ഐശ്വര്യയ്‌ക്കൊപ്പം വളര്‍ന്നല്ലോ, അമ്മയുടെ ഫോട്ടോ പകര്‍ത്തി താരപുത്രി! അമ്മയ്‌ക്കൊപ്പം വൈറലായി ആരാധ്യ
ഐശ്വര്യ റായിയെ കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും വലിയ വാര്‍ത്തകളായി മാറുന്നതാണ് പതിവ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി നടിയും ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനുമായിട്ടുള്ള ഡിവോഴ്‌സ് വാര്‍ത്തകളാണ് പ്രചരിക്കാറുള്ളത്. എന്നാല്‍ കുടുംബം സന്തുഷ്ടരായി ഇപ്പോഴും മുന്നോട്ട് പോവുകയാണ്.
ഇതിനിടെ ഐശ്വര്യ റായിയുടെയും മകള്‍ ആരാധ്യ ബച്ചന്റെയും പുതിയൊരു വീഡിയോ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന സൈമ 2024-ല്‍ ഐശ്വര്യ റായി മകള്‍ക്കൊപ്പം പങ്കെടുത്തിരുന്നു. മികച്ച നടിയ്ക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചത് ഐശ്വര്യയ്ക്കായിരുന്നു.

തമിഴില്‍ മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍: II (2023) എന്ന ചിത്രത്തിലെ പ്രകടനമാണ് നടിയ്ക്ക് അംഗീകാരം നേടി കൊടുത്തത്. അവാര്‍ഡ് വാങ്ങുന്നതിനായി വേദിയിലെത്തിയ നടി തന്റെ കഥാപാത്രത്തെ കുറിച്ചും തുറന്ന് സംസാരിച്ചിരുന്നു. ചിത്രത്തിലെ നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. അതേ സമയം നടിയ്‌ക്കൊപ്പം ഉണ്ടായിരുന്ന മകള്‍ ആരാധ്യ ബച്ചന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.
അവാര്‍ഡ് ദാന ചടങ്ങില്‍ നടന്‍ ചിയാന്‍ വിക്രമിനൊപ്പം മുന്‍നിരയില്‍ തന്നെയാണ് ഐശ്വര്യ റായി ഇരുന്നത്. ഒപ്പം മകളും ഉണ്ടായിരുന്നു. ഇടയ്ക്ക് അവാര്‍ഡ് വാങ്ങുന്നതിനായി അമ്മ വേദിയിലേക്ക് പോയപ്പോള്‍ ആരാധ്യ അമ്മയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
അമ്മയുടെ വിജയ നിമിഷം പകര്‍ത്തുന്ന ആരാധ്യയുടെ ചിത്രങ്ങളും വീഡിയോസുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ ഇരുവരുടെയും ഐക്യത്തെ കുറിച്ചും സ്‌നേഹത്തെ കുറിച്ചുമൊക്കെ കമന്റുകള്‍ വരാന്‍ തുടങ്ങി. ഐശ്വര്യ വീണ്ടും ഒരു തിരിച്ചുവരവ് നടത്തുകയാണ്. അവള്‍ അവളെ തന്നെ സംരക്ഷിക്കാന്‍ തുടങ്ങിയതായി തോന്നുന്നു. ഇപ്പോഴും ഐശ്വര്യ സുന്ദരിയാണെന്ന് പറയണം.
വളരെ അനുസരണയുള്ള കുട്ടിയായിട്ടാണ് ആരാധ്യ പുറത്തു വരുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നിലാണെങ്കിലും അതല്ല, പൊതുവേദികളിലാണെങ്കിലും താരപുത്രിയുടെ വിനയം ശ്രദ്ധേയമാണ്. അവളുടെ കുടുംബം നന്നായി വളര്‍ത്തിയത് കൊണ്ടാണെന്ന് പറയാം. പ്രത്യേകിച്ച് അവളുടെ അമ്മ ഐശ്വര്യ.... എന്നാണ് ഭൂരിഭാഗം പേരുടെയും കമന്റുകള്‍.
2007 ലാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരാവുന്നത്. 2011 ല്‍ ഐശ്വര്യ മകള്‍ ആരാധ്യയ്ക്ക് ജന്മം കൊടുത്തു. മകളുടെ വരവോട് കൂടി അഭിനയമടക്കമുള്ള കരിയറിനോട് ഐശ്വര്യ ഗുഡ്‌ബൈ പറഞ്ഞു. വിശ്വസുന്ദരിയാണെങ്കിലും മകള്‍ക്ക് വേണ്ടി കരിയര്‍ പോലും വേണ്ടെന്ന് വെക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു.

മാത്രമല്ല സ്വന്തം മകളെ ആയയെ നിര്‍ത്തി നോക്കുന്നതിനെ നടി എതിര്‍ത്തിരുന്നു. അത്തരം സങ്കല്‍പ്പങ്ങളോള് തനിക്ക് തീരെ താല്‍പര്യമില്ലെന്നും മകളുടെ എല്ലാ കാര്യവും താനാണ് നോക്കുന്നതെന്നുമാണ് ഐശ്വര്യ പറഞ്ഞിട്ടുള്ളത്. കുഞ്ഞ് ജനിച്ചത് മുതല്‍ അടുത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ ഐശ്വര്യ ഒരിക്കലും ശ്രമിച്ചിട്ടില്ല.
നടി എവിടെ പോയാലും വാല് പോലെ മകളും ഉണ്ടാവാറുണ്ട്. കാന്‍ ഫിലിം ഫെസ്റ്റിവലിലും മറ്റ് ഇന്റര്‍നാഷണല്‍ വേദികളിലുമൊക്കെ ഐശ്വര്യയ്‌ക്കൊപ്പം ചെറിയ പ്രായം മുതല്‍ മകളും വരുമായിരുന്നു. ഇതൊക്കെ വലിയ വാര്‍ത്തകളായി മാറുന്നതാണ് പതിവ്. ഇത്തവണയും മകളെ മാറ്റി നിര്‍ത്താതെ ഒപ്പം ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് നടി.
എന്നാല്‍ പുതിയ ചിത്രങ്ങളില്‍ താരപുത്രിയ്ക്കുണ്ടായ മാറ്റം ചില ബോഡി ഷെയിമിങ്ങിനും കാരണമായിരിക്കുകയാണ്. കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ആരാധ്യയുടെ പുതിയ ചിത്രങ്ങള്‍ പുറത്ത് വരുന്നത്. ചിത്രത്തില്‍ നല്ലോണം തടി വെച്ചത് പോലെ കാണാം. ഇതോടെ അമ്മയുടെ ഒപ്പം മകള്‍ വളര്‍ന്നല്ലോ, സൗന്ദര്യ കാര്യങ്ങളിലൊന്നും ശ്രദ്ധിക്കുന്നില്ലേ എന്ന ചോദ്യത്തിനൊപ്പം താരപുത്രിയെ അധിഷേപിക്കുന്ന കമന്റുകലും വരുന്നുണ്ട്.


Click it and Unblock the Notifications











