For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് മാസം ഇരിക്കാന്‍ പോലും പറ്റിയില്ല; സര്‍ജറി കൊണ്ട് നടന്ന സംഭവത്തെ കുറിച്ച് നടി ആഞ്ചല്‍

  |

  പ്രസിദ്ധമായ ടെലിവിഷന്‍ ഷോ യിലൂടെ ശ്രദ്ധേയായി മാറിയ നടിയാണ് ആഞ്ചല്‍ മുഞ്ജല്‍. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ആഞ്ചലിന് സാധിച്ചിരുന്നു. കഴിഞ്ഞ കുറേ കാലമായി നടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും വന്നിരുന്നില്ല. താനൊരു രോഗാവസ്ഥയിലൂടെ കടന്ന് പോയത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്.

  അടുത്തിടെ തനിക്ക് വലിയൊരു ശസ്ത്രക്രിയ ചെയ്തെന്നും അതുകൊണ്ടുണ്ടായ ബുദ്ധിമുട്ടുകള്‍ കാരണം ഒന്ന് ഇരിക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നുമാണ് ആഞ്ചല്‍ പറഞ്ഞത്. 2020 ല്‍ നടിയുടെ ശരീരത്ത് ചെറിയൊരു കുരു പോലെ കണ്ടു. എന്നാല്‍ ശരീരത്തിനുള്ളിലേക്ക് അത് 12 ഇഞ്ച് നീളമുള്ള സൈനസ് ആയി വളര്‍ന്ന കാര്യം അന്ന് നടി അറഞ്ഞിരുന്നില്ല. പിന്നെ നടന്ന കാര്യങ്ങളാണ് ഇടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെ നടി പറഞ്ഞത്.

  ഡിസംബര്‍ 23 നാണ് എനിക്ക് സര്‍ജറി ചെയ്യുന്നത്. എന്റെ നട്ടെല്ലിന് താഴെ ഇടുപ്പിന്റെ അടുത്ത് ഒരു കുരു ഉണ്ടായിരുന്നു. ഉറക്കത്തില്‍ മുത്രമൊഴിക്കുന്നതിനായി എന്റെ ശരീരത്തില്‍ പൈപ്പ് സ്റ്റിച്ച് ചെയ്ത് പിടിപ്പിച്ചിരുന്നു. ഒരിക്കല്‍ തുന്നല്‍ അല്പം നീങ്ങിയതോടെ ഡ്രെയിന്‍ പൈപ്പ് വികസിച്ചു. പെട്ടെന്ന് തന്നെ എന്നെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സത്യത്തില്‍ നട്ടെല്ലിന് സമീപത്തുള്‌ല പൈലോനിഡല്‍ സൈനസ് ആണ് എനിക്കുണ്ടായത്.

  Also Read: കൈയ്യില്‍ പാമ്പിന്റെ ടാറ്റൂ; സൂപ്പര്‍താരം നാഗര്‍ജുന കൈയ്യില്‍ കുത്തിയ ടാറ്റുവിന് പിന്നിലെ കാരണം പറഞ്ഞ് നടന്‍

  ഒരു കുരു പോലെയാണ് ആദ്യം വന്നത്. ഇടയ്ക്ക് വരികയും പോവുകയും ചെയ്യും. സര്‍ജറി ചെയ്യുമ്പോള്‍ എന്റെ ഇടുപ്പിന്റെ നാല് പാളികള്‍ക്കുള്ളില്‍ പതിമൂന്ന് തുന്നലുകള്‍ ഉണ്ടായിരുന്നു. ശസ്ത്രക്രിയ പുറകില്‍ നടത്തിയത് കൊണ്ട് രണ്ട് മാസത്തേക്ക് മലര്‍ന്ന് കിടക്കാനോ ഇരിക്കാനോ പോലും എനിക്ക് സാധിച്ചില്ല. ഇടത്തോട്ടോ വലത്തോട്ടോ നില്‍ക്കുകയോ ചായുകയോ ചെയ്തിട്ടാണ് ഞാന്‍ ഭക്ഷണം കഴിച്ചിരുന്നത്. ഫെബ്രുവരി ആയപ്പോഴാണ് ഡോക്ടര്‍ എന്നോട് ഇരിക്കാന്‍ ആദ്യമായി ആവശ്യപ്പെടുന്നത്.

  Also Read: നടിമാര്‍ ഗര്‍ഭിണിയാവുന്ന കാര്യത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ട്; ആലിയ ഭട്ട് അമ്മയാവുന്നതിനെ പറ്റി ഇഷ കോപ്പികർ

  ആ നിമിഷം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. ഇനി മുതല്‍ ഇരിക്കുന്നത് പരിശീലിക്കണം. അന്നെനിക്കത് ഒരു ആഡംബരവും വിശ്വസിക്കാന്‍ പോലും സാധിക്കാത്ത കാര്യവുമായി തോന്നി. ആദ്യം ഇരിക്കാന്‍ നോക്കിയപ്പോള്‍ രണ്ട് മിനുറ്റ് പോലും എനിക്കതിന് സാധിച്ചില്ല. ഒന്ന് മര്യാദയ്ക്ക് ഇരിക്കാന്‍ എനിക്ക് അഞ്ച് മിനുറ്റോളം സമയം വേണ്ടി വന്നു. ചെറിയ പ്രായം മുതല്‍ ചെയ്ത് വന്ന കാര്യം രണ്ട് മാസം ചെയ്യാതെ വന്നപ്പോഴെക്കും എനിക്ക് ചെയ്യാന്‍ സാധിക്കാതെ വന്നു. ദൈവത്തിന്റെ അടുത്ത് നിന്നും എന്റെ അമ്മയില്‍ നിന്നുമാണ് എനിക്ക് ശക്തി ലഭിച്ചത്.

  Also Read: ആദ്യം അബോര്‍ഷനായി പോയി; വിവാഹമോചന വാര്‍ത്തകള്‍ക്കിടയില്‍ ഗര്‍ഭകാല വിശേഷങ്ങള്‍ പറഞ്ഞ് നടി അനുശ്രീ

  നെഗറ്റീവായ വാക്കുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. ഞാന്‍ സുഖം പ്രാപിക്കും എന്നതിനെ പറ്റി മാത്രമേ ചിന്തിച്ചുള്ളു. അങ്ങനൊരു സൈക്കോളജിയാണ് ആ കാര്യത്തില്‍ നടത്തിയതെന്ന് ആഞ്ചല്‍ പറയുന്നു. എന്റെ ജീവിതം തന്നെ മാറ്റി മറിക്കാന്‍ അതിന് സാധിച്ചിരുന്നു. ആശുപത്രിയില്‍ പോയപ്പോള്‍ മുതല്‍ സര്‍ജറി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരുന്നത് വരെ എല്ലാം പോസിറ്റീവായി തന്നെ പോയെന്നും നടി കൂട്ടിച്ചേര്‍ത്തു.

  Read more about: actress
  English summary
  Aanchal Munjal Says She Could Not Sleep Or Sit On Her Back For Two Months
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X