ജനിച്ചത് മുതല്‍ വാര്‍ത്തയില്‍ നിറയുന്ന താരപുത്രി, ആരാധ്യയുടെ പിറന്നാൾ ചിത്രങ്ങള്‍ പുറത്ത്!
താരങ്ങളെ പോലെ താരപുത്രിമാരും പുത്രന്മാരുമെല്ലാം സെലിബ്രിറ്റികളാണ്. അവരുടെ ഓരോ ചിത്രങ്ങളും വാര്‍ത്തയില്‍ നിറയാറുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ബോളിവുഡിന്റെ കൊച്ചുമകള്‍ ആരാധ്യ ബച്ചനാണ് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആണെന്നത് മാത്രമല്ല അമിതാഭ് ബച്ചന്റെ പേരക്കുട്ടിയാണെന്നതും ആരാധ്യയെ പ്രമുഖയാക്കിയിരിക്കുകയാണ്.

ജനിച്ചപ്പോള്‍ മുതല്‍ വാര്‍ത്തയില്‍ സ്ഥാനം നേടി ആരാധ്യ ഇന്നലെ ഏഴാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. കുഞ്ഞ് ആരാധ്യയുടെ പിറന്നാള്‍ ഗംഭീരമായി തന്നെ ആഘോഷിച്ചിരിക്കുകയാണ്. മഞ്ഞ നിറമുള്ള ഉടുപ്പണിഞ്ഞായിരുന്നു താരപുത്രി പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയത്. ഒപ്പം അച്ഛന്‍ അഭിഷേക് അമ്മ ഐശ്വര്യ, മുത്തച്ഛന്‍ അമിതാഭ് ബച്ചന്‍, മുത്തശ്ശി ജയ ബച്ചന്‍, എന്നിങ്ങനെ താരകുടുംബം മുഴുവനുമുണ്ടായിരുന്നു.
പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. മകള്‍ക്ക് ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയിലൂടെ അഭിഷേക് പങ്കുവെച്ച ചിത്രം തരംഗമായിരുന്നു. എന്റെ രാജകുമാരിയ്ക്ക് പിറന്നാള്‍ ആശംസകള്‍. ഈ കുടുംബത്തിന്റെ അഭിമാനവും സന്തോഷവും നീയാണ്. നീ എന്നും ഇങ്ങനെ സന്തോഷത്തോടെയും നിര്‍മ്മല സ്നേഹമുള്ള കുട്ടിയായും ജീവിക്കാന്‍ പ്രാര്‍ത്ഥിക്കുകയാണ്. എന്റെ ഹൃദയം നിറഞ്ഞ സ്നേഹവും എന്നുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രത്തിനൊപ്പം അഭിഷേക് കുറിച്ചത്.


Click it and Unblock the Notifications











