ആമിര്‍ ഖാന്റെ മകളും കാമുകനും ഒന്നിക്കുന്നു! വിവാഹത്തിനുള്ള മുന്നൊരുക്കത്തില്‍ പങ്കെടുത്ത് താരമാതാവും

ബോളിവുഡിലെ പെര്‍ഫെക്ഷനിസ്റ്റാണ് ആമിര്‍ ഖാന്‍. സിനിമയുടെ കാര്യത്തിലടക്കം ചില കണിശമായ നിലപാടുകളാണ് താരത്തിന്റേത്. എന്നാല്‍ കുടുംബത്തിന്റെ കാര്യത്തില്‍ ചില വീഴ്ചകള്‍ താരത്തിന് പറ്റിയിരുന്നു. രണ്ട് തവണയും വിവാഹജീവിതം പരാജയമായതോടെ നടനിപ്പോള്‍ സിംഗിളായി ജീവിക്കുകയാണ്.

ഇതിനിടെ ആമിറിന്റെ മകളെ കുറിച്ചുള്ള വിശേഷങ്ങളും പുറത്ത് വന്നു. നേരത്തെ പ്രണയത്തിലായിരുന്ന താരപുത്രി വൈകാതെ വിവാഹിതയായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഏറ്റവും പുതിയതായി ഐറയുടെ വിവാഹത്തിനുള്ള മുന്നൊരുക്കം നടക്കുകയാണ്. താരപുത്രി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്.

 iraa

ആമിര്‍ ഖാന്റെ മകള്‍ എന്ന താരജാഡയൊന്നുമില്ലാതെ ജീവിക്കുകയാണ് ഐറ ഖാന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ താരപുത്രി പലപ്പോഴും തന്റെ പ്രണയത്തെ കുറിച്ചും കാമുകനെ കുറിച്ചുമൊക്കെ പുറംലോകത്തോട് പറഞ്ഞിരുന്നു. അങ്ങനെയാണ് ഐറയുടെ ഫിറ്റ്നസ് പരിശീലകനായി വന്ന നൂപുര്‍ ശിഖാരെയുമായിട്ടുള്ള ബന്ധത്തെ പറ്റി വെളിപ്പെടുത്തുന്നത്.

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ ഇതിനകം പുറത്ത് വന്നു. വീട്ടുകാരുടെ സമ്മതം കൂടി കിട്ടിയതോടെ വിവാഹിതരായേക്കാമെന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ആഘോഷമായി അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹനിശ്ചയവും നടത്തി.

ഇപ്പോള്‍ പുറത്ത് വന്ന ചിത്രങ്ങളില്‍ ഐറയുടെ കെല്‍വാന്‍ ചടങ്ങിലെ പ്രധാന ഭാഗങ്ങളാണ് കാണിച്ചിരിക്കുന്നത്. വിവാഹത്തിന് തൊട്ട് മുന്‍പായി വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ചേര്‍ന്ന് നടത്തുന്ന ചടങ്ങാണ് കെല്‍വാന്‍. ഇരുകുടുംബങ്ങളും പരസ്പരം സമ്മാനങ്ങളും ഭക്ഷണവുമൊക്കെ കൈമാറി സ്‌നേഹബന്ധം ഊട്ടി ഉറപ്പിക്കുകയാണ് ചടങ്ങിലൂടെ ലക്ഷ്യം വെക്കുന്നത്.

 ira-khan

പിങ്ക് നിറമുള്ള സാരിയാണ് ചടങ്ങിന് താരപുത്രി ധരിച്ചിരിക്കുന്നത്. നുപൂര്‍ കുര്‍ത്തയാണ് തിരഞ്ഞെടുത്തത്. ഇവര്‍ക്കൊപ്പം ഐറയുടെ അമ്മയായ റീന ദത്തയുമുണ്ട്. മാത്രമല്ല സുഹൃത്തുക്കളായ മിഥില പാല്‍ക്കറും സെയിന്‍ മാരി ഖാനുമൊക്കെ ചടങ്ങില്‍ പങ്കെടുക്കാനെത്തി. ആമിര്‍ ഖാന്‍ ഈ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും മകളുടെ എല്ലാ ആവശ്യത്തിനും ആമിറും മുന്നില്‍ നില്‍ക്കാറുണ്ട്.

രണ്ട് തവണ വിവാഹിതനായ ആമിര്‍ ഖാന്റെ ആദ്യ ഭാര്യയായ റീന ദത്തയില്‍ ജനിച്ച മകളാണ് ഐറ ഖാന്‍. ആമിര്‍ റീനയുമായി വേര്‍പിരിഞ്ഞതിന് ശേഷം മകള്‍ അമ്മയുടെ കൂടെയായിരുന്നു. ശേഷം പഠനത്തിനും മറ്റുമായി പുറത്തേക്ക് പോയതിന് ശേഷമാണ് പ്രണയത്തിലാവുന്നത്. പിതാവ് സിനിമയിലാണെങ്കിലും അഭിനയത്തിലേക്ക് വരാനൊന്നും താല്‍പര്യമില്ലെന്ന നിലപാടിലാണ് ഐറ.

നിലവില്‍ ബോളിവുഡിലെ മുന്‍നിര താരങ്ങളായ ഷാരൂഖ് ഖാന്റെയും സെയിഫ് അലി ഖാന്റെയുമടക്കം പെണ്‍മക്കള്‍ സിനിമയെ പ്രൊഫഷനാക്കിയിരിക്കുകയാണ്. എല്ലാവരില്‍ നിന്നും വ്യത്യസ്തമായി ചിന്തിച്ച് ഒതുങ്ങി ജീവിക്കുന്നതാണ് ഐറയുടെ തീരുമാനം. ഇതിന് വലിയ സ്വീകാര്യതയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നതും.

അപ്രതീക്ഷിതമായിട്ടാണ് നുപൂര്‍ ഐറയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. വിഷാദത്തിലൂടെ കടന്ന് പോയ സമയത്ത് അദ്ദേഹം വലിയൊരു ആശ്വാസമായതിനെ പറ്റി മുന്‍പ് താരപുത്രി വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ജീവിതപങ്കാളിയായി ഇദ്ദേഹം തന്നെ മതിയെന്ന തീരുമാനത്തിലേക്ക് താരപുത്രി എത്തുകയായിരുന്നു. പലപ്പോഴും നൂപുറിന്റെ കൂടെയുള്ള പ്രണയനിമിഷങ്ങള്‍ ഐറ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിടാറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X