അമ്മയുടെ നായകനാണ് ആരാധ്യയുടെ പ്രിയപ്പെട്ടവൻ, മകളുടെ ക്രഷിനെ പരിചയപ്പെടുത്തി ഐശ്വര്യ റായ്

ഐശ്വര്യ റായ് ബച്ചന്റെ കുടുംബ വിശേഷം അറിയാൻ പ്രേക്ഷകർക്ക് അതിയായ താൽപര്യമാണ്. സിനിമ കോളങ്ങളിൽ നടിയുടെ വിശേഷം എപ്പോഴും ചർച്ച വിഷയം ആകാറുമുണ്ട്.. ബോളിവുഡും തെന്നിന്ത്യൻ സിനിമ പ്രേമികളും ഒരു പോലെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ഐശ്വര്യ റായ്. മലയാളത്തിൽ സജീവമല്ലെങ്കിൽ പോലും ആഷിന് കൈനിറെയ ആരാധകരാണിവിടെ. വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ആ പഴയ സ്ഥാനമാണ് നടിക്കുള്ളത്.

ഐശ്വര്യയെ പോലെ തന്നെ മകൾ ആരാധ്യയും സിനിമ കോളങ്ങളിൽ ചർച്ചയാകാറുണ്ട്. ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ഇടം പിടിച്ച താരപുത്രിയാണ് ആരാധ്യ ബച്ചൻ. ജനിച്ചപ്പോൾ മുതൽ താരപുത്രിയുടെ പിന്നാലെയായിരുന്നു പാപ്പരാസികളുടെ കണ്ണുകൾ. ഇതിൽ പലപ്പോഴും അത്യപ്തി പ്രകടിപ്പിച്ച് ഐശ്വര്യയും ഭർത്താവും നടനുമായ അഭിഷേക് ബച്ചനും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആരാധ്യയുടെ ക്രഷിനെ കുറിച്ചാണ്. അമ്മ ഐശ്വര്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് മകളുടെ ക്രഷിനെ കുറിച്ച് താര സുന്ദരി വെളിപ്പെടുത്തിയത്.

രണ്ടാം  വരവ്

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഐശ്വര്യ വിവാഹിതയാകുന്നത്. പിന്നീട് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം.. മികച്ച നടിയായി തിളങ്ങി നിന്നത് പോലെ കുടുംബ ജീവിതത്തിലും താരം പെർഫക്ട് ആയിരുന്നു. ഓഫ് സ്ക്രീനിലെ മികച്ച അമ്മയായിട്ടാണ് ഐശ്വര്യയെ അറിയപ്പെടുന്നത്. ആരാധ്യ ജനിച്ചതിന് ശേഷമാണ് ഐശ്വര്യ വീണ്ടും ക്യാമറക്ക് മുന്നിൽ എത്തുന്നത്. അതും സജീവമല്ലായിരുന്നു.

രണ്ടാംവരവിലെ  നായകൻ

ഐശ്വര്യയുടെ മടങ്ങി വരവിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു 2016 ൽ പുറത്തിറങ്ങിയ എ ദിൽ ഹായ് മുഷ്കിൽ. രൺബീർ കപൂർ, അനുഷ്ക ശർമ എന്നിവർക്കൊപ്പം പ്രധാന വേഷത്തിലായിരുന്നു ഐശ്വര്യയും ചിത്രത്തിൽ എത്തിയത്. ചിത്രത്തിൽ രൺബീറിന്റെ ഒരു നായികയായിട്ടായിരുന്നു ആഷ്. ഗംഭീര മേക്കോവറിലായിരുന്നു ഐശ്വര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. കൂടാതെ രൺബീറുമായുള്ള ചില സീനുകൾ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അന്ന് ഇത് വലിയ ചർച്ച വിഷയമായിരുന്നു.

 മകളുടെ ക്രഷ്

അമ്മയുടെ നായകൻ തന്നെയാണ് ആരാധ്യയുടെ ക്രഷും. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് മകൾക്ക് രൺബീർ കപൂറുമായുള്ള ആത്മബന്ധത്തെ കുറിച്ച് ഐശ്വര്യ പറഞ്ഞത്. ഒരിക്കൽ പിതാവ് അഭിഷേക് ബച്ചനാണെന്ന് തെറ്റിധരിച്ച് ആരാധ്യ രൺബീറിനെ വന്ന് കെട്ടിപ്പിടിച്ച സംഭവവും ആഷ് പങ്കുവെച്ചിരുന്നു. ആള് മാറിയെന്ന് അറിഞ്ഞപ്പോൾ പെട്ടെന്ന് തന്നെ കൈ പിൻവലിച്ചു. പിന്നീട് രൺബീറിന് മുന്നിൽ നാണിച്ച് നിന്ന ആരാധ്യയെയാണ് കണ്ടത്.

രൺബീറുമായുള്ള  ആത്മബന്ധം

പിന്നീട് രൺബീറുമായി വളരെ പെട്ടെന്ന് തന്നെ ആരാധ്യ അടുക്കുകയായിരുന്നെന്നും ഐശ്വര്യ പറഞ്ഞു. അങ്കിൾ എന്ന് പറഞ്ഞാണ് രൺബീറിനെ ആരാധ്യയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. എന്നാൽ തമാശയ്ക്ക് വേണ്ടിരൺബീർ അത് തിരുത്തി ആർകെ എന്ന് പറഞ്ഞു കൊടുത്തു. എന്നാൽ വീണ്ടും രൺബീറിനെ കണ്ടപ്പോൾ അവൾ അങ്കിൾ എന്ന് തന്നെയായിരുന്നു വിളിച്ചത്. എന്നാൽ പെട്ടെന്ന് ഒരു ദിവസം അങ്കിൾ എന്നതിന് പകരം ആർകെ എന്ന് വിളിച്ചു. ഇത് കേട്ട് ഞങ്ങൾ എല്ലാവരും അന്ന് ചിരിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X