ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ അഭിഷേകിന് മകള്‍ ആരാധ്യ നല്‍കിയ സര്‍പ്രൈസ്! കാണൂ
ബോളിവുഡില്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരജോഡികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും. ഇരു താരങ്ങളുടെയും വിവാഹം കഴിഞ്ഞതിനും കുഞ്ഞുണ്ടായതിനു ശേഷവും ദമ്പതികളുടെ വിശേഷങ്ങള്‍ അറിയാന്‍ എല്ലാവരും താല്‍പര്യം കാണിക്കാറുണ്ട്. ഇവര്‍ ഏത് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയാലും മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കാറുണ്ട്. ഇക്കഴിഞ്ഞ ഐസ്എല്‍ വേദിയില്‍ അഭിഷേകിനൊപ്പം ഐശ്വര്യയും മകള്‍ ആരാധ്യയും എത്തിയിരുന്നു. അഭിഷേകിന്റെ ഉടമസ്ഥതയിലുളള ചെന്നെ ടീമിനെ പ്രോല്‍സാഹിപ്പിക്കുന്നതിനും ആരാധകര്‍ക്ക് ആവേശം നല്‍കിയുമായിരുന്നു ഐശ്വര്യയും ആരാധ്യയും എത്തിയിരുന്നത്. ഐസ്എല്‍ വേദിയില്‍ ആരാധ്യയായിരുന്നു കൂടുതല്‍ തിളങ്ങിയിരുന്നത്.

മകളുടെയും കുടുംബത്തിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത താരമാണ് ഐശ്വര്യ. സിനിമകള്‍ കുറച്ച് കുടുംബത്തോടൊപ്പം കഴിയുന്നതിലായിരുന്നു ഐശ്വര്യ താല്‍പര്യം കാണിച്ചിരുന്നത്. അഭിഷേകും സിനിമയിലെന്ന പോലെ കുടുംബബന്ധം നല്ല രീതിയില്‍ കൊണ്ടുപോവുന്ന താരമാണ്. ബോളിവുഡില്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ഇവരുടെത്. ഐസ്എല്ലിനു ശേഷം പുതിയ ചിത്രമായ മന്‍മര്‍സിയാം എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലേക്ക് അഭിഷേക് പോയിരുന്നു. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ തപ്‌സി പാനുവാണ് അഭിഷേകിന്റെ നായികയായി എത്തുന്നത്. റൊമാന്റിക് ഡ്രാമാ വിഭാഗത്തില്‍പ്പെട്ട ചിത്രം ഈ വര്‍ഷം സെപ്റ്റംബറിലാണ് പുറത്തിറങ്ങുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അഭിഷേകിനെ കാത്ത് മകള്‍ ആരാധ്യ ഒരുക്കിയ ഒരു സര്‍പ്രൈസ് ഉണ്ടായിരുന്നു. അഭിഷേകിന്റെ വീട്ടിലെ ഓഫീസിനുളളിലായിരുന്നു ആരാധ്യ സര്‍പ്രൈസ് ഒരുക്കി വെച്ചിരുന്നത്. ഒരു മഞ്ഞ കാര്‍ഡിനു പുറത്തായി 'ഐ ലവ് യൂ പപ്പായെന്നാണ് ആരാധ്യ എഴുതിവെച്ചിരുന്നത്. ആരാധ്യയൊരുക്കിയ കാര്‍ഡിന്റെ ചിത്രം അഭിഷേക് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. ലോകത്തില്‍ വെച്ച് എറ്റവും നല്ല മകളാണ് എന്റെതെന്നു അഭിഷേക് ചിത്രത്തിനു താഴെ കുറിച്ചിരുന്നു.താരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications