ആമിർ ജീവിതം ആസ്വദിക്കുന്നു, കടമകളും ഉത്തരവാദിത്വങ്ങളും പേറി മുൻ ഭാര്യമാർ; നടന്റെ വിവാഹവും വിവാഹമോചനങ്ങളും!

അങ്ങനെ ഏറെ നാളത്തെ പ്രണയത്തിനുശേഷം ബോളിവുഡ് താരം ആമിർ ഖാൻ മൂന്നാമതും വിവാഹിതനായിരിക്കുന്നു. സുഹൃത്തായ ഗൗരി സ്പ്രാറ്റാണ് നടന്റെ പുതിയ ജീവിത പങ്കാളി. മുംബൈയിലെ ബാന്ദ്രയിലുള്ള ആമിറിന്റെ വസതിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വളരെ ലളിതമായ രജിസ്റ്റർ വിവാഹമായിരുന്നു. ആമിറിന്റെയും ഗൗരിയുടെയും മുൻ വിവാഹങ്ങളിലെ മക്കളും അടുത്ത കുടുംബാംഗങ്ങളും ചടങ്ങിന് സാക്ഷികളായി.

കാൻസറൊന്നുമില്ല... എല്ലാം സഹതാപത്തിന് വേണ്ടിയുള്ള അഭിനയം; മുടി കൊഴിയുന്നത് ലൈവായി കാണിച്ച് മറുപടി നൽകി രേണു!
കാൻസറൊന്നുമില്ല... എല്ലാം സഹതാപത്തിന് വേണ്ടിയുള്ള അഭിനയം; മുടി കൊഴിയുന്നത് ലൈവായി കാണിച്ച് മറുപടി നൽകി രേണു!

ആമിറിന്റെയും ​ഗൗരിയുടേയും വിവാഹ ചിത്രങ്ങൾ വൈറലായതോടെ നടന്റെ മുൻകാല ജീവിതവും വിവാഹമോചനവുമെല്ലാം സോഷ്യൽമീഡിയയിൽ ചർച്ചയായി മാറി. നടന്റെ വ്യക്തി ജീവിതം പലപ്പോഴും മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. നടന്റെ ആ​ദ്യ ഭാര്യ റീന ദത്തയാണ്.

Aamir Khan marriage

മുംബൈയിൽ അയൽവാസികളായിരുന്ന ഇരുവരും പ്രണയത്തിലാവുകയായിരുന്നു. 1986ൽ ഇരുവരും കുടുംബങ്ങളുടെ എതിർപ്പിനെ തുടർന്ന് രഹസ്യമായാണ് വിവാഹിതരായത്. റീനയെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നും അവരുടെ മനസ് കീഴടക്കുക എളുപ്പമായിരുന്നില്ലെന്നും ആമിർ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇറ ഖാൻ ഉൾപ്പടെ ഇവർക്ക് രണ്ട് മക്കളുണ്ട്. കുടുംബകാര്യങ്ങൾ നോക്കിനടത്തുന്നതിനൊപ്പം കരിയറിന്റെ ആദ്യഘട്ടത്തിൽ അദ്ദേഹത്തിന്റെ ചില ഔദ്യോഗിക കാര്യങ്ങളിലും റീന സജീവ പങ്കാളിയായിരുന്നു.

2002ൽ ഇരുവരും വിവാഹമോചനം നേടി. വിവാഹമോചനത്തിന് പിന്നാലെ ആമിറിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള പല അഭ്യൂഹങ്ങളും പ്രചരിച്ചെങ്കിലും വേർപിരിയാനുള്ള യഥാർത്ഥ കാരണം ഇരുവരും പരസ്യമാക്കിയിട്ടില്ല. മാതൃകാ ദമ്പതികളായി ആരാധകർ കണ്ടിരുന്ന ഇരുവരുടെയും വിവാഹമോചന വാർത്ത പലരെയും അമ്പരപ്പിച്ചു.

കാശിനാടി എന്നെ അവൻ കിടന്ന് വിളിക്കുന്നത്, ചോദിക്കുന്നത് നാലായിരവും അയ്യായിരവും, നാണമുണ്ടോടാ നിനക്ക്?; ശാരിക
കാശിനാടി എന്നെ അവൻ കിടന്ന് വിളിക്കുന്നത്, ചോദിക്കുന്നത് നാലായിരവും അയ്യായിരവും, നാണമുണ്ടോടാ നിനക്ക്?; ശാരിക

ലഗാൻ സിനിമയുടെ ചിത്രീകരണ കാലത്താണ് രണ്ടാം ഭാര്യ കിരൺ റാവുവും ആമിറും അടുത്തത്. 2005ൽ വിവാഹിതരായ ഇവർക്ക് സറോ​ഗസിയിലൂടെ പിറന്ന ഒരു മകനുണ്ട്. ജീവിതത്തിലെ പ്രയാസകരമായ ഘട്ടത്തിൽ കിരൺ തന്റെ ഏറ്റവും വലിയ മാനസിക പിന്തുണയായിരുന്നുവെന്ന് ആമിർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. 2021ൽ വേർപിരിയുന്നതായി പ്രഖ്യാപിച്ചെങ്കിലും മകനെ ഒരുമിച്ച് വളർത്തുന്നതിലും സിനിമാ പദ്ധതികളിലും ഇന്നും ഇരുവരും സഹകരിക്കുന്നു.

