അച്ഛനും അമ്മയും വഴക്കിടുന്നത് കണ്ടത് അന്ന്; വേർപിരിയൽ നല്ല തീരുമാനം: ആമിറിന്റെ മകൻ ജുനൈദ് ഖാൻ

വ്യക്തി ജീവിതത്തിൽ പല ഘട്ടങ്ങൾ കണ്ട നടനാണ് ആമിർ ഖാൻ. മിക്ക സാഹചര്യങ്ങളെയും പക്വതയോ‌ടെ കൈകാര്യം ചെയ്യാൻ ആമിറിന് സാധിച്ചു. രണ്ട് വിവാഹ ബന്ധങ്ങളാണ് നടന്റെ ജീവിതത്തിലുണ്ടായത്. രണ്ടും വേർപിരിയലിൽ അവസാനിച്ചു. എന്നാൽ പരസ്പരം പ്രശ്നങ്ങളോ വഴക്കുകളോ ഇല്ല. ഒരു കുടുംബമായി നിലനിൽക്കാൻ ഇവർ ശ്രദ്ധിക്കുന്നു. റീന ദത്ത എന്നാണ് ആമിറിന്റെ ആ​ദ്യ ഭാര്യയുടെ പേര്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് ഇരുവരും. വീട്ടുകാർ എതിർത്തത് മൂലം ഒളിച്ചോടി പോവുകയായിരുന്നു ഇവർ.

1986 ലായിരുന്നു വിവാഹം. ഇറാ ഖാൻ, ജുനൈദ് ഖാൻ എന്നീ രണ്ട് മക്കളും ഇവർക്ക് പിറന്നു. എന്നാൽ 2002 ൽ ആമിറും റീന ദത്തയും വേർപിരിഞ്ഞു. അച്ഛനും അമ്മയും വേർപിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് മകൻ ജുനൈദ് ഖാൻ. വേർപിരിയൽ തന്നെയും സഹോദരിയെയും ബാധിക്കാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നെന്ന് ജുനൈദ് പറയുന്നു. എനിക്ക് എട്ട് വയസുള്ളപ്പോഴാണ് വേർപിരിഞ്ഞത്. ഞങ്ങളിൽ ആ തോന്നലുണ്ടാകാതിരിക്കാൻ അവർ ശ്രദ്ധിച്ചു. 19 വയസ് വരെ അവർ വഴക്കിടുന്നത് ഞാൻ കണ്ടിട്ടില്ല. ആദ്യമായി മാതാപിതാക്കൾ വഴക്കിടുന്നത് കാണുമ്പോൾ എനിക്ക് 19 വയസാണ്.

Aamir Khan

ഞങ്ങളുടെ കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു അവർ. വേർപിരിയൽ പക്വതയുള്ള തീരുമാനമായിരുന്നെന്ന് കരുതുന്നെന്നും ജുനെെദ് പറയുന്നു. രണ്ട് നല്ല വ്യക്തികൾ ഒരുമിച്ച് നിൽക്കുന്നത് എപ്പോഴും നല്ലതായിരിക്കണമെന്നില്ല. വേർപിരിയലിലൂടെ അച്ഛനും അമ്മയും സന്തോഷത്തോടെയിരിക്കുന്ന കുട്ടിക്കാലം തനിക്ക് കിട്ടിയെന്നും ജുനെെദ് ഖാൻ പറഞ്ഞു.

മാതാപിതാക്കൾ വേർപിരിഞ്ഞെങ്കിലും ഇപ്പോഴും ഇടയ്ക്കിടെ കാണാറുണ്ടെന്നും ജുനൈദ് ഖാൻ പറഞ്ഞു. എല്ലാ ചൊവ്വാഴ്ചയും ഞങ്ങൾ ചായ കുടിക്കാൻ ഒത്തുചേരും. ഞാനും അമ്മയും അച്ഛനും ഇറയുമുണ്ടാകും. ചിലപ്പോൾ ഞങ്ങളിൽ ചിലർക്ക് തിരക്കായിരിക്കും. അല്ലെങ്കിൽ എല്ലാ ചൊവ്വാഴ്ചയും കാണും. കുറച്ച് വർഷങ്ങളായി ഈ പതിവുണ്ടെന്നും അടുത്തടുത്താണ് തങ്ങളെല്ലാവരും താമസിക്കുന്നതെന്നും ജുനൈദ് ഖാൻ പറഞ്ഞു.

Aamir Khan  Junaid Khan

കാലം കടന്ന് പോകവെ അച്ഛൻ വ്യക്തിയെന്ന നിലയിൽ ഒരുപാട് വളർന്നിട്ടുണ്ടെന്ന് ജുനെെദ് ഖാൻ പറയുന്നു. പ്രായമാകുന്തോറും അദ്ദേഹത്തിന് ഞങ്ങൾക്കൊപ്പം സമയം ചെലവഴിക്കണം എന്നാണ്. അത് നല്ലതാണെന്നും ജുനെെദ് ഖാൻ വ്യക്തമാക്കി. അച്ഛന്റെ പാത പിന്തു‌ടർന്ന് അഭിനയ രം​ഗത്ത് എത്തിയിരിക്കുകയാണ് ജുനൈദ്. മഹാരാജ് എന്ന സിനിമയിലൂടെയായിരുന്നു തുടക്കം.

റീന ദത്തയുമായി വേർപിരിഞ്ഞ ശേഷം സംവിധായിക കിരൺ റാവുവിനെയാണ് ആമിർ ഖാൻ വിവാഹം ചെയ്തത്. ആസാദ് എന്ന മകനും ഇവർക്ക് ജനിച്ചു. എന്നാൽ 15 വർഷം നീണ്ട വിവാഹ ബന്ധത്തിനൊടുവിൽ ഇരുവരും വേർപിരിഞ്ഞു. കിരൺ റാവുവുമായും ആമിർ സൗഹൃദം നിലനിർത്തുന്നു. കിരണും റീന ദത്തയും സുഹൃത്തുക്കളുമാണ്. റീന ദത്തയുടെ മകൾ ഇറ ഖാന്റെ വിവാഹത്തിന് നിറ സാന്നിധ്യമായി കിരൺ റാവുവും ഉണ്ടായിരുന്നു. ആമിറിന്റെ കുടുംബവുമായു അടുത്ത ബന്ധം കിരൺ റാവുവിനുണ്ട്. കിരൺ സംവിധാനം ചെയ്ത ലാപത ലേഡീസിന്റെ നിർമാണത്തിൽ ആമിർ ഖാൻ പങ്കാളിയുമായിരുന്നു.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X