വേര്‍പിരിഞ്ഞെന്ന് പറഞ്ഞ ഐശ്വര്യ റായിയും അഭിഷേകും മകളോടൊപ്പം, അവധി ആഘോഷമാക്കി തിരികെയെത്തി താരദമ്പതിമാര്‍

വിവാഹമോചിതരായി എന്ന പേരില്‍ ഏറ്റവുമധികം ഗോസിപ്പ് കോളത്തില്‍ നിറഞ്ഞുനിന്ന താരദമ്പതിമാരാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. 2007ല്‍ വിവാഹിതരായത് മുതല്‍ ഇരുവരുടെയും ദാമ്പത്യ ജീവിതത്തെ ചുറ്റിപ്പറ്റി നിരവധി കഥകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചാറു മാസങ്ങളായി നിരന്തരം താരദമ്പതിമാര്‍ക്കെതിരെ വാര്‍ത്തകള്‍ വരികയായിരുന്നു. അംബാനി കുടുംബത്തിലെ വിവാഹത്തിന് ഇരുവരും വന്ന രീതികളാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് കാരണമായത്.

ഐശ്വര്യ റായി മകള്‍ ആരാധിക്കുന്ന ഒറ്റയ്ക്ക് വന്നപ്പോള്‍ അഭിഷേക് ബച്ചന്‍ മാതാപിതാക്കളുടെയും സഹോദരിയുടെയും കൂടിയായിരുന്നു വിവാഹത്തിന് എത്തിയത്. ഇതോടെ നടന്‍ ഐശ്വര്യ ഉപേക്ഷിച്ചെന്നും താരങ്ങളുടെ ഡിവോഴ്‌സിലേക്ക് എത്തി എന്നും തുടങ്ങി കഥകള്‍ വന്നു.

abhishek

എന്നാല്‍ ആഴ്ചകള്‍ക്കു മുന്‍പ് മകള്‍ ആരാധിയുടെ സ്‌കൂളിലെ ആനുവല്‍ ഡേയ്ക്ക് അഭിഷേകും ഐശ്വര്യയും ഒപ്പം അമിത ബച്ചനും ഒരുമിച്ചു വന്നത് വലിയ വാര്‍ത്തയായി. എന്നാല്‍ അവിടെയും മകള്‍ക്ക് വേണ്ടി പബ്ലിക് സ്റ്റണ്ട് ഒഴിവാക്കാന്‍ ഇരുവരും ഒരുമിച്ച് വന്നതാണെന്ന പ്രചരണം ഉണ്ടായി.

നിരന്തരമായി വന്നുകൊണ്ടിരുന്ന ഡിവോഴ്‌സ് വാര്‍ത്തകള്‍ക്കിടയില്‍ ഐശ്വര്യയുടെയും അഭിഷേകിന്റെയും പുതിയ ഒരു വീഡിയോ കൂടി പ്രചരിക്കുകയാണ്. ന്യൂയര്‍ ആഘോഷത്തിനുശേഷം കുടുംബസമേതം മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ അഭിഷേകും ഐശ്വര്യയും മകള്‍ ആരാധ്യയുമാണ് വീഡിയോയില്‍ ഉള്ളത്. ആരാധകരെ പോലും ത്രില്ലടിപ്പിച്ചുകൊണ്ടുള്ള പുതിയ വീഡിയോ വളരെ പെട്ടന്ന് വൈറല്‍ ആയി.

എയര്‍പോര്‍ട്ടിന് അകത്തുനിന്ന് പുറത്തേക്ക് ഇറങ്ങിയ വരുമ്പോള്‍ താരങ്ങളെ സ്വീകരിക്കാന്‍ നിരവധി മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു. എല്ലാവരോടും ഹാപ്പി ന്യൂ ഇയര്‍ ആശംസിക്കുകയും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും പറഞ്ഞ് ആണ് ഐശ്വര്യ കാറിനുള്ളിലേക്ക് കയറിയത്. ഭാര്യയും മകളെയും സംരക്ഷിച്ചു കാറിനകത്ത് കയറ്റിയതിനുശേഷം ആണ് അഭിഷേക് കാറില്‍ കയറി പോകുന്നത്.

abhishek

ഇതോടെ അവരെ ഒരു കുടുംബമായി ഒരുമിച്ച് കണ്ടതില്‍ വളരെ സന്തോഷമെന്ന് പറയുകയാണ് ആരാധകര്‍. ഒടുവില്‍ അവര്‍ ഒരുമിച്ചായതില്‍ വളരെ സന്തോഷമുണ്ട്. എല്ലാ വിവാഹങ്ങളും പബ്ലിസിറ്റി സ്റ്റണ്ടുകള്‍ക്ക് വേണ്ടിയല്ലെന്ന് ആളുകള്‍ മനസ്സിലാക്കേണ്ടതുണ്ട്. ചില ആളുകള്‍ സാമൂഹിക ജീവിതത്തേക്കാള്‍ സ്വകാര്യതയെ വിലമതിക്കുന്നു.

ഐശ്വര്യയും അഭിഷേകും വളരെ പക്വത വന്ന ദമ്പതിമാരാണ്. മകളുടെ കാര്യത്തിലും അല്ലാതെയും വ്യക്തമായ ധാരണകള്‍ അവര്‍ക്കുണ്ട്. ചില തോന്നലുകളുടെ പുറത്ത് ഊഹാപോഹങ്ങള്‍ പ്രചരിച്ചു. അതൊന്നും ചിലപ്പോള്‍ ഇവര്‍ അറിഞ്ഞിട്ട് പോലും ഉണ്ടാകില്ല. ഇനി അറിഞ്ഞാല്‍ തന്നെ വളരെ നിസാരമായി തള്ളി കളയുകയേ ഉള്ളു. ദയവ് ചെയ്ത് ഇനിയും ഇവരെ പറ്റി കഥകള്‍ ഇറക്കരുതെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

More from Filmibeat

Read more about: abhishek bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X