ഐശ്വര്യയുടെ കുഞ്ഞുമാലാഖയ്ക്ക് പിറന്നാള്‍! താരപുത്രിയ്ക്ക് ജന്മദിന ആശംസകളുമായി ബച്ചന്‍ കുടുംബം!

ഐശ്വര്യ റായി ബച്ചനും അഭിഷേക് ബച്ചനും മകള്‍ ആരാധ്യയെ പുറംലോകത്ത് കാണിക്കാന്‍ ആദ്യം മടി കാണിച്ചിരുന്നു. എന്നാല്‍ ക്യാമറ കണ്ണുകള്‍ പിന്തുടരാന്‍ തുടങ്ങിയതോടെ ആരാധ്യയിപ്പോള്‍ കൊച്ചു സെലിബ്രിറ്റി തന്നെയാണ്. അമ്മയ്‌ക്കൊപ്പം പല വലിയ വേദികളിലും ഇതിനകം ആരാധ്യ കയറി ഇറങ്ങിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ താരകുടുംബത്തിന്റെ എല്ലാമെല്ലാമാണ് ഈ താരപുത്രി.

നവംബര്‍ പതിനാറിന് ആരാധ്യ തന്റെ ഏഴാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. ആരാധ്യയ്ക്ക് ആശംസകളുമായി ആദ്യമെത്തിയത് മുത്തച്ഛന്‍ അമിതാഭ് ബച്ചനാണ്. പിന്നാലെ അച്ഛന്‍ അഭിഷേക് ബച്ചന്റെയും ആശംസയെത്തി. ഈ വീട്ടിലെ മകള്‍, ആരാധ്യയുടെ എല്ലാ ആഗ്രഹങ്ങളും സഫലമാവാന്‍ നീണ്ട കാലം സന്തോഷത്തോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ സ്‌നേഹത്തോടെ എല്ലാവിധ അനുഗ്രഹങ്ങളുമെന്നുമായിരുന്നു അമിതാഭ് ബച്ചന്‍ പറഞ്ഞിരുന്നത്.

 aiswarya-aaradhya

എന്റെ രാജകുമാരിയ്ക്ക് പിറന്നാള്‍ ആശംസകള്‍. ഈ കുടുംബത്തിന്റെ അഭിമാനവും സന്തോഷവും നീയാണ്. നീ എന്നും ഇങ്ങനെ സന്തോഷത്തോടെയും നിര്‍മ്മല സ്‌നേഹമുള്ള കുട്ടിയായും ജീവിക്കാന്‍ പ്രാര്‍ത്ഥിക്കുകയാണ്. എന്റെ ഹൃദയം നിറഞ്ഞ സ്‌നേഹവും എന്നുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രത്തിനൊപ്പം അഭിഷേക് കുറിച്ചത്.

മക്കളുടെ കാര്യത്തില്‍ എല്ലാ അമ്മമാരും ഒരുപോലെയാണെങ്കിലും ഐശ്വര്യ റായിയെ പോലൊരു താരസുന്ദരി മകള്‍ക്ക് നല്‍കുന്ന പരിചരണം ശ്രദ്ധേയമാണ്. പ്രശ്സതിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും കുടുംബം കഴിഞ്ഞിട്ടേ ഐശ്വര്യ റായിയ്ക്ക് മറ്റെന്തുമുള്ളു. മകളുടെ ജനനത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന ഐശ്വര്യ മകള്‍ വളര്‍ന്നതിന് ശേഷമായിരുന്നു തിരിച്ച് വന്നത്. മക്കളെ നോക്കാന്‍ ആയമാരെ ഏല്‍പ്പിക്കുന്ന അമ്മമാരാണ് ബോളിവുഡില്‍ കൂടുതലുള്ളതെങ്കിലും ജനിച്ച നാളു മുതല്‍ ആരാധ്യയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഐശ്വര്യയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X