അഞ്ച് വർഷം ​ഗർ‌ഭം ധരിക്കാൻ ശ്രമിച്ചു, പക്ഷെ നട‌ന്നില്ല; വാടക ​ഗർഭധാരണ മാർ​ഗം സ്വീകരിച്ചതിനെക്കുറിച്ച് കിരൺ

ബോളിവുഡിലെ സൂപ്പർതാരങ്ങളിൽ വ്യക്തി ജീവിതം വലിയ തോതിൽ ചർച്ചയായ നടൻ ആമിർ ഖാനാണ്. രണ്ട് വിവാഹങ്ങളഴാണ് ആമിറിന്റെ ജീവിതത്തിലുണ്ടായത്. ആദ്യ ഭാര്യ റീന ദത്തയും രണ്ടാം ഭാര്യ കിരൺ റാവുവും. റീനയുമായി പിരിഞ്ഞ ശേഷമാണ് ആമിറിന്റെ ജീവിതത്തിലേക്ക് കിരൺ റാവു കടന്ന് വരുന്നത്. വേർപിരിഞ്ഞെങ്കിലും ഇവർ രണ്ട് പേരുമായി അടുത്ത സൗഹൃദം ആമിറിനുണ്ട്. ഇടയ്ക്കിടെ ഇവർ ഒരുമിച്ച് കൂടുന്നു. വിശേഷ ദിവസങ്ങളിൽ ഒത്ത് ചേരാറുമുണ്ട്.

ആദ്യ ഭാര്യ റീന ദത്തയിൽ നടന് പിറന്ന മക്കളാണ് ഇറ ഖാനും ജുനൈദ് ഖാനും. അടുത്തിടെയായിരുന്നു ഇറ ഖാന്റെ വിവാഹം. വിവാഹത്തിന് എല്ലാം മുന്നിൽ നിന്ന് നടത്താൻ ആമിറും റീനയുമുണ്ടായി. ഒപ്പം കിരൺ റാവുവും എത്തി. ഇവരെല്ലാം തമ്മിൽ ഇപ്പോഴും അടുത്ത ബന്ധം പുലർത്തുന്നത് പലർക്കും കൗതുകമാകാറുണ്ട്. ആസാദ് എന്നാണ് ആമിറിനും കിരൺ റാവുവിനും പിറന്ന മകന്റെ പേര്. വാടക ​ഗർഭധാരണം വഴിയാണ് കുഞ്ഞിനെ സ്വീകരിച്ചത്.

Aamir Khan  Kiran Rao

സറൊ​ഗസി (വാടക ​ഗർഭധാരണം) എന്ന വഴി തെരഞ്ഞെടുത്തതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് കിരൺ റാവു ഇപ്പോൾ. തനിക്ക് നിരവധി തവണ ​ഗർഭ ഛിദ്രം സംഭവിച്ചിരുന്നെന്ന് കിരൺ റാവു പറയുന്നു. ഒരു കുഞ്ഞിന് വേണ്ടി ഞാൻ വളരെയധികം ശ്രമിച്ചിരുന്നു. അഞ്ച് വർഷം എനിക്ക് നിരവധി തവണ ​ഗർഭം അലസലുണ്ടായി. വ്യക്തിപരമായും ആരോ​ഗ്യപരവുമായ പ്രശ്നങ്ങൾ. ഒരു കുഞ്ഞ് ജനിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. കുഞ്ഞ് വേണമെന്ന് എനിക്ക് വലിയ ആ​ഗ്രഹവും. അതിനിടെയാണ് ആസാദ് ജനിച്ചതെന്ന് കിരൺ റാവു വ്യക്തമാക്കി.

മകൻ ജനിച്ച ശേഷം കരിയറിൽ വന്ന ഇടവേളയെക്കുറിച്ചും കിരൺ റാവുവും സംസാരിച്ചു. മകന് വേണ്ടി കരിയർ മാറ്റി വെച്ചതിൽ പശ്ചാത്താപമില്ല. ആസാദിനൊപ്പമുള്ള സമയം ആസ്വദിച്ചു. അതെന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ്. പത്ത് വർഷം സിനിമ ചെയ്യാത്തതിൽ ഞാനൊരിക്കലും ഖേദിക്കില്ല. കാരണം താനത് പൂർണമായും ആസ്വദിച്ചെന്നും കിരൺ റാവു വ്യക്തമാക്കി.

Aamir Khan  Kiran Rao

വാടക ​ഗർഭപാത്രം വഴി കുഞ്ഞിനെ സ്വീകരിച്ചതിനെക്കുറിച്ച് കിരൺ നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്. ലൈം ലൈറ്റിൽ ഉള്ളവരായതിനാൽ ഇതേക്കുറിച്ച് ചോദ്യം വരുമെന്ന് അറിയാമായിരുന്നു. എന്നാൽ ഈ മാർ​ഗം നിരവധി പേർക്ക് ഉപകാരപ്രദമാണെന്ന് തങ്ങൾ മനസിലാക്കിയെന്നും കിരൺ റാവു വ്യക്തമാക്കി. 2005 ലാണ് ആമിറും കിരൺ റാവുവും വിവാഹിതരായത്. 2011 ൽ മകൻ ജനിച്ചു. 2021 ലാണ് ആമിറുമായി കിരൺ റാവു പിരിഞ്ഞത്.

അടുത്തിടെ വിവാഹമോചനത്തെക്കുറിച്ച് കിരൺ തുറന്ന് സംസാരിച്ചു. പിരിഞ്ഞെങ്കിലും ഇന്നും സൗഹൃദം തുടരുന്നെന്നും ആമിറിന്റെ കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടില്ലെന്നും കിരൺ റാവു വ്യക്തമാക്കി. ലാപത ലേഡീസാണ് കിരൺ റാവും സംവിധാനം ചെയ്ത ഒടുവിലത്തെ സിനിമ. ആമിർ ഖാന്റെ പ്രൊഡക്ഷൻ ഹൗസും ഈ സിനിമയുടെ നിർമാണത്തിൽ പങ്കാളിയാണ്. ‌ടൊറന്റോ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ഉൾപ്പെടെ ഈ സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്.

More from Filmibeat

Read more about: kiran rao
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X