിയത്. പിങ്ക് നിറത്തിലുള്ള സെമി പാട്ടിയാല ​പാന്റും ബ്രൈഡൽ വർക്ക് ചെയ്ത നീല നിറത്തിലുള്ള ബ്ലൗസും പിങ്കും നീലയും കലർന്ന ഷാളുമായിരുന്നു ഇറയുടെ വേഷം.

Ira Khan

കോലാപുരി ചെരുപ്പാണ് ധരിച്ചിരുന്നത്. വസ്ത്രത്തിന് ഇണങ്ങളുന്ന മിതമായ ആഭരണങ്ങൾക്കൊപ്പം ഒരു സ്മാർട്ട് വാച്ചും ഇറ ധരിച്ചിരുന്നു. പൊതുവെ വളകൾ ധരിക്കുമ്പോൾ ഒപ്പം സ്മാർട്ട് വാച്ച് കെട്ടാറില്ല. അതും വസ്ത്രത്തിന് മാച്ചാകാത്ത നിറത്തിലുള്ള വാച്ചും ചെരുപ്പമാണ് ഇറ ധരിച്ചതെന്നതും ആരാധകരെ അത്ഭുതപ്പെടുത്തി. വരൻ നുപൂർ സിംപിൾ വർക്കുള്ള കരനീല നിറത്തിലെ ഷേർവാണിയാണ് ധരിച്ചിരുന്നത്.

വലിയ ഷോഓഫ് ഇല്ലാത്ത വധുവും വരനുമെന്നുമാണ് പാപ്പരാസികൾ ഇറയേയും വരനേയും വിശേഷിപ്പിച്ചത്. വലിയ ആർഭാടമില്ലാതെ സിപിംൾ ലുക്ക് വിവാ​ഹത്തിന് ഇറ തെരഞ്ഞെടുത്തതിനേയും ആരാധകർ അഭിനന്ദിച്ചു. അതുപോലെ ചിലർക്ക് ഇറയുടെ വസ്ത്രധാരണം ബോധിച്ചില്ല. ഇറയ്ക്ക് ഡ്രസ്സിങ് സെൻസ് തീരെയില്ലെന്നാണ് ചിലർ താരപുത്രിയെ കുറ്റപ്പെടുത്തി കുറിച്ചത്.

ഇറ ഏതുതരം വസ്ത്രമാണ് ധരിച്ചിരിക്കുന്നത്?. ആമിർ ഖാന്റെ മകളാണ് അതൊക്കെ ശരി എന്നാൽ വസ്ത്രധാരണത്തെ കുറിച്ചുള്ള അറിവ് പൂജ്യമാണ്, ബിക്കിനി ധരിച്ചല്ലേ ജന്മദിനം ആഘോഷിക്കുന്നത് അതുകൊണ്ട് വിവാഹത്തിന് ഇത്രയെ കാണൂവെന്ന് തോന്നിയിരുന്നു... ആമീറിന്റെ ഭ്രാന്തൻ കുടുംബം എന്നിങ്ങനെയാണ് ഇറയെ പരി​ഹസിച്ച് വന്ന കമന്റുകൾ. താരപുത്രിയെന്ന ടാ​ഗ് ഇറയെ ഒരിക്കലും ബാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ താരപുത്രിയുടെ തീരുമാനങ്ങൾ ഒരു വിഭാ​ഗം സിനിമാപ്രേമികൾക്ക് ദഹിക്കാറുമില്ല.

More from Filmibeat

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X