സൗഹൃദം സൂക്ഷിക്കുന്നു. ഇരുവരും പരസ്പര ബഹുമാനത്തോടെയാണ് വേർപിരിഞ്ഞതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിവാഹമോചനത്തിനുശേഷവും കുടുംബസംഗമങ്ങളിലും സിനിമാ പരിപാടികളിലും പൊതുവേദികളിലും ആമിറും കിരണും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. 2025ൽ ആമിർ ഗൗരിയുമായുള്ള ബന്ധം പരസ്യമാക്കി.

Aamir Khan marriage

അതിനിടയിൽ ചില വിവാ​ദങ്ങളിലും നടൻ ഉൾപ്പെട്ടു. ബ്രിട്ടീഷ് മാധ്യമപ്രവർത്തക ജെസിക്ക ഹൈന്സുമായുള്ള ബന്ധവും അവരുടെ ഒരു കുട്ടിയുടെ പിതാവ് ആമിർ ആണെന്നുമുള്ള ആരോപണങ്ങൾ ഒരിടയ്ക്ക് പ്രചരിച്ചിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ആമിർ ഖാനും ഇത് അംഗീകരിച്ചിട്ടില്ല. മറ്റൊരു വിവാദം ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖുമായി നടൻ പ്രണയത്തിലായിരുന്നുവെന്നതാണ്.

ദംഗൽ, തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ സിനിമകൾക്ക് ശേഷമാണ് ആമിറിനേയും ഫാത്തിമ സന ഷെയ്ഖിനെയും ബന്ധപ്പെടുത്തി നിരവധി വാർത്തകൾ പ്രചരിച്ച് തുടങ്ങിയത്. എന്നാൽ ഇരുവരും പ്രണയബന്ധം സ്ഥിരീകരിച്ചിട്ടില്ല. ​ഗൗരിയുമായുള്ള ആമിറിന്റെ വിവാഹ ചിത്രങ്ങൾ പുറത്ത് വന്നതോടെ കടുത്ത വിമർശനമാണ് ഉയരുന്നത്. നടൻ ഉടുപ്പ് മാറും പോലെ ഭാര്യമാരെ മാറുകയാണെന്നാണ് പ്രധാന വിമർശനം.

ഡിപ്രഷനിലായിരുന്നപ്പോള്‍ 12 ഗുളിക കഴിച്ചിരുന്നു! ആ കേസ് ഇനി ഫോളോ ചെയ്യുന്നില്ല! നിര്‍ത്തി! കാരണം പറഞ്ഞ് ജസീല
ഡിപ്രഷനിലായിരുന്നപ്പോള്‍ 12 ഗുളിക കഴിച്ചിരുന്നു! ആ കേസ് ഇനി ഫോളോ ചെയ്യുന്നില്ല! നിര്‍ത്തി! കാരണം പറഞ്ഞ് ജസീല

നടൻ ജീവിതം ആസ്വദിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യമാരാണ് എല്ലാ കടമകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് നിറവേറ്റിയത്.അതുകൊണ്ടായിരിക്കാം കുട്ടികൾ തങ്ങളുടെ അമ്മമാരെ കൂടുതൽ സ്നേഹിക്കുന്നത്. കാരണം ചില അച്ഛന്മാർ സ്വന്തം സന്തോഷത്തിനാണ് ആദ്യം പ്രാധാന്യം നൽകുന്നത്.

അതേസമയം അമ്മമാർ സാമൂഹിക ഉത്തരവാദിത്തങ്ങൾ, കുട്ടികളെ വളർത്തൽ, കുടുംബകാര്യങ്ങൾ തുടങ്ങി എല്ലാം ചുമന്ന് മുന്നോട്ട് പോകുന്നു എന്നാണ് ചിലർ കുറിച്ചത്. ഏകദേശം നാല് പതിറ്റാണ്ടോളം നീണ്ട പൊതുജീവിതത്തിനിടെ ആമിർ ഖാന്റെ വ്യക്തിജീവിതം പല മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X