അമ്മയെ പോലെ തന്നെയാണ് മകളും!! സ്റ്റേജ് ഇളക്കി മറിച്ച് താര പുത്രി, ആരാധ്യയുടെ ഡാൻസ് വൈറലാകുന്നു
വളരെ ചെറിയ പ്രായത്തിൽ തന്നെ ക്യാമറ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന കുട്ടി താരമാണ് ആരാധ്യ ബച്ചൻ. ഐശ്വര്യയ്ക്കൊപ്പം ക്യാമറയ്ക്ക് മുന്നിൽ എപ്പോഴും ആരാധ്യയും പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആരാധ്യയുടെ ഡാൻസാണ്. സ്കൂൾ പരിപാടിയിലാണ് ആരാധ്യയും കൂട്ടരും നൃത്തം ചെയ്ത്. മകളുടെ ഡാൻസ് കാണാൻ അമിതാഭ് ബച്ചൻ ഒഴികെ ബച്ചൻ കുടുംബത്തിലെ എല്ലാവരും ഉണ്ടായിരുന്നു.

ആരാധ്യയുടെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മികച്ച് പ്രേക്ഷക സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. താരപുത്രിയ്ക്ക് ആശംസ അറിയിച്ച് ബോളിവുഡും പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്. അമ്മയുടേയും അച്ഛനേയും മുത്തശ്ശനേയും പോലെ ആരാധ്യയും ബോളിവുഡിൽ മിന്നി തിളങ്ങുമെന്നാണ് പ്രേക്ഷകർ പറയുന്നത്.
മുൻ വർഷങ്ങളെ പോലെ അമ്മയോടൊപ്പം ആരാധ്യയും ക്യാനിൽ തിളങ്ങിയിരുന്നു. അമ്മയുടെ കൈ പിടിച്ചായിരുന്നു ആരാധ്യയും റെഡ് കാർപ്പെറ്റിൽ തിളങ്ങിയത്. മുൻ വർഷങ്ങളെക്കാലും ഇക്കുറി ആരാധ്യ കാനിൽ തിളങ്ങി നിന്നിരുന്നു. ആരാധ്യയുടെ ക്യാനിലെ എൻട്രിയെ സ്വഗതം ചെയ്ത് ബോളിവുഡ് താരങ്ങൾ എത്തിയിരുന്നു. മഞ്ഞ നിറത്തിലുള്ള ഗൗൺ ധരിച്ചു കൊണ്ടാണ് ആരാധ്യ ക്യാനിൽ എത്തിയത്.


Click it and Unblock the Notifications