ഇതാണ് ഐശ്വര്യ റായിയുടെ മകളുടെ മര്യാദ, കണ്ട് പഠിക്കണം, കാണൂ
മുന്‍ ലോക സുന്ദരിയുടെ മകളാണ്, ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചന്റെ കൊച്ചുമകളാണ് എന്നൊക്കെയുള്ള അഹങ്കാരമൊന്നും കൊച്ച് ആരാധ്യയ്ക്ക് ഇല്ല. എല്ലാ മര്യാദകളോടും കൂടെ തന്നെയാണ് ആരാധ്യയെ ബച്ചന്‍ കുടുംബം വളര്‍ത്തിയത്.
അല്ല എന്ന ചിന്ത ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ചുവടെ കൊടുത്ത വീഡിയോ ഒന്ന് കാണണം. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഐശ്വര്യ റായിയുടെയും അഭിഷേബ് ബച്ചന്റെയും മകളുടെ മര്യാദ കണ്ട് പഠിക്കുകയും വേണം.

കാന്‍ ഫെസ്റ്റിവലിന് ഇത്തവണ ഐശ്വര്യ റായിക്കൊപ്പം ആരാധ്യയും ആകര്‍ഷണമായിരുന്നു. ചടങ്ങിന് വന്ന ഐശ്വര്യ അച്ഛനെ കണ്ടപ്പോള്‍ കെട്ടിപിടിച്ച് കാല് തൊട്ട് വന്ദിച്ചു. ഇത് കണ്ട ആരാധ്യ, ഐശ്വര്യ താഴെ നിര്‍ത്തിയപ്പോള്‍ നേരെ ചെന്ന് ഐശ്വര്യ ചെയ്തതു പോലെ തന്നെ അനുകരിച്ചു.
ഇങ്ങനെ വേണം കുട്ടികൾ..Aaradhya Bachchan.... A well brought up kid... ഇങ്ങനെ വേണം കുട്ടികൾ..for more updates... LIKE page Kerala Lifestyle www.facebook.com/KeralaLifestyle
Posted by Kerala Lifestyle on Tuesday, May 19, 2015
ആരാധ്യ ഇല്ലാതെ ഒരു സെക്കന്റ് പോലും തനിക്ക് കഴിയില്ലെന്ന് ഐശ്വര്യ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. ആരാധ്യയുടെ ആദ്യത്തെ കാന്‍ റെഡ് കാര്‍പെറ്റാണ് കഴിഞ്ഞത്. കാന്‍ ഫെസ്റ്റിവലിനിടെ ആരാധ്യയ്‌ക്കൊപ്പമുള്ള ഐശ്വര്യയുടെ ഫോട്ടോകള്‍ ഇതിനകം ട്വിറ്ററില്‍ വൈറലായിക്കഴിഞ്ഞു.


Click it and Unblock the Notifications