വിവാഹ ഒരുക്കങ്ങൾ തുടങ്ങി; വ്യത്യസ്തമായ രീതിയിൽ സുഹൃത്തുക്കളെ ക്ഷണിച്ച് ഇറ ഖാൻ; കൈയടിച്ച് സോഷ്യൽ മീഡിയ

താരങ്ങൾ ഒത്തു ചേരുന്ന മറ്റൊരു വിവാഹ ച‌ടങ്ങിനുള്ള ഒരുക്കങ്ങൾ ബോളിവു‍ഡിൽ തുടങ്ങിക്കഴിഞ്ഞു. ആമിർ ഖാന്റെ മകൾ ഇറഖ ഖാനാണ് അടുത്ത വർഷം ജനുവരിയിൽ വിവാഹിതായാകാൻ പോകുന്നത്. ഫിറ്റ്നെസ് ട്രെയ്നറായ നുപുർ ശിഖാരെയയാണ് ഇറ ഖാൻ വിവാഹം കഴിക്കാൻ പോകുന്നത്. ഇരുവരും ഏറെനാളായി പ്രണയത്തിലാണ്. ഇറ ഖാന്റെ പ്രതിസന്ധി ഘ‌ട്ടങ്ങളിലെല്ലാം ഒപ്പം നിന്ന വ്യക്തിയാണ് നുപുർ ശിഖാരെ.

വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന സന്തോഷത്തിലാണ് ഇറ ഖാൻ. 26 കാരിയാണ് ഇറ. ഇറയുടെ വിവാഹ ഒരുക്കങ്ങൾക്കായി അമ്മ റീന ദത്തയും സുഹൃത്തുക്കളുമെല്ലാം ഒപ്പമുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായ രീതിയിൽ സുഹൃത്തുക്കൾക്ക് വിവാഹക്ഷണക്കത്ത് നൽകിയിരിക്കുകയാണ് ഇറ ഖാൻ. തന്റെ സൗഹൃദം വ്യക്തമാക്കുന്ന രീതിയിൽ രസകരമായാണ് ഇറ ഖാൻ വിവാഹക്ഷണക്കത്ത് നൽകിയിരിക്കുന്നത്.

Aamir Khan, Ira Khan

സാധാരണ ക്ഷണക്കത്തിന് പകരം ഒരു പസിലാണ് ഇറ ഖാൻ അയച്ചിട്ടുണ്ട്. ക്യാമറ ഓണാക്കി പസിൽ ​ഗെയിം പൂർത്തിയാക്കാനും ഇറ ഖാൻ ആവശ്യപ്പെടുന്നുണ്ട്. പസിലുകൾ ചേർത്ത് വെച്ചപ്പോൾ എന്റെ ബ്രെെഡ്സ്മെയ്ഡ് ആകുമോ എന്ന ചോദ്യമാണ് എല്ലാ സുഹൃത്തുക്കൾക്ക് ലഭിച്ചത്. ഒപ്പം സ്ലീപ് മാസ്കുകളും ഹെസ് മസാജേർസും ഇറ ഖാൻ അയച്ചിട്ടുണ്ട്. ഈ വീഡിയോകളുടെ ഭാ​ഗങ്ങൾ ഇറ ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ബോളിവുഡിലെ സൂപ്പർതാരമായ ആമിർ ഖാന്റെ മകളാണെങ്കിലും ഇറ ഖാൻ ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കാറാണ് പതിവ്.

സിനിമാ രം​ഗത്തേക്ക് കടന്ന് വരാൻ ഇറ ഖാന് താൽപര്യമില്ല. മാനസികാരോ​ഗ്യവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ ഇറ ഖാൻ നടത്തുന്നുണ്ട്. ഏറെക്കാലം വിഷാദരോ​ഗത്തിന്റെ പിടിയിലായിരുന്നു ഇറ ഖാൻ. ഇതേക്കുറിച്ച് തുറന്ന് പറയാൻ ഇറ ഖാൻ മടിച്ചിട്ടില്ല. സീസണലായി വരുന്ന വിഷാ​ദ രോ​ഗമാണ് തനിക്കെന്നാണ് ഇറ ഖാൻ വെളിപ്പെടുത്തിയത്.

Aamir Khan, Ira Khan

നിർത്താതെ കരച്ചിലും ഒന്നിനോടും താൽപര്യമില്ലാതെ വന്നതോടെയുമാണ് ഇറ ഖാൻ ചികിത്സ തേടുന്നത്. ഏറെ നാൾ ഇറ ചികിത്സയിൽ തുടർന്നു. മാനസികാരോ​ഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇറ ഖാൻ സംസാരിച്ച് തുടങ്ങിയത്. ആമിർ ഖാന് ആദ്യ ഭാര്യ റീന ദത്തയിൽ ജനിച്ച മകളാണ് ഇറ ഖാൻ. ജുനൈദ് ഖാൻ എന്ന സഹോദരനും ഇറയ്ക്കുണ്ട്. ജുനൈദ് സിനിമാ രം​ഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്.

2002 ലാണ് ഇവരുടെ മാതാപിതാക്കളായ ആമിറും റീനയും വേർപിരിഞ്ഞത്. പരസ്പര സമ്മത പ്രകാരം പിരിഞ്ഞ രണ്ട് പേരും ഇപ്പോഴും സുഹൃത്തുക്കളാണ്. മകളുടെ വിവാഹനിശ്ചയത്തിന് സിനിമാ തിരക്കുകൾ മാറ്റിവെച്ച് മുന്നിൽ നിന്നത് ആമിർ ഖാനാണ്. രണ്ടാം ഭാര്യ കിരൺ റാവുവും വിവാഹ നിശ്ചയത്തിൽ പങ്കെടുത്തു. ആസാദ് എന്നാണ് കിരൺ റാവുവിനും ആമിറിനും ജനിച്ച മകന്റെ പേര്. 15 വർഷം നീണ്ട വിവാഹ ജീവിതത്തിന് ശേഷം കിരണുമായുള്ള ബന്ധവും ആമിർ ഖാൻ അവസാനിപ്പിച്ചു.

വേർപിരിഞ്ഞെങ്കിലും ആമിറിന്റെ രണ്ട് മുൻഭാര്യമാരും നടനുമായി ഇപ്പോഴും സൗഹൃദം നിലനിർത്തുന്നു. കുടുംബത്തെ വിശേഷ ദിവസങ്ങളിൽ ഇവരെല്ലാം ഒത്തുചേരാറുണ്ട്. സിനിമാ രം​ഗത്ത് നിന്നും കുറച്ച് നാളുകളായി മാറിനിൽക്കുകയായിരുന്നു ആമിർ ഖാൻ. സിതാരെ സമീൻ പർ എന്ന സിനിമയിലൂടെ തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ് നടൻ.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X