ഈ ബന്ധം സങ്കീർണമാണ്; അച്ഛനോടും അമ്മയോടും തുറന്ന് സംസാരിക്കാറുണ്ട്; കുടുംബത്തെക്കുറിച്ച് ഇറ ഖാൻ

ബോളിവുഡിലെ സൂപ്പർസ്റ്റാറായ ആമിർ ഖാന്റെ സ്വകാര്യ ജീവിതം എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. സിനിമയിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് കഴിഞ്ഞ കുറച്ച് നാളുകളായി കു‌ടുംബത്തിനൊപ്പമുള്ള സമയത്തിനാണ് ആമിർ പ്രാധാന്യം നൽകുന്നത്. ആദ്യ ഭാര്യ റീന ദത്തയിൽ ഇറ ഖാൻ, ജുനൈദ് ഖാൻ എന്നീ രണ്ട് മക്കളാണ് ആമിറിനുള്ളത്. ഇവരുടെ കുട്ടിക്കാലത്ത് സിനിമകളുടെ തിരക്കിലായിരുന്നു നടൻ. മക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ പറ്റാഞ്ഞതിനെക്കുറിച്ച് അടുത്തിടെ ആമിർ തുറന്ന് പറയുകയുമുണ്ടായി.

ഇന്ന് മക്കളുമായി നല്ല സൗഹൃദം ആമിറിനുണ്ട്. മകൾ ഇറ ഖാൻ വിഷാദരോ​ഗത്തെ മറികടക്കാൻ ശ്രമിക്കവെ ആമിർ ഒപ്പം നിന്നു. അ‌ടുത്തിടെ ലോകമാനസികാരോ​ഗ്യ ദിനത്തിൽ മകൾക്കൊപ്പം മാനസിക ആരോ​ഗ്യത്തെക്കുറിച്ച് ആമിർ സംസാരിക്കുകയുണ്ടായി. താനും തെറാപ്പിസ്റ്റിന്റെ സഹായം തേടാറുണ്ടെന്നും ഇത് തന്നെ മാനസികമായി സഹായിച്ചെന്നും ആമിർ തുറന്ന് പറഞ്ഞു.

Aamir Khan, Ira Khan

മാതാപിതാക്കളുമായുള്ള ബന്ധത്തിനായി ഞാൻ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കാരണം അവരുമായുള്ളതാണ് നമ്മുടെ ഏറ്റവും തീവ്രമായ ബന്ധം. മാതാപിതാക്കളുമായുള്ള ബന്ധം ഏറ്റവും സങ്കീർണമായതുമാണ്. കാരണം അവരെന്ത് ചിന്തിക്കുന്നു എന്നാണ് നമ്മൾ കൂടുതലും ശ്രദ്ധിക്കുന്നത്. മാനസികാരോ​ഗ്യവുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലൂടെ കടന്ന് പോയതിനാൽ അച്ഛനും അമ്മയുമായി തനിക്കുള്ള ബന്ധം നല്ല രീതിയിൽ കൊണ്ട് പോകാൻ താൻ നിർബന്ധിതയായി.

ഇപ്പോൾ അമ്മയുമായി എനിക്കുള്ള കമ്മ്യൂണിക്കേഷൻ അച്ഛനുമായുള്ളതിനേക്കാൾ എളുപ്പമാണ്. പക്ഷെ ഞാൻ രണ്ട് പേരോ‌ടും തുറന്ന് സംസാരിക്കാറുണ്ട്. തന്റെ ആവശ്യമുണ്ടെങ്കിൽ ഉടനെ വിളിക്കണമെന്ന് തിരക്കുണ്ടെങ്കിലും പിതാവ് തന്നോട് എപ്പോഴും പറയാറുണ്ടെന്നും ഇറ ഖാൻ വ്യക്തമാക്കി. മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിനാൽ തന്റെ അമ്മയും ഇപ്പോൾ തിരക്കിലാണ്. പക്ഷെ രണ്ട് പേരോടും മനസ് തുറക്കാറുണ്ട്.

Aamir Khan, Ira Khan

താരപുത്രിയായതിനാൽ തനിക്കുള്ള പ്രിവേലജുകൾ അറിയാമെന്നും സോഷ്യൽമീഡിയയിൽ വരുന്ന ദേഷ്യത്തോടെയുള്ള കമന്റുകൾ മനസിലാക്കുന്നെന്നും ഇറ ഖാൻ തുറന്ന് പറഞ്ഞു. വർഷങ്ങളോളം വിഷാ​ദരോ​ഗം അലട്ടിയ ഇറ കഴിഞ്ഞ കുറച്ച് കാലമായി പഴയ സന്തോഷങ്ങളിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. മാസങ്ങൾക്കിടെ വരുന്ന സീസണൽ ഡിപ്രഷനാണ് തന്നെ ബാധിച്ചതെന്നും ഇറ ഖാൻ അടുത്തിടെ തുറന്ന് പറഞ്ഞു.

വിവാഹ ജീവിതത്തിലേക്കും ക‌ടക്കാനൊരുങ്ങുകയാണ് ഇറ ഖാൻ. അടുത്ത വർഷമാണ് വിവാഹം. സെലിബ്രിറ്റി ഫിറ്റ്നെസ് ട്രെയ്നറായ നുപുർ ശിഖാരെയാണ് ഇറ വിവാഹം ചെയ്യുന്നത്. ഇരുവരും ഏറെനാളായി പ്രണയത്തിലാണ്. കഴിഞ്ഞ വർഷം നവംബറിൽ രണ്ട് പേരുടെയും വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. മറുവശത്ത് ഇറയുടെ സഹോദരൻ ജുനൈദ് ഖാൻ സിനിമാ രം​ഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്. 2002 ലാണ് ആമിറും റീന ദത്തയും വേർപിരിഞ്ഞത്. പരസ്പര സമ്മത പ്രകാരം പിരിഞ്ഞ ഇരുവരും ഇപ്പോഴും സുഹൃത്തുക്കളാണ്. കുടുംബത്തിലെ വിശേഷങ്ങൾക്ക് ഇവർ എത്താറുണ്ട്.

രണ്ടാം ഭാര്യ കിരൺ റാവുവിൽ ആദാദ് എന്ന മകനും ആമിറിനുണ്ട്. 2021 ലാണ് ആമിറും കിരണും വേർപിരിഞ്ഞത്. ഇരുവരും നല്ല സുഹൃത്തുക്കളാണ്. 15 വർഷം നീണ്ട വിവാഹ ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. ലാൽ സിം​ഗ് ഛദ്ദയാണ് ആമിറിന്റെ ഒ‌ടുവിൽ റിലീസ് ചെയ്ത ചിത്രം. സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. സിതാരെ സമീൻ പർ ആണ് അമിറിന്റെ അടുത്ത സിനിമ.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X