അമ്മയുടെ മകൾ തന്നെ! വേദിയിൽ താരമായി ആരാധ്യ, കൈയ്യടിച്ച് ബോളിവുഡ്...

ഐശ്വര്യ- അഭിഷേക് താരദമ്പതിമാരുടെ മകൾ ആരാധ്യ ബച്ചന്റെ ബോളിവുഡ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. വളരെ ചെറുപ്പം മുതൽ തന്നെ ആരാധ്യ വാർത്തകളിൽ ഇടം പിടിക്കാറുണ്ടായിരുന്നു . ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആരാധ്യയുടെ നൃത്ത നാടകമാണ്. സ്കൂൾ വാർഷികാകോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ആരാധ്യയുടെ പ്രകടനം. ധീരുഭായി അംബാനി സ്കൂളിലാണ് ആരാധ്യ പഠിക്കുന്നത്.

Aishwarya Rai

അച്ഛനമ്മമാരെ പോലെ തനിയ്ക്കും അഭിനയം നിഷ്പ്രയാസം സാധിക്കും എന്ന് ആരാധ്യ തെളിയിച്ചു കഴിഞ്ഞു. കന്യ എന്ന നൃത്ത നാടകമാണ് ആരാധ്യയും കൂട്ടരും അവതരിപ്പിച്ചത്.താരപുത്രിയുടെ പ്രകടനം കാണുവനായി മുത്തശ്ശൻ അമിതാഭ് ബച്ചനും, ജയബച്ചനും അഭിഷേക്- ഐശ്വര്യ റായ് എന്നിവർ സ്കൂളിൽ എത്തിയിരുന്നു. ബച്ചൻ കുടുംബാംഗങ്ങളെ കൂടാതെ ഷാരൂഖ് ഖാനും സ്കൂളിൽ എത്തിയിരുന്നു. ആരാധ്യയുടെ പ്രകടനം ഷാരൂഖ് ഖാൻ ഉൾപ്പെടെ അവിടെ കൂടിയ എല്ലാ തരങ്ങളും ഫോണിൽ പകർത്തുകയും ചെയ്തിരുന്നു.

കിങ് ഖാന്റെ ഇളയമൻ അബ്രം ഖാൻ, ആമീർ ഖാന്റെ മകനും ഇതേ സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്. ഇതിനു മുൻപും ആരാധ്യയുടെ നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്കൂളിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ തന്നെയായിരുന്നു സുഹൃത്തുക്കൾക്കൊപ്പം താരപുത്രിയുടെ നൃത്തം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ആരാധ്യയുടെ ഡാൻസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X